‘തുടക്കം’ ഫൈനൽ കട്ട് കണ്ട് ലാലേട്ടൻ പറഞ്ഞത് കേട്ടോ? വെളിപ്പെടുത്തി ജൂഡ്!

"Mohanlal's Acting Genes Are Strong in Her": Jude Anthany Praises Vismaya's Dedication: മായ വളരെ ഡെഡിക്കേറ്റഡായ ആളാണ്. ഒരു കാര്യം ഏൽപ്പിച്ച് കഴിഞ്ഞാൽ കൃത്യമായി പഠിച്ചിട്ടാണ് വരിക. അതുകൊണ്ട് തന്നെ ഷൂട്ടിൻ്റെ സമയത്തും ചെറിയ കറക്ഷൻസ് മാത്രമേ തനിക്ക് പറഞ്ഞുകൊടുക്കേണ്ടി വന്നിട്ടൊള്ളു എന്ന് ജൂഡ് പറയുന്നു. “മായ ഒരു നല്ല അഭിനയത്രിയാണ്. മോഹൻലാലിൻ്റെ ജീൻ ഭയങ്കരമായിട്ട് മായയിൽ ഉണ്ട്. മലയാളത്തിൽ ഒരു കമാൻഡിങ് പവർ വന്നുകഴിഞ്ഞാൽ മികച്ച കഥാപാത്രങ്ങൾ കാണാനാകും"

തുടക്കം ഫൈനൽ കട്ട് കണ്ട് ലാലേട്ടൻ പറഞ്ഞത് കേട്ടോ? വെളിപ്പെടുത്തി ജൂഡ്!

മോഹൻലാൽ, ജൂഡ് ആൻ്റണി ജോസഫ്

Published: 

08 Aug 2026 | 01:03 PM

മോഹനലാലിൻ്റെ മകൾ വിസ്മയയുടെ ആദ്യ സിനിമ ‘തുടക്കം’ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിക്കഴിഞ്ഞു. ശ്രദ്ധേയമായ ഒരു കഥാപാത്രമായി മോഹൻലാലും മകളുടെ ആദ്യ സിനിമയിൽ വേഷമിട്ടിട്ടുണ്ട്. സോഷ്യൽ മീഡിയയിലെ ഏറ്റവും വലിയ ചർച്ചാ വിഷയം ഇപ്പോൾ ഈ സിനിമയും മോഹൻലൽ കുടുംബ സമേതം നൽകിയ അഭിമുഖങ്ങളുമാണ്. സിനിമയിലെയും വീട്ടിലേയും വിശേഷങ്ങൾ പങ്കുവക്കുന്ന ലാലേട്ടൻ്റെയും കുടുംബത്തിൻ്റെയും വീഡിയോകൾ സാമൂഹ്യ മാധ്യമൺഗളിൽ നിറയുകയാണ്. ഇപ്പോഴിതാ സിനിമയുടെ ഫൈനൽ കട്ട് കണ്ട ശേഷം മോഹൻലാൽ പറഞ്ഞ കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ ജൂഡ് ആൻ്റണി ജോസഫ്

മോഹൻലാലിൻ്റെ ആക്ടിംഗ് ജീൻ മകളിലും ഉണ്ടെന്നും വിസ്മയ വളരെ സിംപിളായ ഒരാളാണെന്നും ജൂഡ് പറയുന്നുണ്ട്. ക്ലബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിലാണ് സിനിമക്ക് പിന്നിലെ അറിയാക്കഥകളും വിശേഷങ്ങളും ജൂഡ് പങ്കുവച്ചത്. മോഹൻലാൽ സിനിമയിലേക്ക് എത്തിയത് എങ്ങനെയാണെന്നും ജൂഡ് തുറന്നുപറയുന്നുണ്ട്. എല്ലാ മലയാളികളും ഒരു ദിവസമെങ്കിലും ലാലേട്ടനോടൊപ്പം ചിലവിടണം എന്നും അത് വലിയ പോസിറ്റിവിറ്റിയാണ് നൽകുന്നത് എന്നും സ്വന്തം അനുഭവം പങ്കുവച്ചുകൊണ്ട് അദ്ദേഹം പറയുന്നു.

