AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Tarini Kalingarayar:’ ഗയ്‌സ്, ചെറിയ ഒരു വിശേഷമുണ്ട്’; സന്തോഷ വാർത്ത പങ്കുവച്ച് കാളിദാസ് ജയറാമിന്റെ ഭാര്യ താരിണി

Kalidas Jayaram wife Tarini Kalingarayar: ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരം ഇക്കാര്യം പങ്കുവച്ചത്. ഇക്കാര്യം പങ്കുവച്ചതോടെ നിരവധി പേരാണ് താരിണിയുടെ ബ്രോഡ്കാസ്റ്റ് ചാനലിൽ ജോയിൻ ചെയ്തത്. 

Tarini Kalingarayar:’ ഗയ്‌സ്, ചെറിയ ഒരു വിശേഷമുണ്ട്’; സന്തോഷ വാർത്ത പങ്കുവച്ച് കാളിദാസ് ജയറാമിന്റെ ഭാര്യ താരിണി
Kalidas Jayaram Wife Tarini
sarika-kp
Sarika KP | Published: 10 Jun 2025 10:33 AM

നിരവധി ആരാധകരുള്ള താരകുടുംബമാണ് നടൻ ജയറാമിന്റെത്. കഴിഞ്ഞ വർഷം താരകുടുംബത്തിൽ രണ്ട് വിവാഹമാണ് നടന്നത്. നടനും മകനുമായ കാളിദാസിന്റെയും മകളായ മാളവികയുടെയും. ഇരുവരുടെയും വിവാഹം ഗുരുവായൂരിൽ വച്ചായിരുന്നു. വിവാ​ഹ ആഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

നീണ്ട നാളത്തെ പ്രണയത്തിനൊടുവിലാണ് നടൻ കാളിദാസ് ജയറാമും മോഡൽ താരിണി കലിംഗരായരും വിവാഹിതരായത്. രാഷ്ട്രീയ, സിനിമാ രംഗത്തുനിന്ന് നിരവധി പ്രമുഖർ വിവാഹത്തിൽ പങ്കെടുത്തിരുന്നു. നീലഗിരി സ്വദേശിനിയായ താരിണി ചെന്നൈയിലെ പ്രമുഖരായ കലിംഗരായർ കുടുംബാംഗമാണ്. ജമീന്ദാർ കുടുംബമാണ് താരിണിയുടേത്. 2019-ൽ മിസ് തമിഴ്നാട് താരിണിയെ തേടിയെത്തിയിരുന്നു. മിസ് സൗത്ത് ഇന്ത്യ ഫസ്​റ്റ് റണ്ണർ അപ്പ് കിരീടവും താരം സ്വന്തമാക്കി. 2021ൽ മിസ് യൂണിവേഴ്‌സ് ഇന്ത്യ മത്സരത്തിൽ മൂന്നാം സ്ഥാനവും നേടി.

Also Read: ‘അതിനുള്ള ഉത്തരം നിങ്ങള്‍ക്ക് കിട്ടാതിരിക്കട്ടെ’; ചർച്ചയായി നയന്‍താരയുടെ വിവാഹവാര്‍ഷിക പോസ്റ്റ്

സോഷ്യൽ മീഡിയയിൽ സജീവമായ താരം, തന്റെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ഒരു ചെറിയ വിശേഷം പങ്കുവച്ചിരിക്കുകയാണ് താരിണി. ‘ടീ വിത്ത് ടി ((Tea with T)’ എന്ന പേരിൽ ഇൻസ്റ്റഗ്രാമിൽ ഒരു ബ്രോഡ്കാസ്റ്റ് ചാനൽ തുടങ്ങിയ വിശേഷമാണ് താരിണി പങ്കുവച്ചത്. തന്റെ സൗന്ദര്യം, ഫാഷൻ, ഉൽപന്നങ്ങൾ സത്യസന്ധമായ അഭിപ്രായം, ദിവസേന നടക്കുന്ന കാര്യങ്ങൾ എന്നിവയും തനിക്ക് വരുന്ന മെസേജിന് മറുപടിയും ഇതിലൂടെ നൽകുമെന്നും അറിയിച്ചിരിക്കുകയാണ് താരിണി. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരം ഇക്കാര്യം പങ്കുവച്ചത്. ഇക്കാര്യം പങ്കുവച്ചതോടെ നിരവധി പേരാണ് താരിണിയുടെ ബ്രോഡ്കാസ്റ്റ് ചാനലിൽ ജോയിൻ ചെയ്തത്.