AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kalamkaval Box Office: കളങ്കാവൽ 70 കോടിയിലേക്ക്; തീയറ്ററിൽ പിടിക്കാനാളില്ലാതെ കുതിച്ച് സ്റ്റാൻലി ദാസ്

Kalamkaval Box Office Collection: മമ്മൂട്ടിച്ചിത്രം കളങ്കാവൽ 70 കോടിയിലേക്ക് കുതിയ്ക്കുന്നു. എട്ട് ദിവസം കൊണ്ട് 66 കോടി രൂപയിലധികം സിനിമ നേടി.

Kalamkaval Box Office: കളങ്കാവൽ 70 കോടിയിലേക്ക്; തീയറ്ററിൽ പിടിക്കാനാളില്ലാതെ കുതിച്ച് സ്റ്റാൻലി ദാസ്
കളങ്കാവൽImage Credit source: Social Media
abdul-basith
Abdul Basith | Published: 14 Dec 2025 08:01 AM

തീയറ്ററിൽ നേട്ടമുണ്ടാക്കി കളങ്കാവൽ മുന്നേറുന്നു. മമ്മൂട്ടിയും വിനായകനും ഒന്നിച്ച സിനിമ 70 കോടിയിലേക്ക് കുതിയ്ക്കുകയാണ്. മമ്മൂട്ടിക്കമ്പനി നിർമ്മിച്ച് നവാഗതനായ ജിതിൻ ജോസ് സംവിധാനം ചെയ്ത സിനിമ റിലീസ് മുതൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്ത്യൻ ആഭ്യന്തര മാർക്കറ്റിലും വിദേശമാർക്കറ്റിലും സിനിമ ഒരുപോലെ നേട്ടമുണ്ടാക്കുന്നുണ്ട്.

ഡിസംബർ അഞ്ചിന് തീയറ്ററുകളിലെത്തിയ സിനിമ കഴിഞ്ഞ എട്ട് ദിവസം കൊണ്ട് ഇന്ത്യൻ മാർക്കറ്റിൽ നിന്ന് നേടിയ ഗ്രോസ് കളക്ഷൻ 32.98 കോടി രൂപയാണ്. വിദേശ ഗ്രോസ് കളക്ഷൻ 33.5 കോടി. ആകെ 66.48 കോടി രൂപ. എട്ടാം ദിവസം, അതായത് രണ്ടാം വെള്ളിയാഴ്ച ഇന്ത്യൻ മാർക്കറ്റിൽ നിന്ന് 1.65 കോടി രൂപ സ്വന്തമാക്കി. സിനിമയുടെ ബജറ്റ് 29 കോടിയാണെന്നാണ് വിവരം.

Also Read: Akhil Viswanath: അപ്രതീക്ഷിതമായി വിടവാങ്ങി അഖിൽ വിശ്വനാഥ്; നെഞ്ചുലഞ്ഞ് സുഹൃത്തുക്കളും സിനിമാലോകവും

ഇക്കൊല്ലത്തെ മലയാളം പണം വാരിപ്പടങ്ങളിൽ ഏഴാം സ്ഥാനത്താണ് നിലവിൽ കളങ്കാവൽ. 72.21 കോടി രൂപയുടെ ഫൈനൽ കളക്ഷനുമായി ആറാം സ്ഥാനത്തുള്ള ആലപ്പുഴ ജിംഖാനയെ മറികടക്കാൻ കളങ്കാവലിന് ഇനി വേണ്ടത് 5.73 കോടി രൂപയാണ്. 305.17 കോടി രൂപയുടെ കളക്ഷനുമായി ലോക ഒന്നാം സ്ഥാനത്തുള്ള പട്ടികയിൽ എമ്പുരാൻ (268.23 കോടി), തുടരും (237.76 കോടി) എന്നീ സിനിമകളാണ് അടുത്ത സ്ഥാനങ്ങളിൽ.

കൊടും കുറ്റവാളിയായ സയനൈഡ് മോഹൻ്റെ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കളങ്കാവൽ അണിയിച്ചൊരുക്കിയിരിക്കുന്നത്. ജിബിൻ ഗോപിനാഥ് സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. രജിഷ വിജയൻ, ഗായത്രി അരുൺ തുടങ്ങിയവരും സിനിമയിൽ സുപ്രധാന വേഷങ്ങളിലെത്തുന്നു. ആകെ 21 നായികമാരാണ് സിനിമയിലുള്ളത്.

ഫൈസൽ അലിയാണ് ക്യാമറ കൈകാര്യം ചെയ്തത്. മുജീബ് മജീദ് സംഗീതസംവിധാനം നിർവഹിച്ചു. പ്രവീൺ പ്രഭാകറാണ് എഡിറ്റ്. മമ്മൂട്ടിക്കമ്പനിയുടെ ഏഴാമത്തെ സിനിമയാണ് കളങ്കാവൽ.

കളങ്കാവൽ സക്സസ് ടീസർ