AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kantara Chapter 1 : കാന്താരയിലെത്തിയ പ്ലാസ്റ്റിക് ക്യാൻ രഹസ്യം ; ആരും കാണാതെ പോയൊരു വസ്തു

പാട്ടിൻ്റെ യൂട്യൂബ് വീഡിയോയുടെ 3:06 സെക്കൻ്റിൽ ഇടത് സൈഡിലായുള്ള കൽമണ്ഡപത്തിൻ്റെ ചുവട്ടിൽ ഇരിക്കുന്ന സാധനം ആരുടെയും കണ്ണിൽപ്പെട്ടില്ലേ

Kantara Chapter 1 : കാന്താരയിലെത്തിയ പ്ലാസ്റ്റിക് ക്യാൻ രഹസ്യം ; ആരും കാണാതെ പോയൊരു വസ്തു
Kantara Chapter 1 DecodingImage Credit source: Screen Grab / Youtube
arun-nair
Arun Nair | Updated On: 12 Oct 2025 14:38 PM

എല്ലാ മികച്ച നിർമ്മിതിക്കും കണ്ണ് ദോഷം കിട്ടാതിരിക്കാൻ ചിലപ്പോൾ ശിൽപ്പി നിർദോഷമായൊരു പ്രവർത്തി ചെയ്ത് വെക്കും,അതൊരു വരയോ അറ്റത്തൊരു നീട്ടലോ, കുറുക്കലോ പോലും ആവാറുണ്ട്. നല്ലത് പറയുന്നതിനൊപ്പം അൽപ്പം മോശം കൂടി ചേർന്നാലെ ആ ശിൽപ്പം പൂർണമാകു എന്ന് ചുരുക്കം. റെക്കോർഡിൽ നിന്നും റെക്കോഡിലേക്ക് കുതിക്കുന്ന കാന്താരക്കുമുണ്ട് അങ്ങനെയൊരു നിർദോഷമായ രഹസ്യം. ഒറ്റനോട്ടത്തിൽ ആരും കാണാതെ പോയേക്കാമായിരുന്ന എന്നാൽ ഒരു പക്ഷെ അബന്ധമാവാനും സാധ്യതയുള്ളൊരു വസ്തു  കാന്താരയുടെ ഹിറ്റ് ഗാനം ബ്രഹ്മകലശത്തിൽ ഇടം നേടി.

പാട്ടിൻ്റെ യൂട്യൂബ് വീഡിയോയുടെ 3:06 സെക്കൻ്റിൽ ഇടത് സൈഡിലായുള്ള കൽമണ്ഡപത്തിൻ്റെ ചുവട്ടിൽ ഇരിക്കുന്നത് ഒരു പ്ലാസ്റ്റിക് വാട്ടർ ക്യാനാണ്. സോഷ്യൽ മീഡിയ വിദഗ്ധരാണ് സംഭവം കണ്ടെത്തിയത്. എന്തായാലും വർഷങ്ങൾക്ക് മുൻപ് പ്ലാസ്റ്റിക് ക്യാനുകൾ ഉണ്ടാവാൻ സാധ്യതയില്ലെന്ന് സോഷ്യൽ മീഡിയ തന്നെ വിധിയെഴുതി. പിന്നെ പറയാനുണ്ടോ എല്ലാ സാമൂഹിക മാധ്യമ പേജുകളിലും 20 ലിറ്റർ വാട്ടർ ക്യാൻ ചർച്ചകളും ആരംഭിച്ചു.

കദംബ രാജവംശത്തിൻ്റെ കാലത്താണ്

എ.ഡി. നാലാം നൂറ്റാണ്ടിലെ കദംബ രാജവംശത്തിന്റെ കാലത്താണ് സിനിമ നടക്കുന്നത് എന്നതിനാൽ, പ്ലാസ്റ്റിക് ഉപയോഗം ആ കാലഘട്ടത്തിൽ ഇല്ലായിരുന്നു, പണ്ടൊരിക്കൽ ഗെയിം ഓഫ് ത്രോൺസിൻ്റെ എപ്പിസോഡുകളിലൊന്നിൽ കുപ്രസിദ്ധമായ സ്റ്റാർബക്സ് കപ്പ്പ്പെട്ടു പോയത് പോലെയാവാം ഇതെന്നാണ് ഒരു വിഭാഗം പറയുന്നത്. “കദംബരാണ് ആദ്യമായി പ്ലാസ്റ്റിക് വാട്ടർ ക്യാനുകൾ ഉപയോഗിച്ചതെന്ന് ഞാൻ ഇപ്പോഴാണ് അറിഞ്ഞതെന്നാണ് വീഡിയോ കണ്ട ഒരു ഉപയോക്താവ് തമാശ രൂപേണ പറഞ്ഞത്.

ALSO READ:

കാന്താരയുടെ സ്റ്റാർ ബക്സ് മൊമൻ്റ് എന്നാണ് ഒരു വിഭാഗം ഇതിനെ പറ്റി പറഞ്ഞത്. പ്ലാസ്റ്റിക് ക്യാൻ വന്നാലും ഇല്ലെങ്കിലും ചിത്രവും, പാട്ടും വൻ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും ഏറ്റുവാങ്ങുന്നത്. ഋഷഭ് ഷെട്ടി രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രത്തിൽ രുക്മിണി വസന്ത്, ഗുൽഷൻ ദേവയ്യ, ജയറാം എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഛാവ, സയാര എന്നിവയ്ക്ക് ശേഷം 2025 ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മൂന്നാമത്തെ ഇന്ത്യൻ ചിത്രമാണിപ്പോൾ കാന്താര.

വീഡിയോ കാണാം