Jeeva-Aparna Divorce : ഇനിമുതൽ ‘ഞങ്ങൾ’ എന്നൊന്നില്ല, ആ ആധ്യായം അടഞ്ഞു! വേർപിരിയൽ വെളിപ്പെടുത്തി ജീവയും അപർണയും

Jeeva Aparna Thomas Seperation : അങ്ങനെ കുറച്ചു ദിവസങ്ങളായി ഈ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കപ്പെട്ട അഭ്യൂഹങ്ങൾക്ക് വിരാമം ആയിരിക്കുകയാണ്. സെലിബ്രിറ്റി ദമ്പതികളായ ജീവ ജോസഫും അപർണ തോമസും തമ്മിൽ വേർപിരിയുകയാണ്. ഇക്കാര്യം ജീവയും അപർണയും തങ്ങളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വെളിപ്പെടുത്തിയത്. ആദ്യം ജീവയുടെ പോസ്റ്റാണ് ഇൻസ്റ്റഗ്രാമിൽ വന്നത്.

Jeeva-Aparna Divorce : ഇനിമുതൽ ഞങ്ങൾ എന്നൊന്നില്ല, ആ ആധ്യായം അടഞ്ഞു! വേർപിരിയൽ വെളിപ്പെടുത്തി ജീവയും അപർണയും

Jeeva Aparna Thomas Divorce

Updated On: 

24 Aug 2026 | 03:54 PM

അങ്ങനെ കുറച്ചു ദിവസങ്ങളായി ഈ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കപ്പെട്ട അഭ്യൂഹങ്ങൾക്ക് വിരാമം ആയിരിക്കുകയാണ്. സെലിബ്രിറ്റി ദമ്പതികളായ ജീവ ജോസഫും അപർണ തോമസും തമ്മിൽ വേർപിരിയുകയാണ്. ഇക്കാര്യം ജീവയും അപർണയും തങ്ങളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വെളിപ്പെടുത്തിയത്. ആദ്യം ജീവയുടെ പോസ്റ്റാണ് ഇൻസ്റ്റഗ്രാമിൽ വന്നത്.

ഇനിമുതൽ ഞങ്ങളെല്ല, ജീവയും അപർണയും മാത്രമാണ് എന്നും ഈ വാർത്ത പങ്കുവെക്കുക എന്നത് തന്നെ സംബന്ധിച്ച് ഒട്ടും എളുപ്പമുള്ള കാര്യമല്ല എന്നും ജീവ തന്റെ പോസ്റ്റിൽ കുറിച്ചു. വളരെ വിഷമത്തോടെയാണ് കാര്യം നിങ്ങളോട് പങ്കുവയ്ക്കുന്നത്, എന്റെ കരിയറിലും സന്തോഷങ്ങളിലും വിഷമഘട്ടങ്ങളിലും എല്ലാം നിങ്ങളിൽ പലരും എന്റെ കൂടെ ഉണ്ടായിരുന്നു. ദമ്പതികൾ എന്ന നിലയിൽ തങ്ങളെ ഒരുപാട് പേർ ഇഷ്ടപ്പെട്ടിരുന്നതായി ജീവ പോസ്റ്റിൽ കുറിച്ചു.

Also Read : അമ്മ ഒന്നു വന്നു പോലും നോക്കുന്നില്ല, ഭയങ്കര മനസ്സാണ്! അമ്മൂമ്മയെ നോക്കാൻ ആളെ വേണം, സഹിക്കാനാവുന്നില്ലെന്ന് തൻവി

ജീവയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്

ഈ പോസ്റ്റ് വന്ന് മിനിറ്റുകൾക്ക് ഉള്ളിൽ തന്നെ അപർണയും പരസ്പരം വേർതിരിയിൽ സ്ഥിരീകരിച്ചുകൊണ്ട് രംഗത്തെത്തുകയുണ്ടായി. അപർണയും ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പലരും തന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് എന്ന് മനസ്സിലാക്കിയതുകൊണ്ടാണ് ഇത്തരത്തിൽ ഒരു പോസ്റ്റ് ഇടുന്നത് എന്ന് അപർണ ആമുഖത്തിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. വിവാഹബന്ധം അവസാനിച്ചു എന്നും ബന്ധം വിജയിച്ചില്ല എന്നും അപർണ പോസ്റ്റിൽ പറയുന്നു. വേർപിരിയൽ എന്നത് എളുപ്പമുള്ള തീരുമാനമായിരുന്നില്ല, എന്റെ കാര്യം മാത്രമല്ല ജീവക്കും അങ്ങനെ തന്നെ ആയിരുന്നിരിക്കണം. താൻ സന്തോഷവതി ആണെന്നും മനസ്സിൽ നിന്ന് വലിയൊരു ഭാരം ഇറങ്ങിയത് പോലുള്ള ആശ്വാസം അനുഭവപ്പെടുന്നതായും ഇനി മുന്നോട്ട് സമാധാനത്തോടെ ജീവിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അപർണ തന്റെ പോസ്റ്റിൽ പറയുന്നു. തങ്ങളുടെ സ്വകാര്യതയെ ദയവായി മാനിക്കണം എന്ന് കൂടി പറഞ്ഞാണ് അപർണ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

അപർണയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്

 

English Summary

Thus, an end has been put to the rumors that had been circulating widely on social media for the past few days. celebrity couple Jeeva Joseph and Aparna Thomas are separating. Jeeva and Aparna revealed this news through their respective Instagram accounts.

Loading...
Unable to load recommendations.
Follow Us
Related Stories
Aparna Thomas – Jeeva Divorce: എനിക്കിപ്പോൾ സമാധാനമുണ്ട് സന്തോഷമുണ്ട് സുരക്ഷിതത്വം തോന്നുന്നു! ആ വിവാഹം കഴിഞ്ഞു, വ്യക്തമാക്കി അപർണ
Tanvi Sudheer: അമ്മ ഒന്നു വന്നു പോലും നോക്കുന്നില്ല, ഭയങ്കര മനസ്സാണ്! അമ്മൂമ്മയെ നോക്കാൻ ആളെ വേണം, സഹിക്കാനാവുന്നില്ലെന്ന് തൻവി
Nivin Pauly on Girish AD : സെറ്റ് ഭയങ്കര അടിപൊളിയെന്ന് പ്രതീക്ഷിച്ചു, പക്ഷേ ​ഗിരീഷിന്റെ പെരുമാറ്റം താൽപര്യമില്ലാത്ത പോലെ -അനുഭവം തുറന്ന് പറഞ്ഞ് നിവിൻ
Drishyam Movie 4th Part : ദൃശ്യം 4 വരും മോഹൻലാലിനെയും ജീത്തു ജോസഫിനെയും സാക്ഷിയാക്കി ആന്റണി പെരുമ്പാവൂരിന്റെ പ്രഖ്യാപനം
Actor Devan To Join TVK : നടൻ ദേവൻ ടിവികെയിലേക്ക്, സംസ്ഥാന അധ്യക്ഷനായേക്കും; വിജയിയുമായി കൂടിക്കാഴ്ച നടത്തും
Arattannan: ആറാട്ടണ്ണന് പെണ്ണ് കിട്ടി! ഞാൻ കമ്മിറ്റഡ് ആയി, ആരും എനിക്കിനി മെസ്സേജ് അയക്കണ്ടന്ന് സന്തോഷ്
ഷുഗർ ലെവൽ പേടിക്കാതെ ഓണസദ്യ ആസ്വദിക്കാം; ഇതാ ചില എളുപ്പവഴികൾ
ഒരു പവന്‍  സ്വര്‍ണത്തിന് 12 ലക്ഷം രൂപ; വരും  ദിവസങ്ങളില്‍ സംഭവിച്ചേക്കും
ഉത്രാടം കഴിഞ്ഞ് വീട്ടിലെ ചൂല് തൊടരുത്! കാരണം അറിയാമോ?
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം