AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Nayanthara-Vignesh Shivan Anniversary: ‘അതിനുള്ള ഉത്തരം നിങ്ങള്‍ക്ക് കിട്ടാതിരിക്കട്ടെ’; ചർച്ചയായി നയന്‍താരയുടെ വിവാഹവാര്‍ഷിക പോസ്റ്റ്

Nayanthara and Vignesh Shivan Celebrate 3 Years of Marriage: പ്രണയാര്‍ദ്രമായ ചിത്രങ്ങളും നയന്‍താര പങ്കുവെച്ചിട്ടുണ്ട്. റസ്റ്ററന്റിലിരുന്ന് ഇരുവരും മക്കള്‍ക്കൊപ്പം കളിക്കുന്നതും ചിത്രങ്ങളിലുണ്ട്.

sarika-kp
Sarika KP | Updated On: 09 Jun 2025 13:05 PM
നിരവധി ആരാധകരുള്ള താരദമ്പതികളാണ്  നയന്‍താരയും വിഘ്‌നേഷ് ശിവനും. ഇരവരും തങ്ങളുടെ മൂന്നാം വിവാഹവാർഷികം ആഘോഷിക്കുന്നതിന്റെ തിരക്കിലാണ്. ഇതിനു മുന്നോടിയായി നയൻതാര  വിഘ്‌നേഷിന് ആശംസകള്‍ നേര്‍ന്ന് കൊണ്ട് പങ്കുവച്ച ഹൃദയസ്പര്‍ശിയായ കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. (image Credits: Instagram)

1 / 5
ഞങ്ങളില്‍ ആര്‍ക്കാണ് ഇഷ്ടം കൂടുതല്‍ എന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടാകാം, അതിനുള്ള ഉത്തരം നിങ്ങള്‍ക്ക് കിട്ടാതിരിക്കട്ടെ' എന്ന് പറഞ്ഞുകൊണ്ടാണ് നയന്‍താരയുടെ പോസ്റ്റ് ആരംഭിക്കുന്നത്. രണ്ട് പേരിൽ നിന്ന് തങ്ങളുടെ കുടുംബം നാലിലേക്കെത്തിയെന്നും ഇതിൽപരം തനിക്കെന്ത് വേണമെന്നാണ് നടി ചോദിക്കുന്നത്.

2 / 5
പ്രണയം എങ്ങനെയായിരിക്കണം എന്ന് നിങ്ങള്‍ തനിക്ക് കാണിച്ചുതന്നുവെന്ന് പറഞ്ഞാണ് താരം വിഘ്‌നേഷിന് വിവാഹ വാര്‍ഷികാശംസകള്‍ നേർന്നത്. ഇതിനൊപ്പം പ്രണയാര്‍ദ്രമായ ചിത്രങ്ങളും നയന്‍താര പങ്കുവെച്ചിട്ടുണ്ട്. റസ്റ്ററന്റിലിരുന്ന് ഇരുവരും മക്കള്‍ക്കൊപ്പം കളിക്കുന്നതും ചിത്രങ്ങളിലുണ്ട്.

3 / 5
2015-ൽ വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത നാനും റൗഡി താൻ എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്. ഇതിനു ശേഷം സുഹൃത്തുകളായ ഇരുവരും പിന്നീട് പ്രണയത്തിലാവുകയായിരുന്നു.  നീണ്ട നാളത്തെ പ്രണയത്തിനൊടുവിൽ 2022 ജൂണ്‍ ഒമ്പതിനാണ് നയന്‍താരയും വിഘ്‌നേഷ് ശിവനും വിവാഹിതരായത്.

4 / 5
2022 സെപ്റ്റംബറിൽ വാടക ഗര്‍ഭധാരണത്തിലൂടെ ഇരട്ടക്കുട്ടികളെ സ്വന്തമാക്കി. ഉയിർ ഉലക് എന്നാണ് ഇരുവരെയും വിളിക്കുന്നത്. മൂക്കുത്തി അമ്മൻ 2 എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിന്റെ തിരക്കിലാണ് താരം ഇപ്പോൾ. എസ്. ശശികാന്ത് സംവിധാനം ചെയ്ത ടെസ്റ്റ് എന്ന ചിത്രത്തിലാണ് അവർ ഒടുവിൽ
 അഭിനയിച്ചത്.

2022 സെപ്റ്റംബറിൽ വാടക ഗര്‍ഭധാരണത്തിലൂടെ ഇരട്ടക്കുട്ടികളെ സ്വന്തമാക്കി. ഉയിർ ഉലക് എന്നാണ് ഇരുവരെയും വിളിക്കുന്നത്. മൂക്കുത്തി അമ്മൻ 2 എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിന്റെ തിരക്കിലാണ് താരം ഇപ്പോൾ. എസ്. ശശികാന്ത് സംവിധാനം ചെയ്ത ടെസ്റ്റ് എന്ന ചിത്രത്തിലാണ് അവർ ഒടുവിൽ അഭിനയിച്ചത്.

5 / 5