Janardhanan: ‘അതൊരു വിശ്വാസമാണ്, മോശമാകില്ലെന്ന് മനസ് പറഞ്ഞു’; ജനാർദ്ദനൻ

Janardhanan on Sarvam Maya Movie: സിനിമയുടെ ഷൂട്ടിം​ഗ് സമയത്തെ അനുഭവങ്ങളെ കുറിച്ച് മനസ് തുറക്കുകയാണ് മുതിർന്ന നടൻ ജനാർദ്ദനൻ. കളിയും ചിരിയുമായി യാതൊരുവിധ സമ്മർദ്ദവും നൽകാതെയുള്ള ചിത്രീകരണമായിരുന്നു സർവം മായയുടേത്. എല്ലാം പുതിയ തലമുറയുടെ രീതികളാണെന്നും അദ്ദേഹം പറഞ്ഞു.

Janardhanan: അതൊരു വിശ്വാസമാണ്, മോശമാകില്ലെന്ന് മനസ് പറഞ്ഞു; ജനാർദ്ദനൻ

ജനാർദ്ദനൻ

Published: 

12 Feb 2026 | 08:23 PM

മലയാള സിനിമാപ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരുന്ന തിരിച്ചുവരവ്, അതാണ് സർവംമായയിലൂടെ നിവിൻപോളി നൽകിയത്. അഖിൽ സത്യൻ സംവിധാനം ചെയ്ത ഹൊറർ – കോമഡി ഴോണറിൽ പുറത്തിറങ്ങിയ ചിത്രം വലിയ വിജയമാണ് നേടിയത്. ഒടിടി പ്ലാറ്റ്ഫോമിലും മികച്ച പ്രതികരണം നേടി. നിവിൻ പോളി, റിയ ഷിബു, അജു വർ​ഗീസ്, ജനാർദ്ദനൻ തുടങ്ങിയവർ പ്രധാനവേഷത്തിലെത്തിയ ചിത്രം ആരാധകരുടെ ഫേവറെന്റ് ലിസ്റ്റിൽ ഇടംപിടിച്ചിട്ടുണ്ട്.

ഇപ്പോഴിതാ, സിനിമയുടെ ഷൂട്ടിം​ഗ് സമയത്തെ അനുഭവങ്ങളെ കുറിച്ച് മനസ് തുറക്കുകയാണ് മുതിർന്ന നടൻ ജനാർദ്ദനൻ. കളിയും ചിരിയുമായി യാതൊരുവിധ സമ്മർദ്ദവും നൽകാതെയുള്ള ചിത്രീകരണമായിരുന്നു സർവം മായയുടേത്. എല്ലാം പുതിയ തലമുറയുടെ രീതികളാണെന്നും അദ്ദേഹം പറഞ്ഞു.

‘സർവം മായയ്ക്ക് മുമ്പ് അഖിലിന്റെ മറ്റ് ചിത്രങ്ങളൊന്നും ഞാൻ കണ്ടിട്ടില്ല. അഖിലിനെ കുറിച്ച് കൂടുതലൊന്നും അറിയില്ല. എന്നാലും അദ്ദേഹം ക്ഷണിച്ചപ്പോൾ ഞാൻ അഭിനയിക്കാമെന്ന് ഏറ്റു. അതൊരു വിശ്വാസമാണ്, മോശമാകില്ലെന്ന് മനസ് പറഞ്ഞു. നിവിന്റെ വല്യച്ഛന്റെ വേഷമാണെന്ന് മാത്രമേ പറഞ്ഞുള്ളൂ. മലർവാടി ആർട് ക്ലബിൽ നിവിനോടൊപ്പം വേഷം ചെയ്തിട്ടുണ്ട്. അതിന് ശേഷം ഒന്നിച്ച് അഭിനയിച്ചിട്ടില്ല.

ALSO READ: പ്രതീക്ഷിച്ചിരുന്നില്ല… അത് കുറച്ചുകൂടി ഉത്തരവാദിത്തമുള്ള കാര്യമാണ്! സിനിമയിലെ കമ്മിറ്റ്മെന്റിനെ കുറിച്ച് ബിജു മേനോൻ

കളിയും ചിരിയുമായി യാതൊരു സമ്മർദ്ദവും നൽകാതെയുള്ള ചിത്രീകരണമായിരുന്നു. നിവിൻ പോളിയും സംവിധായകൻ അഖിൽ സത്യനും സെറ്റിൽ എപ്പോഴും ചിരിച്ചും തമാശകൾ പറഞ്ഞുമാണ് ഇരുന്നിരുന്നത്. സെറ്റിൽ നിരന്തരം ചിരിച്ചുമറിയുന്ന അഖിലിനെയും നിവിനെയും കണ്ട് നായകനും സംവിധായകനും അല്പം കുട്ടിക്കളി കൂടുതലാണ് എന്ന് വരെ ഞാൻ പറഞ്ഞിട്ടുണ്ട്.

ചോറ്റാനിക്കര ഭാ​ഗത്തായിരുന്നനു സിനിമയിലെ എന്റെ ഭാ​ഗങ്ങളെല്ലാം ചിത്രീകരിച്ചത്. പുതിയ തലമുറയ്ക്ക് ഒപ്പമാണ് പ്രവർത്തിക്കുന്നതെന്ന ചിന്ത എവിടെയും തോന്നിയിട്ടില്ല. അവരിൽ നിന്നും ഒരുപാട് പുതിയ കാര്യങ്ങൾ പഠിക്കാൻ ഉണ്ടായിരുന്നു’ ജനാർദ്ദനൻ പറഞ്ഞു.

Loading...
Unable to load recommendations.
Follow Us
Related Stories
CM Vijay – Ajith : ലണ്ടനിൽ പറന്നെത്തി തലയ്ക്ക് തലൈവരുടെ വക ഒരു ഹഗ്​, ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Shamna Kasim : അവസരങ്ങൾ ഒരുപാട് നഷ്ടപ്പെട്ടു, മലയാള സിനിമയ്ക്ക് വേണ്ടി ഡാൻസ് വേണ്ടെന്ന് വച്ചിരുന്നെങ്കിൽ എവിടെയും എത്തില്ലായിരുന്നു – ഷംന കാസിം
Bigg Boss Malayalam Seoson 8: നിങ്ങൾക്കെന്താ ഭയം ആണോ… ​ഗായത്രിയെ എന്തിന് പുറത്താക്കി? ജസീലയെ നിർത്തിപ്പൊരിച്ച് മോഹൻലാൽ
Shamna Kasim Jailer 2 : ‘റൊമ്പ അഴകാ ആടിയിറുക്ക്’ രജനീ കാന്ത് പറഞ്ഞു, ജയിലർ 2 അനുഭവം തുറന്ന് പറഞ്ഞ് ഷംന കാസിം
DC Movie : അവർക്ക് മാത്രം ബി.എം.ബ്ല്യൂ, ‘ചന്ദ്ര’യും ഇതർഹിക്കുന്നു ! പരസ്യമായി എതിർത്ത് സാനിയ അയ്യപ്പൻ
Mohanlal-Kalabhavan Shajohn:”ഇരിക്ക് മോനേ ഞാൻ നിനക്ക് മേക്കപ്പ് ചെയ്ത് തരാം”; ലാലേട്ടൻ മേക്കപ്പ് മാനായ കഥ പറഞ്ഞ് കലാഭവൻ ഷാജോൺ
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
ഐസ്ക്രീം അല്ല, കൊടുംചൂടിൽ കഴിക്കേണ്ട ഭക്ഷണങ്ങൾ
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