Oviya Leaked Video: സ്വകാര്യദൃശ്യങ്ങൾ പ്രചരിക്കുന്നു; പരാതി നൽകി ഓവിയ, വിവാദ വീഡിയോ നീക്കം ചെയ്ത് കേരള പോലീസ്

Actress Oviya Leaked Video: എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് ഓവിയയുടെ ലീക്കായ വീഡിയോ എന്നപേരിൽ 17 സെക്കന്റുള്ള ഒരു വീഡിയോ ദൃശ്യം പ്രചരിച്ചത്. 2007-ൽ പൃഥ്വിരാജ് നായകനായ കങ്കാരുവിലൂടെയാണ് സിനിമാലോകത്തേക്ക് കടന്നുവന്നത്. ബിഗ്‌ബോസ് തമിഴ് സീസൺ ഒന്നിലൂടെയാണ് ഓവിയ കൂടുതൽ പ്രശസ്തിയിലേക്ക് ഉയർന്നത്.

Oviya Leaked Video: സ്വകാര്യദൃശ്യങ്ങൾ പ്രചരിക്കുന്നു; പരാതി നൽകി ഓവിയ, വിവാദ വീഡിയോ നീക്കം ചെയ്ത് കേരള പോലീസ്

നടി ഓവിയ. (Image Credits: Instagram)

Published: 

18 Oct 2024 | 01:20 PM

സ്വകാര്യദൃശ്യങ്ങൾ പ്രചരിക്കുന്നുവെന്ന നടി ഓവിയയുടെ (Actress Oviya) പരാതിയിൽ വിവാദ വീഡിയോ നീക്കം ചെയ്ത് കേരളാ പോലീസ്. നടിയും ബിഗ്‌ബോസ് താരവുമായ ഓവിയയുടേത് എന്ന പേരിൽ സാമൂഹികമാധ്യമങ്ങളിൽ വ്യാജവീഡിയോ പ്രചരിപ്പിച്ചതിനെതിരെയാണ് ചെന്നൈ പോലീസ് കമ്മീഷണർക്ക് താരം പരാതി നൽകിയത്. ഓവിയയെ മനപ്പൂർവം അപമാനിക്കാനായി ആരോ തയ്യാറാക്കിയ വ്യാജവീഡിയോയാണ് ഇതെന്നാണ് നടിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞത്.

തൻ്റെ പേരിൽ പ്രചരിക്കുന്ന അശ്ലീല വീഡിയോ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നടി ഓവിയ തൃശൂർ പോലീസ് കമ്മീഷണർ ഇളങ്കോയ്ക്ക് ഇമെയിൽ വഴി പരാതി നൽകിയിരുന്നു. എക്‌സിലും ചില പോൺ വെബ്‌സൈറ്റുകളിലും തൻ്റെ പേരിൽ പ്രചരിക്കുന്ന വീഡിയോകൾ നീക്കം ചെയ്യാൻ നടപടിയെടുക്കണമെന്ന് അതിൽ സൂചിപ്പിച്ചിരുന്നു. തുടർന്ന്, ഈ വീഡിയോകൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് തൃശൂർ കമ്മീഷണർ എക്‌സിന് കത്തയച്ചു. ഇതനുസരിച്ച് എക്‌സ് വെബ്‌സൈറ്റിൽ നിന്നും 3 അശ്ലീല വീഡിയോകളാണ് നീക്കം ചെയ്തിട്ടുള്ളത്.

എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് ഓവിയയുടെ ലീക്കായ വീഡിയോ എന്നപേരിൽ 17 സെക്കന്റുള്ള ഒരു വീഡിയോ ദൃശ്യം പ്രചരിച്ചത്. പ്രചരിക്കുന്ന വീഡിയോ നടിയുടേതാണെന്നും അവരുടെ കൈയിലെ അതേ ടാറ്റൂവാണ് വീഡിയോയിലുള്ള യുവതിയുടേതെന്നുമാണ് സാമൂഹികമാധ്യമങ്ങളിലെ ചിലർ അവകാശപ്പെട്ടത്. എന്നാൽ, ഇത് ഡീപ് ഫേക്ക് വീഡിയോ ആണെന്ന് വാദവും ഉയരുന്നുണ്ട്.