കോവിഡ് സമയത്താണ് സിനിമയുടെ തുടക്കം, മെറിലാൻഡ് സിനിമയുടെ വിശാഖ് സുഭ്രമണ്യമാണ് തന്നെ വിളിക്കുന്നത്. സുചിത്ര മോഹലാൽ അടുത്തുണ്ട് ഫോൺ കൊടുക്കാം എന്ന് പറഞ്ഞു. വിസ്മയക്ക് അഭിനയിക്കാൻ താല്പര്യമുണ്ട്. ജൂഡിൻ്റെ കയ്യിൽ എന്തെങ്കിലും കഥകൾ ഉണ്ടോ എന്നായിരുന്നു ചോദ്യം,. അങ്ങനെയാണ് സിനിമയുടെ ചർച്ചകൾ ആരംഭിക്കുന്നത്. സിനിമ വളരെ ജനുവിനായി സംഭവിച്ചതാണ് ഒരാൾക്ക് വേണ്ടിയും എഴുതിയതല്ല. നേരത്തെ ഉള്ള ഒരു കഥയിലേക്ക് മായ വരുകയായിരുന്നു എന്ന് ജൂഡ് പറയുന്നു.

Also Read: “ജീവിതത്തിൽ ആദ്യം”; വിസ ലഭിക്കാതെ വന്നതോടെ മോഹൻലാലിൻ്റെ സിഡ്നി ഷോ മാറ്റിവച്ചു

മായ വളരെ ഡെഡിക്കേറ്റഡായ ആളാണ്. ഒരു കാര്യം ഏൽപ്പിച്ച് കഴിഞ്ഞാൽ കൃത്യമായി പഠിച്ചിട്ടാണ് വരിക. അതുകൊണ്ട് തന്നെ ഷൂട്ടിൻ്റെ സമയത്തും ചെറിയ കറക്ഷൻസ് മാത്രമേ തനിക്ക് പറഞ്ഞുകൊടുക്കേണ്ടി വന്നിട്ടൊള്ളു എന്ന് ജൂഡ് പറയുന്നു. “മായ ഒരു നല്ല അഭിനയത്രിയാണ്. മോഹൻലാലിൻ്റെ ജീൻ ഭയങ്കരമായിട്ട് മായയിൽ ഉണ്ട്. മലയാളത്തിൽ ഒരു കമാൻഡിങ് പവർ വന്നുകഴിഞ്ഞാൽ മികച്ച കഥാപാത്രങ്ങൾ കാണാനാകും” ജൂഡ് പറഞ്ഞു.

മോഹൻലാലിൻ്റെ സിനിമയിലേക്കുള്ള വരവ് അദ്ദേഹത്തിൻ്റെ തന്നെ ഒരു ചോദ്യത്തിലൂടെയായിരുന്നു എന്ന് ജൂഡ് പറയുന്നുണ്ട്. ലാലേട്ടനോട് കഥപറഞ്ഞപ്പോൾ അതിലെ ഒരു കഥാപാത്രം എടുത്തുപറഞ്ഞുകൊണ്ട് ആ കഥാപാത്രം ആരാണ് ചെയ്യുന്നത് അദ്ദേഹം ചോദിച്ചു. ലാൽ സാർ ചെയ്യണം എന്നാണ് തൻ്റെ ആഗ്രഹമെന്ന് വെറുതേ പറഞ്ഞതാണ്. അദ്ദേഹം സമ്മതിച്ചു. അതോടെ സിനിമയെ ബാധിക്കാത്ത രീതിയിൽ ആ കഥാപാത്രത്തെ ഒന്ന് പൊലിപ്പിച്ചോട്ടെ എന്ന് ആൻ്റണി ചേട്ടനോട് ചോദിച്ചു. അദ്ദേഹം അനുവാദവും തന്നു. സിനിമയിൽ പത്ത് മിനിറ്റോളം മോഹൻലാൽ ഉണ്ട്. “സിനിമയുടെ ഫൈനൽ ഔട്ട് കണ്ടതിന് ശേഷം ‘മോനേ ഒരു സീൻ കൂടി എനിക്ക് തരാമായിരുന്നില്ലെ എന്ന് ലാൽസാർ ചോദിച്ചു. അദ്ദേഹത്തിന് അത്രത്തോളം സിനിമ ഇഷ്ടപ്പെട്ടിട്ടുണ്ട്.” ജൂഡ് പറഞ്ഞു.

