AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Krishna Sajith: ‘എനിക്ക് പ​റ്റിയ പണിയല്ല സിനിമ, എന്തിനാണ് സിനിമയിലേക്ക് പോയതെന്ന് ആലോചിച്ചിട്ടുണ്ട്’; കൃഷ്ണ സജിത്ത്

Krishna Sajith About Her Acting Experiences: താൻ അഭിനയിച്ച സിനിമകൾ കാണാറില്ലെന്നാണ് നടി പറയുന്നത്. തനിക്ക് പ​റ്റിയ പണിയല്ല സിനിമ. എന്തിനാണ് സിനിമയിലേക്ക് പോയതെന്ന് താൻ പലപ്പോഴും ആലോചിച്ചിട്ടുണ്ടെന്നും നടി പറയുന്നു.

Krishna Sajith: ‘എനിക്ക് പ​റ്റിയ പണിയല്ല സിനിമ, എന്തിനാണ് സിനിമയിലേക്ക് പോയതെന്ന് ആലോചിച്ചിട്ടുണ്ട്’; കൃഷ്ണ സജിത്ത്
Krishna SajithImage Credit source: social media
sarika-kp
Sarika KP | Published: 07 Dec 2025 15:57 PM

മലയാളത്തിലെയും തമിഴിലെയും പ്രമുഖരായ വിരവധി നടൻമാരുടെ നായികയായും സ​​ഹോദരിയായും വേഷമിട്ട താരമാണ് കൃഷ്ണ സജിത്ത്. തമിഴ് സിനിമയിൽ താരം ലക്ഷണയെന്നാണ് അറിയപ്പെട്ടത്. എന്നാൽ വിവാഹത്തിനു ശേഷം അഭിനയജീവിതത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ്. നിലവിൽ ഭർത്താവിനൊപ്പം ഖത്തറിലാണ് നടി. അഭിനയം വിട്ട കൃഷ്ണ ഇന്ന് സ്വന്തമായി നൃത്തവിദ്യാലയം നടത്തുകയാണ്. രണ്ടുമക്കളുടെ ‘അമ്മ കൂടിയാണ് കൃഷ്ണ .

ഇപ്പോഴിതാ കൃഷ്ണ സജിത്ത് തന്റെ അഭിനയസമയത്തുണ്ടായ ചില അനുഭവങ്ങൾ ഒരു യൂട്യൂബ് ചാനലിനോട് പങ്കുവച്ചിരിക്കുകയാണ്. താൻ അഭിനയിച്ച സിനിമകൾ കാണാറില്ലെന്നാണ് നടി പറയുന്നത്. തനിക്ക് പ​റ്റിയ പണിയല്ല സിനിമ. എന്തിനാണ് സിനിമയിലേക്ക് പോയതെന്ന് താൻ പലപ്പോഴും ആലോചിച്ചിട്ടുണ്ടെന്നും നടി പറയുന്നു.

Also Read: അധ്വാനത്തിന്റെ ഫലം; ലക്ഷങ്ങൾ വില വരുന്ന സ്വിഫ്റ്റ് കാർ സ്വന്തമാക്കി രേണു സുധി

ശിവകാശിയെന്ന സിനിമയിൽ വിജയ്‌യുടെ സഹോദരിയായാണ് ഞാൻ അഭിനയിച്ചത്. അന്ന് തനിക്ക് 22 വയസായിരുന്നു. എല്ലാവരോടും ഒരുപോലെ പെരുമാറുന്ന ഒരു നടനാണ് വിജയ്. ആരോടും വലുതെന്നോ ചെറുതെന്നോ വ്യത്യാസം കാണിച്ചിട്ടില്ല. അത് തന്നെ എപ്പോഴും അതിശയിപ്പിച്ചിട്ടുണ്ടെന്നാണ് കൃഷ്ണ പറയുന്നത്. മോഹൻലാൽ നായകനായി എത്തിയ ബാലേട്ടൻ എന്ന ചിത്രത്തിൽ നടന്റെ സഹോദരിയായാണ് താൻ അഭിനയിച്ചതെന്നും കൃത്യനിഷ്ഠയുള്ള ഒരാളാണ് മോഹൻലാൽ എന്നും താരം പറയുന്നു. പല മുതിർന്ന നടീനടൻമാരുമായി ആ സിനിമയിൽ അഭിനയിക്കാൻ സാധിച്ചുവെന്നും കൃഷ്ണ പറയുന്നുണ്ട്.

മമ്മൂട്ടിയുടെ നായികയായി എത്തിയ ചിത്രമായിരുന്നു പരുന്ത്. അന്ന് അദ്ദേഹം തന്നോട് ഒരു കാര്യം പറഞ്ഞുവെന്നും അദ്ദേഹത്തിന്റെ മുൻപിൽ താൻ പതറിപോയെന്നും അഭിനയത്തിൽ ഗൗരവത്തോടെ പെരുമാറുന്നയാളാണ് മമ്മൂക്കയെന്നും കൃഷ്ണ പറഞ്ഞു. സിനിമയിൽ നിന്ന് മാറിയത് താത്പര്യം കൊണ്ട് അല്ലെന്നും കല്യാണത്തിന് മുൻപ് നല്ല തിരക്കായിരുന്നു. കുറച്ചുനാൾ ബ്രേക്കെടുക്കാമെന്ന് കരുതിയാണ് സിനിമയിൽ നിന്ന് മാറിനിന്നതെന്നും കൃഷ്ണ സജിത്ത് പറഞ്ഞു.