Navya Nair: നവ്യ എന്നെക്കാൾ ജൂനിയർ അല്ലേ? എന്നിട്ടാണോ ഇങ്ങനെ? കണ്ണൂർ കോർപ്പറേഷനെതിരെ നടി ശ്രീലത
കണ്ണൂർ കോർപ്പറേഷന്റെ നടപടി തികച്ചും അപലപനീയം ആണെന്നും ഭരണത്തിലിരിക്കുന്നവരുടെ വിവരം ഇല്ലായ്മയാണ് ഈ അവഗണനയ്ക്ക് കാരണമെന്നും അവർ രൂക്ഷമായി വിമർശിച്ചു. ഒരു ഓൺലൈൻ മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് ശ്രീലത കണ്ണൂർ കോർപ്പറേഷനും നേതൃത്വത്തിനും എതിരെ ആഞ്ഞടിച്ചത്.ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബർ 12 മുതൽ 21 വരെ ടൗൺ സ്ക്വയറിലാണ്..............
കണ്ണൂർ ജില്ലയിലെ ദസറ ആഘോഷങ്ങളിൽ പ്രാദേശിക കലാകാരന്മാരെ അവഗണിച്ചുകൊണ്ട് പുറത്തുനിന്നുള്ള സെലിബ്രിറ്റികൾക്ക് മുൻഗണന നൽകുന്നതിൽ കോർപ്പറേഷൻ നിലപാടിനെതിരെ നടി കണ്ണൂർ ശ്രീലത രംഗത്ത്. സിനിമയിൽ തന്നെക്കാൾ ജൂനിയരായ നടി നവ്യാനായർക്ക് വലിയ പ്രാധാന്യം നൽകുമ്പോൾ കണ്ണൂരിലെ മുതിർന്ന കലാകാരന്മാരെ കോർപ്പറേഷൻ പൂർണമായും തഴയുകയാണെന്നാണ് ശ്രീലത കുറ്റപ്പെടുത്തുന്നത്.
ഇവിടെ നവ്യ നായരുടെ ഡാൻസ് പരിപാടിയുണ്ട്. നവ്യ കണ്ണൂരുകാരിയാണോ. തന്നെപ്പോലെ ഒരു നടിയല്ലേ. നവ്യ സിനിമയിൽ എന്നെക്കാൾ പിറകെ വന്ന ഒരു വ്യക്തിയാണ്. ഇത്ര വിവരമില്ലാതായിപ്പോയല്ലോ മേയർക്ക് എന്നാണ് ശ്രീലത കുറ്റപ്പെടുത്തിയത്.
ALSO READ:പേരിതോ?നടൻ ധനുഷിന്റെ പാർട്ടി തിരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്തു! ഔദ്യോഗിക പ്രഖ്യാപനം ഉടൻ
കണ്ണൂർ കോർപ്പറേഷന്റെ നടപടി തികച്ചും അപലപനീയം…
വിവരമില്ലാത്ത ഒരാൾ ആയിപ്പോയി. വിദ്യാഭ്യാസം മാത്രം പോരാ വിവരം വേണം അറിവ് വേണം പഠിക്കണം വായിക്കണം ഓരോരുത്തരെ പറ്റി ചിന്തിക്കുകയും വേണം എന്നാണ് കണ്ണൂർ ശ്രീലത അഭിമുഖത്തിൽ പറയുന്നത്. കണ്ണൂർ കോർപ്പറേഷന്റെ നടപടി തികച്ചും അപലപനീയം ആണെന്നും ഭരണത്തിലിരിക്കുന്നവരുടെ വിവരം ഇല്ലായ്മയാണ് ഈ അവഗണനയ്ക്ക് കാരണമെന്നും അവർ രൂക്ഷമായി വിമർശിച്ചു. ഒരു ഓൺലൈൻ മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് ശ്രീലത കണ്ണൂർ കോർപ്പറേഷനും നേതൃത്വത്തിനും എതിരെ ആഞ്ഞടിച്ചത്.
ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബർ 12 മുതൽ 21 വരെ ടൗൺ സ്ക്വയറിലാണ് പരിപാടികൾ നടക്കുന്നത്. ഇതിൽ കെഎസ് ഹരിശങ്കർ, ഫിജോ, നവ്യാനായർ തുടങ്ങിയ പ്രമുഖർക്ക് ഒപ്പം വിവിധ കലാപാരവാദികൾ അരങ്ങേറുന്നുണ്ട്. ഇതിനിടയിൽ “പ്രകാശധാര ഭക്തിരാസാമൃതം ” എന്നാൽ പരിപാടി അവതരിപ്പിക്കാനാണ് കണ്ണൂർ ശ്രീലതയും സംഘവും അനുമതി തേടി അപേക്ഷ നൽകിയിരുന്നത്. പക്കമേളക്കാർ അടക്കം 10 പേരുടെങ്ങുന്ന സംഘത്ത് ഇതിനായി 15000 രൂപയായിരുന്നു പ്രതിഫലമായി ആവശ്യപ്പെട്ടത്. എന്നാൽ പരിപാടി സൗജന്യമായി ചെയ്യാൻ തയ്യാറാണെങ്കിൽ 10 മിനിറ്റ് സമയം നൽകാമെന്നാണ് സംഘാടകർ മറുപടി നൽകിയത് എന്നും ശ്രീലത പറയുന്നു.
ENGLISH SUMMARY
Actress Kannur Sreelatha has spoken out against the Corporation’s stance of prioritizing outside celebrities over local artists during the Dussehra celebrations in Kannur district. She criticizes the Corporation for completely sidelining senior artists from Kannur while giving significant prominence to actress Navya Nair, who is her junior in the film industry.