Jayaram: ‘മലയാളത്തിൽ സിനിമ ചെയ്തിട്ട് ഒന്നരവര്‍ഷത്തിലേറെയായി, അതിന്റെ കാരണം ഇതാണ്…’; ജയറാം

Jayaram: മറ്റ് ഇൻഡസ്ട്രികളിൽ നിന്ന് വീണ്ടും തന്നെ വിളിക്കുന്നത് ക്രെഡിറ്റ് ആയാണ് കാണുന്നതെന്നും കാന്താര പോലെ വലിയ സിനിമയുടെ ഭാഗമാക്കാൻ സാധിച്ചതിൽ സന്തോഷം ഉണ്ടെന്നും ജയറാം പറയുന്നു.

Jayaram: മലയാളത്തിൽ സിനിമ ചെയ്തിട്ട് ഒന്നരവര്‍ഷത്തിലേറെയായി, അതിന്റെ കാരണം ഇതാണ്...; ജയറാം

Jayaram

Published: 

26 Jul 2025 | 11:22 AM

ഒട്ടനവധി കുടുംബ ചിത്രങ്ങളിലൂടെ മലയാള സിനിമാ പ്രേമികളുടെ മനസിൽ ഇടംനേടിയ താരമാണ് ജയറാം. നിലവിൽ മറ്റ് ഭാഷകളിലാണ് താരം സജീവമായിരിക്കുന്നത്. അതുപോയി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾ നടന്നിരുന്നു.

ഇപ്പോഴിതാ അതിനെല്ലാം മറുപടിയുമായി എത്തിയിരിക്കുകയാണ് താരം. തന്നെ സംതൃപ്തിപ്പെടുത്തുന്ന കഥകൾ മലയാളത്തിൽ വരാത്തതു കൊണ്ടുമാത്രമാണ് സിനിമകൾ ചെയാത്തതെന്ന് ജയറാം പറഞ്ഞു. കാളിദാസിനൊപ്പം അഭിനയിക്കുന്ന ‘ആശകള്‍ ആയിരം’ എന്ന ചിത്രത്തിന്റെ പ്രൊമോഷൻ വേളയിലാണ് താരത്തിന്റെ പ്രതികരണം.

‘ഒരു മലയാളം സിനിമ ചെയ്തിട്ട് ഒന്നരവര്‍ഷത്തിലേറെയായി. എന്തുകൊണ്ട് ഒരു മലയാളം ചിത്രം ചെയ്യുന്നില്ല എന്ന് ആളുകള്‍ ചോദിക്കാറുണ്ട്. മനസിന് നൂറ് ശതമാനം തൃപ്തി തരുന്ന സ്‌ക്രിപ്റ്റ് വരാത്തതുകൊണ്ടുമാത്രമാണ് മലയാളത്തില്‍ സിനിമ ചെയ്യാതിരുന്നത്. ആ ഇടവേളകളില്‍ കന്നഡ, തമിഴ്, തെലുങ്ക് മുതലായ മറ്റ് ഭാഷകളില്‍നിന്ന് അപ്രധാനമല്ലാത്ത, എന്നാല്‍ നായകതുല്യമല്ലാത്ത ഒരുപാട് വേഷങ്ങള്‍ വന്നു’, ജയറാം പറയുന്നു.

കൂടാതെ മറ്റ് ഇൻഡസ്ട്രികളിൽ നിന്ന് വീണ്ടും തന്നെ വിളിക്കുന്നത് ക്രെഡിറ്റ് ആയാണ് കാണുന്നതെന്നും കാന്താര പോലെ വലിയ സിനിമയുടെ ഭാഗമാക്കാൻ സാധിച്ചതിൽ സന്തോഷം ഉണ്ടെന്നും ജയറാം പറഞ്ഞു.

Loading...
Unable to load recommendations.
Follow Us
Related Stories
Maharaja Hostel OTT : അഖിൽ NRD നായകനായ ചിത്രം, മഹരാജ ഹോസ്റ്റൽ ഒടിടിയിൽ എത്തി
Big Boss Malayalam Season 8: ആ ആഗ്രഹം എന്തായിരിക്കും? വലിയ ലീഡറായി തിരിച്ചു വരുന്നത് കാണണം; രാഹുലിനോട് മനസ്സ് തുറന്ന് റിനി ആൻ ജോർജ്
Pradhama Drishtya Kuttakkar Review : ത്രില്ലടിപ്പിച്ചോ പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ? പോലീസായി പാർവതിയും മാത്യുവും എത്തിയ സിനിമയുടെ ആദ്യ പ്രതികരണങ്ങൾ
കേരളം കീഴടക്കി ‘ബെത്ലഹേം കുടുംബ യൂണിറ്റ്’; വാഴ 2-നെ മറികടന്ന് ബോക്സ് ഓഫീസിലെ പുതിയ ഇൻഡസ്ട്രി ഹിറ്റ്!
“കൊച്ചേ കേരളത്തിൽ നിന്നോണ്ട് എന്തിനാ ഇങ്ങനെ ഇംഗ്ലീഷിൽ കടുവറുക്കുന്നേ” അവതാരകയോട് ഉർവശിയുടെ ചോദ്യം!
Allu Arjun Fans: ഫാൻസ് ഇങ്ങനെയാവണം, ചെയ്യുന്നതൊക്കെയും മികച്ച കാര്യങ്ങൾ
ഐ.ആർ.സി.ടി.സിയുടെ ബാലി ടൂർ പാക്കേജിനെ കുറിച്ച് അറിഞ്ഞിരുന്നോ?
മുഖക്കുരു മാറാൻ ഈ ഇല അരച്ച് തേച്ചാൽ മതി
പുഴുങ്ങിയ മുട്ട എത്ര നേരം കേടുകൂടാതെ സൂക്ഷിക്കാം?
ബീറ്റ്റൂട്ട് മതി, ടേസ്റ്റി ഹൽവ ഉണ്ടാക്കാം
മൂന്നാറിൽ ഇറങ്ങിയ കടുവ
Viral Video | കൺമുൻപിൽ ഞെട്ടിക്കുന്ന ലോറി അപകടം
Viral Video | കഴുത്തിൽ ട്രാക്ടർ ടയർ കുടുങ്ങിയ ആന
പെട്രോൾ അടിച്ച് തീരൂം മുമ്പ് കാർ എടുത്തൂ, വയോധികന് ഗുരുതര പരിക്ക്