AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Mirage OTT : ട്വിസ്റ്റോട്-ട്വിസ്റ്റ് ചിത്രം! മിറാഷ് ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?

Mirage Malayalam Movie OTT Platform And Release Date : സോണി ലിവ് ആണ് മിറാഷിൻ്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഈ സെപ്റ്റംബർ 19ന് തിയറ്ററിൽ എത്തിയ ചിത്രമാണ് മിറാഷ്

Mirage OTT : ട്വിസ്റ്റോട്-ട്വിസ്റ്റ് ചിത്രം! മിറാഷ് ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?
Mirage OTTImage Credit source: Asif Ali Facebook
Jenish Thomas
Jenish Thomas | Published: 02 Oct 2025 | 06:33 PM

കൂമൻ എന്ന സിനിമയ്ക്ക് ശേഷം ആസിഫ് അലിയും ജീത്തു ജോസഫും വീണ്ടും ഒന്നിച്ച ചിത്രമാണ് മിറാഷ്. സെപ്റ്റംബർ മൂന്നാം വാരം തിയറ്ററിൽ എത്തിയ ചിത്രം പതിവ് ജീത്തു ജോസഫ് സിനിമ പോലെ ട്വിസ്റ്റുകൾ കൊണ്ട് നിറഞ്ഞെങ്കിലും ട്വിസ്റ്റുകളുടെ അതിപ്രസരം പ്രേക്ഷകരിൽ ഒരു വിരക്തി സൃഷ്ടിക്കുകയും ചെയ്തു. ഇപ്പോഴിതാ മിറാഷ് ഒടിടി റിലീസിന് ഒരുങ്ങുകയാണെന്നുള്ള റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. ഈ മാസം അവസാനത്തോടെ ആസിഫ് അലി ചിത്രം ഒടിടിയിൽ സംപ്രേഷണം ചെയ്ത് തുടങ്ങും.

മിറാഷ് ഒടിടി

ജാപ്പനീസ് സ്ട്രീമിങ് പ്ലാറ്റ്ഫോമായ സോണി ലിവാണ് മിറാഷിൻ്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. റിലീസിന് മുമ്പ് തന്നെ സോണി ലിവ് മിറാഷിൻ്റെ ഒടിടി അവകാശം നേടിയിരുന്നു. ചിത്രം ഒക്ടോബർ 23-ാം തീയതി മുതൽ സോണി ലിവിൽ സംപ്രേഷണം ചെയ്ത് തുടങ്ങും. അതേസമയം ചിത്രത്തിൻ്റെ ഒടിടി റിലീസ് സംബന്ധിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം ഒടിടി പ്ലാറ്റ്ഫോമോ സിനിമയുടെ അണിയറപ്രവർത്തകരോ അറിയിച്ചിട്ടില്ല.

ALSO READ : Lokah OTT : നിങ്ങളുടെ പ്രിയപ്പെട്ട നീലി വരുന്നു! ലോകഃ ഒടിടി റിലീസ് ഈ മാസം തന്നെ

മിറാഷ് സിനിമ

നാദ് സ്റ്റുഡിയോസ്, ഇ4 എൻ്റർടെയ്ൻമെൻ്റ്സ്, സാരിഗമ, സെവെൻ 1 സെവെൻ പ്രൊഡക്ഷൻസ്, ബെഡ്ടൈം സ്റ്റോറീസ് എന്നീ ബാനറുകളിൽ ഒരുക്കിയ ചിത്രമാണ് മിറാഷ്. ആസിഫ് അലിക്ക് പുറമെ മിറാഷിൽ അപർണ ബാലമുരളി, ഹന്ന റെജി കോശി, ഹക്കീം ഷാജഹാൻ, ദീപക് പറമ്പോൾ, ബിഗ് ബോസ് താരം അർജുൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുള്ളത്.

അപർണ ആർ തറക്കാടിൻ്റെ കഥയ്ക്ക് ശ്രീനിവാസ് അബ്രോളും സംവിധായകൻ ജീത്തു ജോസഫും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സതീഷ് കുറിപ്പാണ് ക്യാമറ കൈകാര്യം ചെയ്തിട്ടുള്ളത്. വിഷ്ണു ശ്യാമാണ് സംഗീത സംവിധായകൻ, വിനായകാണ് എഡിറ്റർ.

മിറാഷ് സിനിമയുടെ ട്രെയിലർ