AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Bigg Boss Malayalm Seson 8: കോമഡി മാത്രമല്ല, ടെററാവാനും പറ്റും! ട്രാക്ക് മാറ്റി സുമേഷ് ചന്ദ്രൻ

Sumesh Chandran Changes Strategy in Bigg Boss House : ഓരോ ദിവസം കഴിയുംതോറും ബിഗ് ബോസ് ഹൗസിലെ മത്സരാർത്ഥികളുടെ പെർഫോമൻസ് വേറെ ലെവലിലേക്ക് ഉയരുകയാണ്. തുടക്കത്തിൽ പതുങ്ങി നിന്നവരെല്ലാം ഇപ്പോൾ ഹൗസിൽ കൂടുതൽ സജീവമാകുന്ന കാഴ്ചയാണ് കാണുന്നത്. അതിൽ എടുത്തു പറയേണ്ടത് നടനും മിമിക്രി താരവുമായ സുമേഷ് ചന്ദ്രന്റെ മാറ്റമാണ്. ആദ്യ ദിവസങ്ങളിൽ ഒട്ടും ആക്റ്റീവ് അല്ലാതിരുന്ന സുമേഷ് പിന്നീട് കോമഡികൾ...

Bigg Boss Malayalm Seson 8: കോമഡി മാത്രമല്ല, ടെററാവാനും പറ്റും! ട്രാക്ക് മാറ്റി സുമേഷ് ചന്ദ്രൻ
Sumesh Chandran Image Credit source: Screen Grab
Amal KV
Amal KV | Updated On: 23 Sep 2026 | 01:47 AM

ഓരോ ദിവസം കഴിയുംതോറും ബിഗ് ബോസ് ഹൗസിലെ മത്സരാർത്ഥികളുടെ പെർഫോമൻസ് വേറെ ലെവലിലേക്ക് ഉയരുകയാണ്. തുടക്കത്തിൽ പതുങ്ങി നിന്നവരെല്ലാം ഇപ്പോൾ ഹൗസിൽ കൂടുതൽ സജീവമാകുന്ന കാഴ്ചയാണ് കാണുന്നത്. അതിൽ എടുത്തു പറയേണ്ടത് നടനും മിമിക്രി താരവുമായ സുമേഷ് ചന്ദ്രന്റെ മാറ്റമാണ്. ആദ്യ ദിവസങ്ങളിൽ ഒട്ടും ആക്റ്റീവ് അല്ലാതിരുന്ന സുമേഷ് പിന്നീട് കോമഡികൾ പറഞ്ഞുകൊണ്ട് പതിയെ പതിയെ സജീവമായി വന്നു. ഇപ്പോൾ ആ കോമഡിയും വിട്ട് കൂടുതൽ സീരിയസ് ആയി പെരുമാറുകയാണ് സുമേഷ്.

കഴിഞ്ഞദിവസം നോബിയുമായി രൂക്ഷമായ തർക്കത്തിലാണ് സുമേഷ് ഏർപ്പെട്ടത്. ഈയാഴ്ചത്തെ നോമിനേഷൻ ടാസ്കിനെ പിന്തുടർന്നാണ് സുമേഷും നോബിയും തമ്മിൽ കൊമ്പ് കോർത്തത്. ബിഗ് ബോസിലെ മുൻ വിജയിയായ സാബുമോൻ സുനിതാ ദേവദാസന് നൽകിയ അഭിമുഖത്തിൽ സുമേഷിൻ്റെ സ്വഭാവത്തെക്കുറിച്ചും കഴിവിനെ കുറിച്ചും എല്ലാം വ്യക്തമായി സൂചന നൽകിയിരുന്നു. ഈ കാണുന്നതല്ല സുമേഷ്, നല്ല സീരിയസ് ആയിട്ട് കളിക്കാൻ കഴിയുന്ന ആളാണ്. സീരിയസ് ആയാൽ വേറെ ലെവൽ ആയിരിക്കും സുമേഷ് എന്നും സാബു മോൻ പറഞ്ഞിരുന്നു.

Also Read: എന്റെ അമ്മോ ഓർമ്മിപ്പിക്കല്ലേ… ശ്രീലയ ഹൗസിന് പുറത്ത്

ഏതാണ്ട് ആ വാക്കുകൾ ശരിവച്ചുകൊണ്ടാണ് ഇപ്പോൾ സുമേഷ് ഹൗസിൽ ഗെയിം കളിക്കുന്നത്. സോഷ്യൽ മീഡിയ പറയുന്നത് സുമേഷ് ട്രാക്ക് മാറ്റി എന്നുള്ളതാണ്. പതുങ്ങിയിരിക്കുന്നതിന് പകരം ഓരോ വിഷയങ്ങളിലും ഇടപെട്ട് പോകുന്നതാണ് നല്ലത് എന്ന് സുമേഷ് തിരിച്ചറിഞ്ഞിട്ടുണ്ടാകണം. ആദ്യത്തെ ആഴ്ചയിൽ ലീഡറായ ജസീലയുടെ അനുയായി ആയിട്ടായിരുന്നു സുമേഷ് നിന്നിരുന്നത്. അതുകൊണ്ടു തന്നെ മറ്റ് ആക്ടിവിറ്റികളിൽ ഒന്നും സുമേഷ് സജീവമായിരുന്നില്ല. പിന്നീട് ഹൗസിലെ ഓരോ താരങ്ങളെയും അവരുടെ സംസാരശൈലിയും പെരുമാറ്റരീതിയും എല്ലാം വച്ച് അനുകരിച്ച് കാണിച്ചത് ഏറെ രസകരമായിരുന്നു.

കഴിഞ്ഞ സീസണിൽ ബിഗ് ബോസ് ഹൗസിലേക്ക് എത്തേണ്ടിയിരുന്ന മത്സരാർത്ഥിയാണ് സുമേഷ് ചന്ദ്രൻ. പക്ഷേ ദൃശ്യം സിനിമയുമായി ബന്ധപ്പെട്ട ഷൂട്ടിംഗ് കൊണ്ടാണ് അന്നത് മുടങ്ങി പോയത്. പ്രത്യേകിച്ച് പ്ലാൻ എന്നും ഹൗസിലേക്ക് പോകുന്നത് എന്നും പ്ലാൻ ചെയ്തു കൊണ്ടുപോയാൽ ഹൗസിൽ അത് വർക്ക് ആകണമെന്നില്ല എന്നും സുമേഷ് ചന്ദ്രൻ മീറ്റ് ഹൗസ് മേറ്റ്സിൽ പറഞ്ഞിരുന്നു. മിനിമം 75 ദിവസം നിൽക്കണമെന്നാണ് ആഗ്രഹം. ഞാൻ എന്താണ് അതുപോലെയുള്ള പ്രകടനം തന്നെയായിരിക്കും ഹൗസിൽ ഉണ്ടാവുക. പക്കാ നാട്ടിൻപുറത്തുകാരൻ ആയിരിക്കും താൻ ഹൗസിനകത്ത് നിന്നും സുമേഷ് വ്യക്തമാക്കിയിരുന്നു.

English Summary

With each passing day, the performance of the contestants in the Bigg Boss house is reaching a whole new level. Those who initially kept a low profile are now becoming increasingly active in the house. Particularly noteworthy is the transformation of actor and mimicry artist Sumesh Chandran.

Follow Us