AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kamal On Mamitha Baiju “മമിതയെ നായികയാക്കി സിനിമ പ്ലാൻ ചെയ്തു, നടനും, നിർമ്മാതാവും എതിർത്തതോടെ നടന്നില്ല”; വെളിപ്പെടുത്തി കമൽ

Director Kamal Reveals Why Lead Actor and Producer Opposed Casting Mamitha Baiju: മമിതയെ വിളിച്ച് കഥാപാത്രത്തെ കുറിച്ച് വിവരിക്കുകയും ചെയ്തിരുന്നു. മമിതയും അമ്മയുമാണ് അന്ന് കഥ കേട്ടത്. അവർക്ക് കഥാപാത്രം ഇഷ്ടപ്പെടുകയും ചെയ്തിരുന്നു. കഥ പറയുമ്പോൾ മമിത കൗതുകത്തോടെ കേട്ടിരിക്കുന്നത് ഇപ്പോഴും ഓർമ്മയുണ്ട്.

Kamal On Mamitha Baiju “മമിതയെ നായികയാക്കി സിനിമ പ്ലാൻ ചെയ്തു, നടനും, നിർമ്മാതാവും എതിർത്തതോടെ നടന്നില്ല”; വെളിപ്പെടുത്തി കമൽ
സംവിധായകൻ കമൽ, മമിത ബൈജുImage Credit source: Social Media Screengrab
Sumeesh T Unneen
Sumeesh T Unneen | Updated On: 03 Nov 2026 | 04:40 PM

തെന്നിന്ത്യയിലെ തന്നെ സൂപ്പർ നായികമാരുടെ പട്ടികയിലേക്ക് അതിവേഗം ഉയർന്ന താരമാണ് മമിത ബൈജു. ചെറിയ വേഷങ്ങളിൽ തുടങ്ങി ഇന്ന് മലയാളത്തിൻ്റെ ഇൻഡസ്ട്രി ഹിറ്റ് സിനിമയിലെ നായികയായി മമിത മാറി. എന്നാൽ മമിതയെ നായികയാകുന്നതിനെ ഒരു നടനും പ്രോഡ്യൂസറും എതിർത്തു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ സംവിധായകൻ കമൽ. മമിതയെ നായികയാക്കി താൻ ഒരു സിനിമ പ്ലാൻ ചെയ്തിരുന്നുവെന്നും നായക നടൻ്റെയും നിർമ്മാതാവിൻ്റെയും എതിർപ്പിനെ തുടർന്ന് അത് അത് ചെയ്യാൻ സാധിച്ചില്ല എന്നുമാണ് ‘പോർട്രെയൽസ് ഓഫ് ഗദ്ദാഫി’ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ കമലിൻ്റെ വെളിപ്പെടുത്തൽ.

പുതിയ തലമുറയിൽ തനിക്ക് എറെ ഇഷ്ടപ്പെട്ട അഭിയത്രിമാരിൽ ഒരാളാണ് മമിത എന്ന് പറഞ്ഞൂകൊണ്ടായാണ് തൻ്റെ നടക്കാതെപോയ പ്രൊജക്ടിനെ കുറിച്ച് കമൽ മനസ്സ് തുറന്നത്. സൂപ്പർ ശരണ്യ എന്ന സിനിമ പുറത്തുവന്ന സമയത്താണ് സിനിമയുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നിരുന്നത്. എന്നാൽ അതിനും മുൻപ് ‘ഖോ ഖോ’ സിനിമയിലെ മമിതയുടെ പ്രകടനം തന്നെ ഏറെ ആകർഷിച്ചിരുന്നു എന്നും കമൽ പറയുന്നു.

“ഖോ ഖോ എന്ന സിനിമ മാത്രമേ ഞാൻ ആ സമയത്ത് കണ്ടിരുന്നൊള്ളു. ആ സിനിമയിലെ മമിതയുടെ കഥാപാത്രം എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. അസ്സലായി ചെയ്തിട്ടുണ്ട് മമിത. ആ സിനിമ കണ്ടിട്ടാണ് മമിതയെ നായികയാക്കാൻ തീരുമാനിച്ചത്” കമൽ പറഞ്ഞു.

Also Read: Rimi Tomy: റിമിയുടെ ചെക്കൻ ബോഡിബിൽഡർ, കല്യാണം നവംബറിൽ ; കൂടുതൽ വിവരങ്ങൾ പങ്കുവെച്ച് താരം

എന്നാൽ സിനിമയിലെ നായക നടനോടും നിർമ്മാതാവിനോടും ഇക്കാര്യം അവതരിപ്പിച്ചതോടെ അവർ എതിർക്കുകയായിരുന്നു എന്ന് കമൽ തുറന്നു പറഞ്ഞു. സിനിമയിലെ നായികാ കഥാപാത്രത്തിനായി ഒരു പുതുമുഖ നായിക പോരാ എന്നതായിരുന്നു ഇരുവരു പറഞ്ഞ കാരണം. അറിയപ്പെടുന്ന വലിയ നായിക വേണം എന്ന് നായക നടൻ ഉൾപ്പടെ പറഞ്ഞു. മമിത ഭാവിയിൽ വലിയ നായികയാവുമെന്ന് അന്നേ ഇരുവരോടും താൻ പറഞ്ഞിരുന്നു എന്നും കമൽ കൂട്ടിച്ചേർത്തു.

പിന്നീടാണ് സൂപ്പർ ശരണ്യ എന്ന സിനിമ കാണുന്നത്. ഇതോടെ നായികയായി മമിത തന്നെ മതി എന്ന തീരുമാനത്തിലേക്ക് താൻ എത്തിയിരുന്നു എന്ന് കമൽ പറയുന്നു. ഇക്കാര്യം നിർമ്മാതാവിനെയും അറിയിച്ചു. നായക നടനെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്താം എന്ന് തിരുമാനത്തിലാണ് മുന്നോട്ടുപോയത്. മമിതയെ വിളിച്ച് കഥാപാത്രത്തെ കുറിച്ച് വിവരിക്കുകയും ചെയ്തിരുന്നു. മമിതയും അമ്മയുമാണ് അന്ന് കഥ കേട്ടത്. അവർക്ക് കഥാപാത്രം ഇഷ്ടപ്പെടുകയും ചെയ്തിരുന്നു. കഥ പറയുമ്പോൾ മമിത കൗതുകത്തോടെ കേട്ടിരിക്കുന്നത് ഇപ്പോഴും ഓർമ്മയുണ്ട്. എന്നാൽ മമിതക്ക് പകരം വലിയ നായിക വേണം എന്ന തീരുമാനത്തിൽ നായകനും നിർമ്മാതാവും ഉറച്ചു നിൽക്കുകയായിരുന്നു എന്ന് കമൽ വ്യക്തമാക്കി.

English Summary

Director Kamal revealed he wanted to cast Mamitha Baiju in a film after watching Kho-Kho, but the project failed because the lead actor and producer demanded an established actress.

Follow Us