AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Jeethu Joseph: ‘അന്ന് ലാലേട്ടന്റെ അഭിനയം കണ്ട് നിരാശ തോന്നി; താൽപര്യമില്ലാതെയാണോ അഭിനയിച്ചതെന്ന് ഭാര്യ ചോദിച്ചു’; ജീത്തു ജോസഫ്

Jeethu Joseph on Mohanlal's Acting: 'ദൃശ്യം 3'യുടെ ചിത്രീകരണം അടുത്ത മാസം ആരംഭിക്കാനിരിക്കെ സിനിമയെ കുറിച്ചും മോഹൻലാലിനെ കുറിച്ചും സംസാരിക്കുകയാണ് സംവിധായകൻ ജീത്തു ജോസഫ്.

Jeethu Joseph: ‘അന്ന് ലാലേട്ടന്റെ അഭിനയം കണ്ട് നിരാശ തോന്നി; താൽപര്യമില്ലാതെയാണോ അഭിനയിച്ചതെന്ന് ഭാര്യ ചോദിച്ചു’; ജീത്തു ജോസഫ്
Jeethu Joseph Image Credit source: Facebook
nandha-das
Nandha Das | Updated On: 12 Sep 2025 11:04 AM

മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ദൃശ്യം 3’. സിനിമയുടെ ചിത്രീകരണം അടുത്ത മാസം ആരംഭിക്കാനിരിക്കെ ദൃശ്യം സിനിമയെ കുറിച്ചും മോഹൻലാലിനെ കുറിച്ചും സംസാരിക്കുകയാണ് സംവിധായകൻ ജീത്തു ജോസഫ്. മോഹൻലാലിനൊപ്പം പ്രവർത്തിച്ച ആദ്യ മൂന്ന് ദിവസം താൻ വളരെ നിരാശനായിരുന്നു എന്ന് പറയുകയാണ് ജീത്തു. ഗലാട്ട പ്ലസ് യൂട്യൂബ് ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോഹൻലാൽ അഭിനയിക്കുന്നത് താൻ ഇതുവരെ കണ്ടിട്ടില്ലെന്നും അദ്ദേഹം ജീവിക്കുകയാണ് ചെയ്യാറുള്ളതെന്നും ജീത്തു ജോസഫ് പറയുന്നു. അദ്ദേഹം അഭിനയിക്കുകയാണെന്ന് ഒരിക്കലും തോന്നിയിട്ടില്ല. ആക്ഷൻ പറയുമ്പോൾ സ്വാഭാവികമായി തന്നെ പെരുമാറുകയാണ് ചെയ്യുക. കട്ട് പറയുമ്പോൾ അതുപോലെ തന്നെ തിരികെ വരുകയും ചെയ്യും. അദ്ദേഹത്തിനൊപ്പം വർക്ക് ചെയ്ത ആദ്യ മൂന്ന് ദിവസം താൻ വളരെ നിരാശനായിരുന്നു എന്നും ജീത്തു ജോസഫ് പറയുന്നുണ്ട്. മുൻപ് പല നടന്മാരുടെയും കൂടെ പ്രവർത്തിച്ചിട്ടുണ്ട്. അവർ അഭിനയിക്കുന്നത് എങ്ങനെയാണെന്ന് കണ്ടിട്ടുണ്ട്. എന്നാൽ, ലാലേട്ടനെ കണ്ടപ്പോൾ താൻ കുറച്ച് നിരാശയിലായെന്ന് ജീത്തു കൂട്ടിച്ചേർത്തു.

തന്റെ ഭാര്യ വന്ന് അദ്ദേഹത്തിന് ഈ പ്രൊജക്ടിൽ അഭിനയിക്കാൻ താൽപര്യമില്ലേ എന്ന് ചോദിച്ചതായും സംവിധായകൻ പറയുന്നു. അന്ന് തനിക്കും അത് തന്നെയാണ് തോന്നിയത്. പക്ഷെ എഡിറ്റ് കണ്ടപ്പോഴാണ് താൻ അത്ഭുതപ്പെട്ടതെന്നും എന്തോ ഒരു മാജിക് സംഭവിച്ച പോലെയായിരുന്നു എന്നും ജീത്തു കൂട്ടിച്ചേർത്തു. നമ്മൾ ഷൂട്ട് ചെയ്യുന്നത് ഒരു ഓർഡറിൽ അല്ലെങ്കിലും അതെല്ലാം അദ്ദേഹം കൃത്യമായി പാലിച്ചിരുന്നു. അദ്ദേഹത്തിന് നമ്മൾ ഒന്നും പറഞ്ഞു കൊടുക്കേണ്ട ആവശ്യമില്ല. അദ്ദേഹത്തിന്റെ അഭിനയത്തെക്കുറിച്ച് വിശദീകരിക്കാൻ കഴിയില്ല എന്നും ജീത്തു ജോസഫ് പറഞ്ഞു.

ALSO READ: ‘ദൃശ്യം 3′ നാല് വർഷത്തിന് ശേഷം സംഭവിക്കുന്ന കഥ; ഹെവി ഇന്റലിജെന്റ് സിനിമയല്ല’; ജീത്തു ജോസഫ്

മോഹൻലാലിനൊപ്പം വർക്ക് ചെയ്യാൻ വളരെ എളുപ്പമാണെന്നും ജീത്തു പറയുന്നു. അദ്ദേഹം സംവിധായകന്റെ നടനാണ്. രാവിലെ എട്ട് മണിക്ക് വരണമെന്ന് ആവശ്യപ്പെട്ടാൽ കൃത്യ സമയത്ത് എത്തും. അർധരാത്രി വരാൻ പറഞ്ഞാലും വരും. നിർദേശങ്ങളും സംശയങ്ങളുമെല്ലാം ചോദിക്കും. ജീത്തു ഓക്കെയാണെങ്കിൽ ഓക്കെ എന്നാണ് പറയാറുള്ളത്. സംവിധായകനെ വിശ്വസിക്കുന്ന നടനാണ് അദ്ദേഹമെന്നും അത് വളരെ പ്രധാനപ്പെട്ടൊരു കാര്യമാണെന്നും ജീത്തു ജോസഫ് കൂട്ടിച്ചേർത്തു.