പൃഥ്വിക്കും ജയസൂര്യയ്ക്കും പകരം നസ്‌ലനും സംഗീതും; കമലിൻ്റെ പുതിയ കാലത്തെ ‘സ്വപ്നക്കൂടി’ൽ നായിക മമിത ബൈജു!
If Swapnakoodu was Made Today: Kamal Picks Naslen and Mamitha Baiju as Leads: പുതിയ കാലത്ത് സ്വപ്നക്കൂട് ഒരുക്കുകയാണെങ്കിൽ അതിൽ ഒരു നായൽകൻ നസ്‌ലനും നായിക മമിതയുമായിരിക്കും എന്നുമാണ് കമൽ ഉറപ്പിച്ച് പറയുന്നത്. ഈ രണ്ട് താരങ്ങളുടേയും പേരുകൾ ഒരു സംശയവും കൂടാതെയാണ് കമൽ പറഞ്ഞുവച്ചത്
പൃഥ്വിരാജും കുഞ്ചാക്കോ ബോബനും ജയസൂര്യയും നായകൻമാർ, ഭാവനയും മീര ജാസ്മിനും അത്രയും തന്നെ പ്രാധാന്യമുള്ള നായികാ കഥാപാത്രങ്ങൾ. അന്നത്തെ യുവ സൂപ്പർ താരങ്ങളുമായാണ് 2003-ൽ കമലിൻ്റെ സ്വപ്നക്കൂട് തീയറ്ററുകളിൽ എത്തിയത്. സിനിമ യുവാക്കൾക്കിടയിൽ അന്നത്തെ ട്രെൻഡ് സെറ്ററായി മാറുകയും ചെയ്തു. സിനിമ പ്രേക്ഷരിലേക്കെത്തിയിട്ട് ഇപ്പോൾ 23 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. ജെൻസിയും ജെൻ ആൽഫയുമെക്കാ യുവത്വവും കൗമാരവും ആഘോഷിക്കുന്ന ഈ കാലത്താണ് ‘’സ്വപ്നക്കൂട്’ ഒരുക്കുന്നത് എങ്കിൽ ആരായിരിക്കും താരങ്ങളായി എത്തുക?
സംവിധായകൻ കമൽ തന്നെ ആ ചോദ്യത്തിന് മറുപടി പറഞ്ഞിട്ടുണ്ട്. പുതിയ കാലത്ത് സ്വപ്നക്കൂട് ഒരുക്കുകയാണെങ്കിൽ അതിൽ ഒരു നായകൻ നസ്‌ലനും നായിക മമിതയുമായിരിക്കും എന്നുമാണ് കമൽ ഉറപ്പിച്ച് പറയുന്നത്. ഈ രണ്ട് താരങ്ങളുടേയും പേരുകൾ ഒരു സംശയവും കൂടാതെയാണ് കമൽ പറഞ്ഞുവച്ചത്. എന്നാൽ എന്നാൽ മറ്റു കഥാപാത്രങ്ങളിലേക് ആരെ കാസ്റ്റ് ചെയ്യും എന്നത് അറിയില്ല എന്നായിരുന്നു കമലിൻ്റെ പ്രതികരണം. ജയസൂര്യൗൗടെ പൂവാലൻ അഷ്ടമൂർത്തി എന്ന കഥാപത്രത്തിനായി സംഗീത് പ്രതാപ് കറക്ടായിരിക്കും എന്ന് അവതാരകൻ ഓർമ്മപ്പെടുത്തിയതോടെ സംവിധായകനും ഇക്കാര്യം ശരിവച്ചു. എന്നാൽ മറ്റുള്ള കഥാപാത്രങ്ങളിലേക്ക് ആരെ പറയും എന്നതിലെ ആശങ്കയും സംവിധായകൻ പങ്കുവച്ചു.
