Kamal Haasan’s ‘Thug Life’: പ്രതിഷേധം വകവെയ്ക്കാതെ തീയറ്റർ ഉടമകൾ; രണ്ടും കല്പിച്ച് കർണാടകയിൽ ‘തഗ് ലൈഫ്’ പ്രദർശിപ്പിക്കാൻ ശ്രമം

Kamal Haasans Thug Life: പരീക്ഷ, ഐപിഎൽ, വേനൽക്കാല അവധി എന്നിവ കാരണം വലിയ നഷ്ടമാണ് തീയറ്ററുകൾക്ക് ഉണ്ടായതെന്നും ഈ നഷ്ടം നികത്താൻ വേണ്ടിയാണ് തഗ് ലൈഫ് റിലീസ് ചെയ്യുന്നതെന്നുമാണ് തീയറ്റർ ഉടമകൾ വിശദീകരിക്കുന്നത്.

Kamal Haasans ‘Thug Life’: പ്രതിഷേധം വകവെയ്ക്കാതെ തീയറ്റർ ഉടമകൾ; രണ്ടും കല്പിച്ച്  കർണാടകയിൽ തഗ് ലൈഫ് പ്രദർശിപ്പിക്കാൻ ശ്രമം

Thuglife Movie | credits

Updated On: 

31 May 2025 | 12:48 PM

ബെംഗളൂരു: കന്നഡ ഭാഷയെക്കുറിച്ച് നടൻ കമൽഹാസൻ നടത്തിയ വിവാദ പരാമർശം കനക്കുമ്പോൾ ചിത്രം കർണാടകയിൽ പ്രദർശിപ്പിക്കാൻ ഒരുങ്ങി ഒരു കൂട്ടം തീയറ്റർ ഉടമകൾ. തിയേറ്റർ കത്തിക്കുമെന്ന മുന്നറിയിപ്പുകൾ അവഗണിച്ചുകൊണ്ടാണ് ഇവരുടെ നീക്കം. പരീക്ഷ, ഐപിഎൽ, വേനൽക്കാല അവധി എന്നിവ കാരണം വലിയ നഷ്ടമാണ് തീയറ്ററുകൾക്ക് ഉണ്ടായതെന്നും ഈ നഷ്ടം നികത്താൻ വേണ്ടിയാണ് തഗ് ലൈഫ് റിലീസ് ചെയ്യുന്നതെന്നുമാണ് തീയറ്റർ ഉടമകൾ വിശദീകരിക്കുന്നത്.

അതേസമയം കഴിഞ്ഞ ദിവസം കമൽ ​​ഹാസന്റെ ‘തഗ്‌ ലൈഫി’ന് കര്‍ണാടകയില്‍ നിരോധനം ഏർപ്പെടുത്തിയതായി കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്സ് വ്യക്തമാക്കിയിരുന്നു. ഭാഷാവിവാദത്തിൽ മാപ്പ് പറയില്ലെന്ന് കമൽഹാസൻ വ്യക്തമാക്കിയതോടെയാണ് നിരോധനം ഏർ‌‌പ്പെടുത്തിയത്. ക്ഷമ ചോദിക്കാനുള്ള സമയപരിധി അവസാനിച്ചുവെന്നും ഇതോടെയാണ് വിലക്ക് ഏർപ്പെടുത്തിയതെന്നും ഫിലിം ചേംബര്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.

Also Read:ത​ഗ് ലൈഫ് റിലീസ് തടയുമെന്ന് കർണാടക ഫിലിം ചേംബർ; തെറ്റ് ചെയ്യാത്തിടത്തോളം മാപ്പ് പറയേണ്ടതില്ലെന്ന് കമല്‍ ഹാസൻ

കഴിഞ്ഞ ദിവസം കമല്‍ മാപ്പു പറയുന്നതുവരെ ചിത്രം കര്‍ണാടകയില്‍ പ്രദര്‍ശിപ്പിക്കേണ്ടെന്നാണ് തീരുമാനമെന്നാണ് ഫിലിം ചേംബര്‍ പറഞ്ഞത്. ഇക്കാര്യം തീയേറ്റർ ഉടമകളുമായും ചർച്ച നടത്തിയതായും ഇവർ വ്യക്തമാക്കിയിരുന്നു. എന്നാൽ താൻ മാപ്പ് പറയില്ലെന്നാണ് താരം പറഞ്ഞത്. തന്റെ പരാമർശത്തിൽ ഖേദം പ്രകടിപ്പിക്കാനില്ലെന്ന് താരം വ്യക്തമാക്കി. ‘താന്‍ ചെയ്തത് തെറ്റാണെന്ന് ബോധ്യപ്പെട്ടാല്‍ മാത്രമേ മാപ്പ് പറയേണ്ട കാര്യമുള്ളു എന്നാണ് കമൽ ഹാസന്റെ നിലപാട്. രാജ്യത്തെ ജനാധിപത്യത്തിലും നിയമ വ്യവസ്ഥയിലും വിശ്വസിക്കുന്ന വ്യക്തിയാണ് താനെന്നും ഇന്ത്യ ഒരു ജനാധിപത്യ രാഷ്ട്രമാണെന്നും കഴിഞ്ഞ ദിവസം നടൻ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് ചിത്രത്തിന് സംസ്ഥാനത്ത് വിലക്ക് ഏർപ്പെടുത്തിയത്.

ചെന്നൈയില്‍ ‘തഗ് ലൈഫ്’ ചിത്രവുമായി ബന്ധപ്പെട്ട നടന്ന പ്രമോഷൻ പരിപാടിക്കിടെയാണ് കമല്‍ഹാസന്റെ വിവാദ പരാമർശം ഉണ്ടായത്. കന്നഡ തമിഴില്‍നിന്ന് ഉത്ഭവിച്ചതാണ് എന്നായിരുന്നു വിവാദപരാമര്‍ശം. ഇതോടെ സംസ്ഥാനത്ത് ഉടനീളം വ്യാപക വിമർശനവും പ്രതിഷേധവും ഉയർന്നു. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അടക്കം കമലിന്റെ പരാമര്‍ശത്തിനെതിരെ രംഗത്തെത്തിയിരുന്നു. കന്നഡ അനുകൂലസംഘടനകളും കമലിനെതിരേ പ്രതിഷേധിച്ചിരുന്നു.

Follow Us
Related Stories
Theatre OTT Release Malayalam: മിസ്സാക്കല്ലേ…ഈ ആഴ്ച റിലീസിനെത്തുന്നത് ഈ വമ്പന്‍ മലയാളം ചിത്രങ്ങള്‍; നോക്കാം തിയേറ്റര്‍ ഒ.ടി.ടി റിലീസുകള്‍ ഏതെന്ന്
Renu Sudhi Breat cancer: നന്ദി കാണിക്കണം, അമ്മയാണെന്ന് മറക്കരുത്! രേണുവിനെ ‌‍ഫോൺ പോലും ചെയ്യാത്തതിന് കിച്ചുവിന് വിമർശനം
Renu Sudhi Breast Cancer: ചികിത്സയ്ക്ക് വേണ്ടിയാണ് സബ്സ്ക്രിപ്ഷൻ തുടങ്ങിയതെന്ന് പറയുന്നത് ശരിയല്ല; രേണു സുധിക്കെതിരെ പ്രിയങ്ക അനൂപ്
Murali Gopy : ഞാന്‍ അന്ന് സംവിധായകന് കൊടുത്ത വാക്കാണ് ‘അനന്തന്‍ കാട്’, അത്രയും ഹൃദയത്തോട് ചേര്‍ക്കുന്ന കഥയാണിതെന്നും മുരളി ഗോപി
Actor Indrans : പണ്ട് ചിലരൊക്കെ തന്നോടൊപ്പം അഭിനയിക്കാന്‍ മടിച്ചു, ഇപ്പോള്‍ അങ്ങനെയില്ല, ജെനറേഷന്‍ മാറിയില്ലേ ? തുറന്ന് പറഞ്ഞ് ഇന്ദ്രന്‍സ്
Dhridam Movie: ആർ ശ്രീലേഖയുടെ കഥയുമായി ഒരു ബന്ധവുമില്ല; മോഷണ ആരോപണം തള്ളി ‘ദൃഢം’ സിനിമയുടെ സംവിധായകൻ
മുടിയുടെയും ആരോഗ്യത്തിന് ​ഗ്രാമ്പു മതിയോ?
ഭാരം കുറയും സൗന്ദര്യം കൂടും! റാ​ഗിയുടെ ​ഗുണങ്ങൾ
പാൽ പിരിഞ്ഞാൽ കളയേണ്ട, അടിപൊളി പലഹാരം റെഡിയാക്കാം
അടുക്കളയില്‍ ഈച്ചശല്യമുണ്ടോ? ടെന്‍ഷന്‍ വേണ്ട, വഴിയുണ്ട്‌
Viral Video: ജഴ്സിയിൽ വൈറലായ ലക്ഷ്മി അമ്മാൾ
കാട്ടാന ഗേറ്റ് തകർക്കുന്നത് കണ്ടോ?
Viral Video: മലയിടിഞ്ഞു വന്നു, ഞൊടിയിടയിൽ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം