AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Prithviraj Sukumaran: സ്റ്റീഫന്റെ ചെറുപ്പക്കാലം കാണിക്കാൻ AI-യുടെ സഹായം തേടേണ്ട; പ്രണവ് മോ​ഹൻലാൽ ‘എൽ 3’യിലുണ്ടാകുമെന്ന് പൃഥ്വിരാജ്

Prithviraj Confirms Pranav Mohanlal in L3: ചിത്രത്തിൽ പ്രണവ് മോ​ഹൻലാൽ ഉണ്ടാകുമെന്ന് സ്ഥിരീകരിക്കുകയാണ് താരം. താരത്തിന്റെ പുതിയ സിനിമയുടെ പ്രൊമോഷൻ്റെ വേളയിൽ ഒരു ഓൺലൈൻ ചാനലിനു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

Prithviraj Sukumaran: സ്റ്റീഫന്റെ ചെറുപ്പക്കാലം കാണിക്കാൻ  AI-യുടെ സഹായം തേടേണ്ട;  പ്രണവ് മോ​ഹൻലാൽ ‘എൽ 3’യിലുണ്ടാകുമെന്ന് പൃഥ്വിരാജ്
Pranav MohanlalImage Credit source: facebook
Sarika KP
Sarika KP | Published: 26 Jul 2025 | 01:35 PM

സിനിമ പ്രേമികൾ ഒന്നടങ്കം കാത്തിരുന്ന ചിത്രമാണ് മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുക്കെട്ടിൽ എത്തിയ എല്‍2: എമ്പുരാന്‍. ചിത്രം ഒരു മലയാള സിനിമയ്ക്കും സ്വപ്നം കാണാന്‍ പറ്റാത്ത അത്രയും ഉയരങ്ങളിലേക്ക് കുതിക്കുന്ന കാഴ്ചയാണ് കണ്ടത്. ചിത്രം തീയറ്ററിലെത്തിയപ്പോൾ 265 കോടിയില്‍ അധികം ഗ്രോസ് നേടിയിട്ടുണ്ട് എന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. ഇതോടെ ചിത്രത്തിന്റെ മൂന്നാം ഭാ​ഗത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമ പ്രേമികൾ.

ഇതിന്റെ ചെറിയ അപ്ഡേറ്റസ് പോലും ആരാധകർ ഏറെ ആവേശത്തോടെയാണ് കാണാറുള്ളത്. ഇപ്പോഴിതാ നടനും സംവിധായകനുമായ പൃഥ്വിരാജ് ചിത്രത്തെ കുറിച്ച്
പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ചിത്രത്തിൽ പ്രണവ് മോഹൻലാൽ ഉണ്ടാകുമെന്ന് സ്ഥിരീകരിക്കുകയാണ് താരം. താരത്തിന്റെ പുതിയ സിനിമയുടെ പ്രൊമോഷൻ്റെ വേളയിൽ ഒരു ഓൺലൈൻ ചാനലിനു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

Also Read:പ്രണവ് എപ്പോൾ വീട്ടിലുണ്ടാവുമെന്ന് എനിക്കറിയില്ല; അവനൊരു ഔട്ട്ഡോർ പേഴ്സണാണ്: വെളിപ്പെടുത്തലുമായി സുചിത്ര മോഹൻലാൽ

എമ്പുരാന്റെ മൂന്നാം ഭാ​ഗത്തിൽ പ്രണവ് മോഹൻലാൽ ഉണ്ടാകുമോ എന്ന അവതാരകന്റെ ചോദ്യത്തിനാണ് താരത്തിന്റെ മറുപടി. ക്യാരക്ടറുടെ ചെറുപ്പകാലം കാണിക്കുന്ന ഒരു ചെറിയ ഭാഗം L3-യിൽ ഉണ്ടാകും. അത് ചെയ്യാൻ വേണ്ടി തനിക്ക് എഐയുടെ സഹായം തേടേണ്ട ആവശ്യമില്ല. കാരണം, മോഹൻലാൽ 20 വയസ്സിൽ എങ്ങനെയായിരുന്നോ, അതുപോലെ തന്നെയാണ് പ്രണവ് എന്നാണ് പൃഥ്വിരാജ് പറയുന്നത്.

സിനിമയുടെ മൂന്നാം ഭാഗമായ എൽ 3യിലും പ്രധാനവേഷത്തിൽ പ്രണവ് ഉണ്ടാകുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ആര്‍ക്കുമറിയാത്ത സ്റ്റീഫന്റെ ഭൂതകാലത്തിലേക്കുള്ള വാതില്‍ തുറന്നിടുന്ന പ്രണവിന്റെ കഥാപാത്രമാകുമെന്നാണ് സൂചന.