The Kerala Story 2: തിയേറ്റർ കാണില്ല! കേരള സ്റ്റോറി 2വിന് ഹൈക്കോടതി വിലക്ക്; നിർമ്മാതാക്കൾക്ക് തിരിച്ചടി

The Kerala Story 2 Movie Release: കേരള സ്റ്റോറിയുടെ ട്രെയിലർ റിലീസിന് പിന്നാലെ വലിയ വിവാദമാണ് ഉയർന്നത്. ഇതിന് പിന്നാലെയാണ് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ ഉത്തരവ് വന്നിരിക്കുന്നത്. ഇതോടെ ചിത്രം നാളെ പ്രദർശനത്തിന് എത്തില്ല എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.

The Kerala Story 2: തിയേറ്റർ കാണില്ല! കേരള സ്റ്റോറി 2വിന് ഹൈക്കോടതി വിലക്ക്; നിർമ്മാതാക്കൾക്ക് തിരിച്ചടി

Kerala Story 2

Updated On: 

26 Feb 2026 | 03:09 PM

കൊച്ചി: ‘കേരള സ്റ്റോറി 2’ വിൻ്റെ പ്രദർശനാനുമതി തടഞ്ഞ് ഹൈക്കോടതി. നാളെയാണ് സിനിമ റിലീസ് ചെയ്യാനിരുന്നത്. കേരള സ്റ്റോറിയുടെ ട്രെയിലർ റിലീസിന് പിന്നാലെ വലിയ വിവാദമാണ് സംസ്ഥാനത്ത് ഉയർന്നത്. ഇതിന് പിന്നാലെയാണ് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ ഉത്തരവ് വന്നിരിക്കുന്നത്. ഇതോടെ ചിത്രം നാളെ പ്രദർശനത്തിന് എത്തില്ല എന്നതാണ് ഏറ്റവും പുതിയ റിപ്പോർട്ട്. സെന്‍സര്‍ ബോര്‍ഡ് വീണ്ടും ചിത്രം കാണണമെന്നാണ് കോടതിയുടെ നിര്‍ദേശം.

സിനിമക്കെതിരായ ഹർജിക്കാരുടെ വാദങ്ങളിൽ കഴമ്പുണ്ടെന്നും കോടതി ചൂണ്ടികാട്ടി. സിനിമ പുറത്തിറങ്ങിയാല്‍ കേരളത്തിൻ്റെ മതസൗഹാര്‍ദത്തെ ബാധിക്കാമെന്നും കോടതി നിരീക്ഷിച്ചു. ഒരു യുവതിയെ ബലമായി നിർബന്ധിപ്പിച്ച് ബീഫ് കഴിപ്പിക്കുന്നതിൻ്റെ ദൃശ്യങ്ങളാണ് ചിത്രത്തിൻ്റെ ടീസറിലൂടെ പുറത്തുവന്നത്. ഇത് വസ്തുതാവിരുദ്ധമായ കാര്യമാണെന്ന് പറഞ്ഞുകൊണ്ടാണ് കേരളത്തിലെ പല തരത്തിലുള്ള പ്രതിഷേധം ഉയരുന്നത്.

ALSO READ: മലക്കം മറിഞ്ഞ് കേരള സ്റ്റോറി നിർമാതാക്കൾ! ഇപ്പോ പറയുന്നത് ഇങ്ങനെ

നിലവിൽ 15 ദിവസത്തേക്കാണ് ചിത്രത്തിൻ്റെ റിലീസ് ഹൈക്കോടതി സ്റ്റേ ചെയ്തത്. ഹൈക്കോടതി ജസ്റ്റിസ് ബച്ചു കുര്യൻ തോമസിന്റേതാണ് ഉത്തരവ്. സിനിമ യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണെന്ന് പറയുന്നത് ശരിയല്ലെന്നും കേരളത്തിന്റെ പ്രതിച്ഛായയെ ഇത് കാര്യമായി ബാധിക്കുമെന്നും ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

സിനിമ യഥാർത്ഥത്തിൽ ഒരു കലയാണ്, അതുകൊണ്ട് തന്നെ ഇത്തരം വിഷയത്തില്‍ ഇടപെടരുത് എന്ന അഭിപ്രായമാണ് കോടതിക്കുള്ളത്. എന്നാല്‍ ഈ സിനിമ യഥാർത്ഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് എന്ന് പറയുന്നതിൽ സത്യമില്ലെന്നുമാണ് കോടതി അഭിപ്രായപ്പെട്ടത്. ചിത്രത്തിന്റെ ടീസറിന്റെ ഉൾപ്പെടെ ഉള്ളടക്കം പ്രകോപനപരമാണെന്നു ഹർജിക്കാരനു വേണ്ടി ഹാജരായ അഡ്വ. മൈത്രേയ് സച്ചിദാനന്ദ ഹെഗ്‌ഡെ കോടതിയെ അറിയിച്ചു. എന്നാൽ ടീസറിലുള്ള കാര്യങ്ങൾ സിനിമയിലില്ലെന്നായിരുന്നു നിർമ്മാതാക്കളുടെ വാദം.

 

Follow Us
Related Stories
“വഴിവെട്ടി വഴിവെട്ടി വന്നതാ”; വേടൻ ജീവിതം എങ്ങനെ മാറ്റിമറിച്ചു എന്ന് തുറന്നു പറഞ്ഞ് ഗബ്രി
പണി തീർത്ത് മാമ്പറക്കൽ അഹമ്മദാലി മടങ്ങി; ഖലീഫയുടെ വമ്പൻ അപ്ഡേറ്റ് പങ്കുവച്ച് വൈശാഖ്!
Kunchacko Boban : അനിയത്തിപ്രാവിൽ എത്തിയത് ഇങ്ങനെ, അന്ന് കിട്ടിയ പ്രതിഫലമോ… വെളിപ്പെടുത്തി കുഞ്ചാക്കോ ബോബൻ
BTS: ഗ്രാമിയോട് ‘നോ’ പറഞ്ഞ് ബിടിഎസ്! റേസിസത്തിനെതിരെ ശക്തമായ നിലപാട്
Dhyan Sreenivasan: വിജയിയെ പറ്റിയല്ല പറഞ്ഞത്, നിങ്ങൾ തെറ്റിദ്ധരിച്ചതാണ്; വാക്കുകളിൽ വ്യക്തത വരുത്തി ധ്യാനും
Pearle Maaney: വ്യക്തതയ്ക്കും വ്യക്തത പോരാ… നല്ല ആർട്ടിഫിഷ്യൽ ആയിട്ടുണ്ട്, കാട്ടിക്കൂട്ടൽ മതിയാക്കൂ പേളി! താരം എയറിൽ നിന്നും സ്പേസിലോട്ട്
കണ്ണിനെ സംരക്ഷിച്ച് മൊ​ബൈൽ ഉപയോഗിക്കാനുള്ള ടിപ്സ്
ചിക്കൻ്റെ എല്ലാ ഭാഗവും ഒന്നിച്ചിട്ട് വേവിക്കാമോ?
ഒരാഴ്ച കൊണ്ട് ഒരു കിലോ കുറയ്ക്കാൻ എത്ര നടക്കണം?
മുടി ശരിയായി കഴുകേണ്ടത് എങ്ങനെ?
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി