Jayaram: ‘മലയാളത്തിൽ സിനിമ ചെയ്തിട്ട് ഒന്നരവര്‍ഷത്തിലേറെയായി, അതിന്റെ കാരണം ഇതാണ്…’; ജയറാം
Jayaram: മറ്റ് ഇൻഡസ്ട്രികളിൽ നിന്ന് വീണ്ടും തന്നെ വിളിക്കുന്നത് ക്രെഡിറ്റ് ആയാണ് കാണുന്നതെന്നും കാന്താര പോലെ വലിയ സിനിമയുടെ ഭാഗമാക്കാൻ സാധിച്ചതിൽ സന്തോഷം ഉണ്ടെന്നും ജയറാം പറയുന്നു.
ഒട്ടനവധി കുടുംബ ചിത്രങ്ങളിലൂടെ മലയാള സിനിമാ പ്രേമികളുടെ മനസിൽ ഇടംനേടിയ താരമാണ് ജയറാം. നിലവിൽ മറ്റ് ഭാഷകളിലാണ് താരം സജീവമായിരിക്കുന്നത്. അതുപോയി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾ നടന്നിരുന്നു.
ഇപ്പോഴിതാ അതിനെല്ലാം മറുപടിയുമായി എത്തിയിരിക്കുകയാണ് താരം. തന്നെ സംതൃപ്തിപ്പെടുത്തുന്ന കഥകൾ മലയാളത്തിൽ വരാത്തതു കൊണ്ടുമാത്രമാണ് സിനിമകൾ ചെയാത്തതെന്ന് ജയറാം പറഞ്ഞു. കാളിദാസിനൊപ്പം അഭിനയിക്കുന്ന ‘ആശകള്‍ ആയിരം’ എന്ന ചിത്രത്തിന്റെ പ്രൊമോഷൻ വേളയിലാണ് താരത്തിന്റെ പ്രതികരണം.
‘ഒരു മലയാളം സിനിമ ചെയ്തിട്ട് ഒന്നരവര്‍ഷത്തിലേറെയായി. എന്തുകൊണ്ട് ഒരു മലയാളം ചിത്രം ചെയ്യുന്നില്ല എന്ന് ആളുകള്‍ ചോദിക്കാറുണ്ട്. മനസിന് നൂറ് ശതമാനം തൃപ്തി തരുന്ന സ്‌ക്രിപ്റ്റ് വരാത്തതുകൊണ്ടുമാത്രമാണ് മലയാളത്തില്‍ സിനിമ ചെയ്യാതിരുന്നത്. ആ ഇടവേളകളില്‍ കന്നഡ, തമിഴ്, തെലുങ്ക് മുതലായ മറ്റ് ഭാഷകളില്‍നിന്ന് അപ്രധാനമല്ലാത്ത, എന്നാല്‍ നായകതുല്യമല്ലാത്ത ഒരുപാട് വേഷങ്ങള്‍ വന്നു’, ജയറാം പറയുന്നു.
കൂടാതെ മറ്റ് ഇൻഡസ്ട്രികളിൽ നിന്ന് വീണ്ടും തന്നെ വിളിക്കുന്നത് ക്രെഡിറ്റ് ആയാണ് കാണുന്നതെന്നും കാന്താര പോലെ വലിയ സിനിമയുടെ ഭാഗമാക്കാൻ സാധിച്ചതിൽ സന്തോഷം ഉണ്ടെന്നും ജയറാം പറഞ്ഞു.