English Summary

Director Jude Anthany Joseph revealed that Mohanlal was highly impressed after watching the final cut of his daughter Vismaya’s debut film, playfully asking for one more scene. Jude praised Vismaya’s dedication and strong acting genes, adding that Mohanlal’s 10-minute cameo in the film happened quite spontaneously during story discussions.

Loading...
Unable to load recommendations.
Follow Us
Related Stories
Dont Trouble The Trouble Trailer: ഫഫ ഈസ് ബാക്ക്! കഴിഞ്ഞിട്ടില്ല ഇനിയും ഒരുപാടുണ്ടെന്ന്… ഡോണ്ട് ​​ട്രബിൾ ​ദി ​ട്രബിൾ ടെയ്ലർ പുറത്ത്
Bigg Boss Malayalm Seson 8: പൂക്കി വൈബിനൊപ്പം മലബാർ ഭാഷയും ക്യൂട്ട്നസ്സും! നേഹ സൂപ്പറെന്ന് സോഷ്യൽ മീഡിയ
Bigg Boss Malayalm Seson 8: കോമഡി മാത്രമല്ല, ടെററാവാനും പറ്റും! ട്രാക്ക് മാറ്റി സുമേഷ് ചന്ദ്രൻ
Vaikom Vijayalakshmi: എഴുന്നേറ്റ് നിന്ന് ആദരിച്ച് വേദി, മികച്ച ​ഗാ​യികയ്ക്കുള്ള ദേശീയ അവാർഡ് ഏറ്റുവാങ്ങി വൈക്കം വിജയലക്ഷ്മി
Actress Usha Haseena: ഞാനായിരുന്നു അമ്മ പ്രസിഡന്റ് എങ്കിൽ അയാളെ ചൂലിന് അടിച്ച് ഓടിച്ചേനെ; സനൽകുമാർ ശശിധരനെതിരെ നടി ഉഷ ഹസീന
72nd National Film Awards: മികച്ച നടനുള്ള ദേശീയ പുരസ്കാരം നാലാമതും ഏറ്റുവാങ്ങി മമ്മൂട്ടി
വില 50,000 ന് താഴെ! ടിവിഎസ് ഓർബിറ്റർ
7025mAh ബാറ്ററിയുണ്ട്, പിന്നെ ഡൈമെൻസിറ്റി 9500s പ്രോസസറും
സൗന്ദര്യം കൂട്ടണോ? പഴങ്കഞ്ഞി കുടിച്ചാൽ മതി
ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യയുടെ ഹീറോ; സ്മൃതി മന്ദാനയുടെ ആസ്തിയെത്ര?
റോഡ് മോഷ്ടിക്കുന്ന ഗ്രാമീണർ | Video
വിവാദമായ ബഹ്‌റൈൻ കേരള സമാജത്തിൻ്റെ ചരടുപിന്നിക്കളി
ഓടുന്ന ട്രെയിനില്‍ പാമ്പ് കയറിയാൽ
വാഹനാപകടം, സംഭവ സ്ഥലത്ത് മുഖ്യമന്ത്രി