AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

ജനനായകൻ ചോർന്നത് ഞങ്ങളിൽ നിന്നല്ല, എല്ലാം അടിസ്ഥാനരഹിതം ; സെൻസർ ബോർഡ്

Jananayagan Internet Leak:സംഭവത്തിൽ സൈബർ ക്രൈം പോലീസ് അന്വേഷണം ആരംഭിച്ചു. സിനിമയുടെ നിർമ്മാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസാണ് പരാതി നൽകിയത്. സിനിമയുടെ ക്ലിപ്പുകൾ ചോർന്നതിനു പിന്നിൽ കേന്ദ്രമന്ത്രി എല്‍ മുരുകനും തമിഴ്നാട് ഉപ മുഖ്യമന്ത്രിയായ ഉദയനിധി സ്റ്റാലിനും ആണെന്നാണ് വിജയിയുടെ പാർട്ടിയായ ടിവികെ ആരോപണം ഉന്നയിക്കുന്നത്. കൂടാതെ സെൻസർ ബോർഡിൽ നിന്നാണ് ലീക്ക് ആയത് എന്നും ആരോപണം. എന്നാൽ ഇത് സംബന്ധിച്ച് വിജയിയോ കെവിഎൻ പ്രൊഡക്ഷൻസൊ ഇതുവരെ പ്രതികരിച്ചിട്ടില്ല.....

ജനനായകൻ ചോർന്നത് ഞങ്ങളിൽ നിന്നല്ല, എല്ലാം അടിസ്ഥാനരഹിതം ; സെൻസർ ബോർഡ്
JananayaganImage Credit source: Social Media
Ashli C
Ashli C | Published: 12 Apr 2026 | 09:40 AM

ചെന്നൈ: വിജയ് നായകൻ ആകുന്ന ജനനായകൻ ഓൺലൈനിൽ ചോർന്ന സംഭവത്തിൽ തങ്ങൾ ഉത്തരവാദികൾ അല്ല എന്ന് വ്യക്തമാക്കി സെൻസർ ബോർഡ്. വിഷയത്തിൽ സൈബർ ക്രൈം പോലീസ് അന്വേഷണം ആരംഭിച്ചു. സിനിമയുടെ നിർമ്മാതാക്കളായ കെവിഎം പ്രൊഡക്ഷൻസ് നൽകിയ പരാതിയിലാണ് നടപടി സ്വീകരിക്കുന്നത്. സിനിമയുടെ ക്ലിപ്പുകൾ ചോർന്നതിനു പിന്നിൽ കേന്ദ്രമന്ത്രി എല്‍ മുരുകനും തമിഴ്നാട് ഉപ മുഖ്യമന്ത്രിയായ ഉദയനിധി സ്റ്റാലിനും ആണെന്ന് വിജയുടെ പാർട്ടിയായ ടി വി കെ ആരോപിക്കുന്നു.

ഇതിനിടെ സിനിമയുടെ രംഗങ്ങൾ ചോർന്നതിൽ താരങ്ങളായ രജനീകാന്ത്, കമൽഹാസൻ, സൂര്യ ഉൾപ്പെടെയുള്ള സിനിമാ ലോകത്തെ ഒട്ടേറെ പേരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. പകർപ്പവകാശ ലംഘനത്തിനെതിരെ കർശനമായ നടപടികൾ സ്വീകരിക്കണമെന്നും താരങ്ങൾ ആവശ്യപ്പെട്ടു. അതേസമയം ജനനായകന്റെ ആ ക്ലിപ്പുകൾ ചോർന്നതിൽ സെൻസർ ബോർഡിന് പങ്കുണ്ടെന്ന തരത്തിൽ വിജയിയോ സിനിമയുടെ നിർമ്മാതാക്കളായ കെവിഎം പ്രൊഡക്ഷൻസോ ഇതുവരെ ആരോപണമുന്നയിച്ചിട്ടില്ല.

ALSO READ: “ജനനായകൻ” മുസ്ലിം വിരുദ്ധത പ്രചരിപ്പിക്കുന്നു, ബീസ്റ്റിലും തുപ്പാക്കിയിലും ഇതുണ്ട് ; പരാതി നൽകി INL

കഴിഞ്ഞ ദിവസങ്ങളിൽ ആണ് വിജയ് നായകനായി എത്തുന്ന ജനനായകന്റെ മൂന്ന് മണിക്കൂർ നീളമുള്ള സിനിമയുടെ പല ഭാഗങ്ങളായി കട്ട് ചെയ്ത് ഇന്റർനെറ്റിൽ പ്രചരിച്ചത്. ക്ലൈമാക്സ് അടക്കമുള്ള പ്രധാനപ്പെട്ട ഒട്ടേറെ രംഗങ്ങളാണ് ഇന്റർനെറ്റിലൂടെ പ്രചരിച്ചത്. സിനിമയുടെ റിലീസ് തീയ്യതി ഡേറ്റ് പോലും തീരുമാനമാകുന്നതിന് മുന്നോ ഇത്തരത്തിൽ സിനിമയുടെ രംഗങ്ങൾ ഇന്റർനെറ്റിൽ പ്രചരിച്ചത് നിർമ്മാതാക്കളെ അടക്കം വലിയ ആശങ്കയിലാണ് എത്തിക്കുന്നത്. അതിനിടെ സിനിമയുടെ ട്രെയിലറുമായി ബന്ധപ്പെട്ട് വിജയിക്കും സിനിമയ്ക്കും എതിരെ INL പരാതി നൽകിയിരുന്നു. സിനിമയിലൂടെ മുസ്ലിം വിരുദ്ധത പ്രചരിപ്പിക്കുന്നുവെന്നാണ് പ്രധാന ആരോപണം. വിജയുടെ മറ്റു സിനിമകളായ ബീസ്റ്റിലും തുപ്പാക്കിയിലും ഇത്തരത്തിൽ മുസ്ലിംകളെ തീവ്രവാദികളായി ചിത്രീകരിക്കുന്നു എന്നും ഇവർ ആരോപണം ഉന്നയിച്ചു.

Follow Us