പോർട്രയൽ ഓഫ് ഗദ്ദാഗി എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് കമലിൻ്റെ ഈ സ്വപ്നക്കൂടിനായുള്ള ഈ ജെൻസി കാസ്റ്റിംഗ്. ഇതേ അഭിമുഖത്തിൽ മമിത ബൈജുവിനെ കുറിച്ച് കമൽ പറഞ്ഞ കാര്യങ്ങൾ നേരത്തെ വലിയ ശ്രദ്ധ നേടിയിരുന്നു. തൻ്റെ സിനിമയിൽ മമിതയെ നായികയാക്കാൻ ആഗ്രഹിച്ചിരുന്നു എന്നും എന്നാൽ നായക നടൻ്റെയും നിർമ്മാതാവിൻ്റെയും എതിർപ്പിനെ തുടർന്ന് അതിന് സാധിച്ചില്ല എന്നുമായിരുന്നു കമലിൻ്റെ വെളിപ്പെടുത്തൽ. മൈതയോട് കഥ പറയുകയുകയും താരത്തിന് കഥ ഇഷ്ടപ്പെടുകയും ചെയ്തിരുന്നു. എന്നാൽ മമിതക്ക് പകരം വലിയ നായിക വേണം എന്ന തീരുമാനത്തിൽ നായക നടനും നിർമ്മാതാവും ഉറച്ചു നിൽക്കുകയായിരുന്നു എന്നും കമൽ വ്യക്തമാക്കിയിരുന്നു.
Also Read: Naslen: ജെമിനിയിൽ മണിയെപ്പോലെ, ജയിലറിൽ വിനായകനെപ്പോലെ… സീൻ നസ്ലിൻ തൂക്കിയെന്ന് സോഷ്യൽ മീഡിയ
സൂപ്പർ ശരണ്യ എന്ന സിനിമ പുറത്തുവന്ന സമയത്താണ് സിനിമയുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നിരുന്നത്. എന്നാൽ അതിനും മുൻപ് ‘ഖോ ഖോ’ സിനിമയിലെ മമിതയുടെ പ്രകടനം തന്നെ ഏറെ ആകർഷിച്ചിരുന്നു “ഖോ ഖോ എന്ന സിനിമ മാത്രമേ ഞാൻ ആ സമയത്ത് കണ്ടിരുന്നൊള്ളു. ആ സിനിമയിലെ മമിതയുടെ കഥാപാത്രം എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. അസ്സലായി ചെയ്തിട്ടുണ്ട് മമിത. ആ സിനിമ കണ്ടിട്ടാണ് മമിതയെ നായികയാക്കാൻ തീരുമാനിച്ചത്” കമൽ പറഞ്ഞു.
എന്നാൽ സിനിമയിലെ നായക നടനോടും നിർമ്മാതാവിനോടും ഇക്കാര്യം അവതരിപ്പിച്ചതോടെ അവർ എതിർക്കുകയായിരുന്നു. സിനിമയിലെ നായികാ കഥാപാത്രത്തിനായി ഒരു പുതുമുഖ നായിക പോരാ എന്നതായിരുന്നു ഇരുവരും പറഞ്ഞ കാരണം. അറിയപ്പെടുന്ന വലിയ നായിക വേണം എന്ന് നായക നടൻ ഉൾപ്പടെ പറഞ്ഞു. മമിത ഭാവിയിൽ വലിയ നായികയാവുമെന്ന് അന്നേ ഇരുവരോടും താൻ പറഞ്ഞിരുന്നു. പിന്നീടാണ് സൂപ്പർ ശരണ്യ എന്ന സിനിമ കാണുന്നത്. ഇതോടെ നായികയായി മമിത തന്നെ മതി എന്ന തീരുമാനത്തിലേക്ക് താൻ എത്തിയിരുന്നു എന്ന് കമൽ പറയുന്നു.
ഇക്കാര്യം നിർമ്മാതാവിനെയും അറിയിച്ചു. നായക നടനെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്താം എന്ന് തിരുമാനത്തിലാണ് മുന്നോട്ടുപോയത്. മമിതയെ വിളിച്ച് കഥാപാത്രത്തെ കുറിച്ച് വിവരിക്കുകയും ചെയ്തിരുന്നു. മമിതയും അമ്മയുമാണ് അന്ന് കഥ കേട്ടത്. അവർക്ക് കഥാപാത്രം ഇഷ്ടപ്പെടുകയും ചെയ്തു. കഥ പറയുമ്പോൾ മമിത കൗതുകത്തോടെ കേട്ടിരിക്കുന്നത് ഇപ്പോഴും ഓർമ്മയുണ്ട്. എന്നാൽ മമിതക്ക് പകരം വലിയ നായിക വേണം എന്ന തീരുമാനത്തിൽ നായകനും നിർമ്മാതാവും ഉറച്ചു നിൽക്കുകയായിരുന്നു എന്ന് കമൽ വ്യക്തമാക്കി.
English Summary
Director Kamal stated that a modern Swapnakoodu would star Naslen, Mamitha Baiju, and Sangeeth Prathap. He also revealed how a lead actor previously rejected Mamitha for being a newcomer.