Jana Nayagan Release: ആരാധകർ നിരാശയിൽ; കേരളത്തിൽ ‘ജനനായകൻ’ പുലർച്ചെ നാലിന് എത്തില്ല
Jana Nayagan Release Time: കേരളത്തിലെ ചിത്രത്തിന്റെ ആദ്യപ്രദർശനത്തിന്റെ സമയം മാറ്റിയെന്നാണ് അണിയറപ്രവർത്തകർ പുറത്തുവിടുന്നത്. പുലർച്ചെ നാല് മണിക്കായിരുന്നു ഫസ്റ്റ് ഷോ ആദ്യം പറഞ്ഞത്. എന്നാൽ....
വിജയ് ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജനനായകൻ. ചിത്രം ജനുവരി ഒൻപതിന് തീയറ്ററുകളിൽ എത്തും. എന്നാൽ ഇപ്പോഴിതാ കേരളത്തിലെ വിജയ് ആരാധകരെ നിരാശപ്പെടുത്തികൊണ്ടുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. കേരളത്തിലെ ചിത്രത്തിന്റെ ആദ്യപ്രദർശനത്തിന്റെ സമയം മാറ്റിയെന്നാണ് അണിയറപ്രവർത്തകർ പുറത്തുവിടുന്നത്. പുലർച്ചെ നാല് മണിക്കായിരുന്നു ഫസ്റ്റ് ഷോ ആദ്യം പറഞ്ഞത്. എന്നാൽ ഇതിനു പകരം രാവിലെ ആറ് മണിക്കായിരിക്കുമെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കി.
പുലർച്ചെ നാല് മണിക്ക് കേരളത്തിൽ ആദ്യപ്രദർശനം നടത്താൻ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തിയിരുന്നു. ഇതിനുള്ള അനുമതി നിർമാതാവിന്റെ ഭാഗത്ത് നിന്ന് ലഭിച്ചിരുന്നുവെന്നും എന്നാൽ നിലവിലെ സാഹചര്യങ്ങളും തമിഴ്നാട്ടിലെ ചില പ്രശ്നങ്ങളും കാരണം പുലർച്ചെ നാല് മണിക്കുള്ള ഷോയ്ക്ക് അനുമതി ലഭിച്ചില്ലെന്നാണ് എസ്എസ്ആർ എന്റർടൈൻമെന്റ്സ് പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നത്. കേരളത്തിൽ ചിത്രത്തിന്റെ ആദ്യപ്രദർശനം രാവിലെ ആറിനായിരിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.
Also Read:ഡ്രൈവർക്ക് മാത്രമല്ല ശ്രീനിവാസൻ വീട് വച്ചു നൽകിയത്; ഭക്ഷണം വിളമ്പി നൽകിയ അരുണചേച്ചിയെയും മറന്നില്ല
എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം വിജയ് അഭിനയിക്കുന്ന അവസാന ചിത്രമെന്നാണ് റിപ്പോർട്ട്. പൊങ്കൽ റിലീസായാണ് ചിത്രം തീയറ്ററുകളിൽ എത്തുന്നത്. വിജയ്‌യുടെ അഭിനയജീവിതത്തിലെ അവസാന ചിത്രം എന്ന പ്രത്യേകത കൂടി ഉള്ളതിനാൽ ‘ജന നായകൻ’ ആരാധകരും സിനിമാപ്രേമികളും ഒരുപോലെ കാത്തിരിക്കുന്ന വമ്പൻ റിലീസാണ്.
വിജയ്ക്കുപുറമെ പ്രധാന റോളുകളിൽ ബോബി ഡിയോൾ, പൂജാ ഹെഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു എന്നിവരെത്തുന്നു. വെങ്കട്ട് കെ. നാരായണ ആണ് കെ.വി.എൻ. പ്രൊഡക്ഷന്റെ പേരിൽ ജനനായകൻ നിർമിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ.കെയുമാണ് സഹനിർമാണം.
“With respect and gratitude to Kerala Thalapathy fans ❤️
The first show of Jananayakan will be at 6:00 AM.
Let’s celebrate together.”#JanaNayaganFromJan9 #Thalapathy @actorvijay sir pic.twitter.com/ytehnx3P8R— SSR Entertainments (@ssr_ents) December 29, 2025