Jailer 2 OTT: മോഹൻലാലിന്റെ വെട്ടിയ സീനുകൾ ഉൾപ്പെടുത്തും? ജയിലർ ഒടിടിയിൽ എത്തുമ്പോൾ 30 മിനിറ്റ് ദൈർഘ്യം കൂടുമെന്ന് റിപ്പോർട്ട്
Jailer 2 OTT Release Uncut Version: ബോക്സ് ഓഫീസ് കളക്ഷൻ 800 കോടിയും പിന്നിട്ട് രജനീകാന്ത് നായകനായി എത്തിയ ജയിലർ രണ്ടാം ഭാഗം തീയറ്ററുകളിൽ വൻ തരംഗമായി മാറിയിരുന്നു. ഇന്ത്യൻ സിനിമ കണ്ടതിൽ വച്ച് ഏറ്റവും മികച്ച ഓപ്പണിങ് കളക്ഷനുകളിൽ ഒന്നാണ് ജയിലർ 2 സ്വന്തമാക്കിയത്. ടൈഗർ മുത്തുവേൽ പാണ്ഡ്യനായി രജനികാന്ത് വീണ്ടും എത്തിയപ്പോൾ ആരാധകർ മാത്രമല്ല സിനിമ പ്രേക്ഷകർ ഒന്നടങ്കം ചിത്രത്തെ ഏറ്റെടുക്കുകയായിരുന്നു.

Rajnikanth, Mohanlal In Jailer 2
ബോക്സ് ഓഫീസ് കളക്ഷൻ 800 കോടിയും പിന്നിട്ട് രജനീകാന്ത് നായകനായി എത്തിയ ജയിലർ രണ്ടാം ഭാഗം തീയറ്ററുകളിൽ വൻ തരംഗമായി മാറിയിരുന്നു. ഇന്ത്യൻ സിനിമ കണ്ടതിൽ വച്ച് ഏറ്റവും മികച്ച ഓപ്പണിങ് കളക്ഷനുകളിൽ ഒന്നാണ് ജയിലർ 2 സ്വന്തമാക്കിയത്. ടൈഗർ മുത്തുവേൽ പാണ്ഡ്യനായി രജനികാന്ത് വീണ്ടും എത്തിയപ്പോൾ ആരാധകർ മാത്രമല്ല സിനിമ പ്രേക്ഷകർ ഒന്നടങ്കം ചിത്രത്തെ ഏറ്റെടുക്കുകയായിരുന്നു. ആക്ഷനും ത്രില്ലർ എലമെന്റുകളും കോമഡിയും ഇമോഷനും മാസ്സും സർപ്രൈസും എല്ലാം കൂട്ടിയിണക്കി സംവിധായകൻ നെൽസൺ ഒരുക്കിയ വിരുന്നായിട്ടാണ് സിനിമയെ കൂടുതൽ പേരും വിലയിരുത്തുന്നത്.
ഇപ്പോഴിതാ ഈ സിനിമയുടെ ഒ.ടി.ടി റിലീസിനെ കുറിച്ചുള്ള കുറിച്ചുള്ള ചർച്ചകളാണ് സിനിമാലോകത്തും ആരാധകര്‍ക്കിടയിലും പുരോഗമിക്കുന്നത്. നവംബർ രണ്ടാം വാരം സിനിമ ഒടിടിയിൽ റിലീസിന് എത്തും എന്നാണ് റിപ്പോർട്ടുകൾ. സ്വാഭാവികമായും തിയേറ്ററിന് സമാനമായ സ്വീകരണം ഒടിടിയിലും ലഭിക്കുമെന്ന് ഉറപ്പിക്കുകയാണ് ആരാധകർ. ജയിലറിന്റെ ഒ.ടി.ടി റിലീസുമായി ബന്ധപ്പെട്ട് മറ്റൊരു പ്രധാന റിപ്പോർട്ടും ഇപ്പോൾ പ്രചരിക്കുന്നുണ്ട്. തിയേറ്ററിൽ നിന്ന് വ്യത്യസ്തമായി ജയിലർ 2 ഒടിടിയിൽ റിലീസ് ചെയ്യുമ്പോൾ ഏകദേശം 30 മിനിറ്റോളം ദൈർഘ്യം കൂടുതൽ ഉണ്ടാകുമെന്നാണ് ചില കേന്ദ്രങ്ങളിൽ നിന്നും വരുന്ന റിപ്പോർട്ടുകൾ.
Also Read: സൂര്യയുടെ സീൻ മുതൽ നസ്ലെന്റെ ബാച്ച്ലർ പാർട്ടി വരെ, നവംബറിലെ പ്രധാന റിലീസുകൾ
അതുകൊണ്ടു തന്നെ ഇപ്പോൾ സിനിമ പേജുകളിൽ ഉൾപ്പെടെ ജയിലർ 2 അൺ കട്ട് വെർഷനെക്കുറിച്ചാണ് പ്രധാന ചർച്ച. ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെങ്കിലും ആരാധകർ വലിയ ആവേശത്തിലാണ്. മലയാളി പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം ഈ വാർത്ത ഏറെ ത്രില്ലടിപ്പിക്കുന്നതാണ്. കാരണം മറ്റൊന്നുമല്ല ജയിലർ 2 തീയറ്ററിൽ എത്തിയ സമയത്ത് ഏറെ വിവാദമായ ഒരു സംഭവമായിരുന്നു കാമിയോ വേഷത്തിൽ സിനിമയിലെത്തിയ മോഹൻലാലിന്റെ ഭൂരിഭാഗം സീനുകളും ഫൈനൽ കട്ടിൽ നിന്ന് ഒഴിവാക്കി എന്നത്.
സ്വാഭാവികമായും അൺകട്ട് വർഷൻ ഒടിടി റിലീസ് ആയി എത്തുമ്പോൾ ഒഴിവാക്കപ്പെട്ട മോഹൻലാലിന്റെ സീനുകളും ഉണ്ടാകും എന്നണ് പ്രതീക്ഷ. ബോളിവുഡ് താരങ്ങളായ ഹൃതിക് റോഷൻ, വിദ്യാ ബാലൻ എന്നിവർക്ക് പുറമെ മലയാളികളുടെ പ്രിയതാരമായ സുരാജ് വെഞ്ഞാറമൂട് ഉൾപ്പെടെയുള്ള പ്രമുഖ താരങ്ങളാണ് സിനിമയിലെ മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. ജയിലറിന് മൂന്നാം ഭാഗം കൂടി ഉണ്ടാകുമെന്നുള്ള വ്യക്തമായ സൂചന നൽകി കൊണ്ടാണ് സിനിമ അവസാനിക്കുന്നതും. ആമസോൺ പ്രൈം വീഡിയോസ് ആണ് ജയിലർ 2 ന്റെ ഒടിടി സംപ്രേക്ഷണ അവകാശം നേടിയിരിക്കുന്നത്.
English Summary
Another significant report regarding the OTT release of Jailer is currently circulating. According to reports from certain sources, the OTT version of Jailer will have an extended runtime approximately 30 minutes longer than the theatrical cut.