നെഗറ്റീവ് കമന്റുകളെയൊക്കെ അവജ്ഞയോടെ തള്ളിക്കളഞ്ഞുകൊണ്ടുള്ള ഓവിയയുടെ മറുപടി വൈറലായിരുന്നു. 17 സെക്കൻഡുള്ള വീഡിയോ ഒരെണ്ണം വന്നിട്ടുണ്ട് മാഡം എന്ന പ്രേക്ഷകന്റെ കമന്റിന് ‘ആസ്വദിക്കൂ’ എന്നായിരുന്നു ഓവിയ നൽകിയ മറുപടി. വീഡിയോ എച്ച്ഡി വേണമെന്നും ദൈർഘ്യം കുറഞ്ഞുപോയി എന്നുമുള്ള മറ്റൊരു കമന്റിന് ‘അടുത്ത തവണ ആകട്ടെ’ എന്നായിരുന്നു നടിയുടെ മറുപടി.

ഹെലന നെൽസൺ എന്നാണ് ഓവിയയുടെ യഥാർത്ഥ പേര്. 2007-ൽ പൃഥ്വിരാജ് നായകനായ കങ്കാരുവിലൂടെയാണ് സിനിമാലോകത്തേക്ക് കടന്നുവന്നത്. ബിഗ്‌ബോസ് തമിഴ് സീസൺ ഒന്നിലൂടെയാണ് ഓവിയ കൂടുതൽ പ്രശസ്തിയിലേക്ക് ഉയർന്നത്. പുതിയമുഖം, മനുഷ്യമൃഗം എന്നീ മലയാള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കളവാണി, കലകലപ്പ്, യാമിരുക്ക ഭയമേൻ, മറീന തുടങ്ങിയ തമിഴ് ചിത്രങ്ങളിൽ നായികയായി അഭിനയിച്ചിട്ടുണ്ട്.

Follow Us
Related Stories
Renu Sudhi: ക്യാൻസർ മൂന്നാമത്തെ സ്റ്റേജിലെങ്കിൽ ഇങ്ങനെ നിൽക്കാനും സംസാരിക്കാനും കഴിയില്ല! രേണുവിനോട്‌ ഇനിയും ഇത് വേണോ?
AMMA Controversy: ‘അമ്മ’യിൽ ചിലർ ശരിയല്ലെന്ന് അൻസിബ; സൈബർ ആക്രമണത്തിന് കേസ് നൽകി ലക്ഷ്മി പ്രിയ
AMMA Controversy: ‘അമ്മ’ ജനറൽബോഡിക്ക് 21 ദിവസം മാത്രം; വാർഷിക റിപ്പോർട്ട് കൈമാറാതെ നേതൃത്വം
Tovino Thomas and Balan Movie : നിങ്ങള്‍ ഇതുവരെ കാണാത്ത ടോവിനോ ആയിരിക്കും ബാലനില്‍ ; സംവിധായകന്‍ ചിദംബരത്തിന്റെ ഉറപ്പ്
Ansiba Hassan – AMMA Controversy: അൻസിബ തന്നെ മതം മാറ്റാൻ ശ്രമിച്ചിട്ടില്ലെന്ന് പ്രൊഡക്ഷൻ കൺട്രോളറുടെ മകൻ്റെ മൊഴി, കേസിൽ മൊഴി നൽകി നീന കുറുപ്പും
Director Priyadarshan’s Intrerview : തേന്മാവിന്‍ കൊമ്പത്ത് ഒരു പ്രതീക്ഷയുമില്ലാതെ ചെയ്ത സിനിമ, പക്ഷേ ഏറെ പ്രതീക്ഷിച്ച പടങ്ങള്‍ പലതും പൊട്ടിയെന്ന് പ്രിയദര്‍ശന്‍
മുടി വളരാൻ ഉലുവ മാത്രം മതി! ഇങ്ങനെ ഉപയോ​ഗിക്കണം
തടി കുറയ്ക്കാന്‍ രാത്രി ചോറ് കഴിക്കാതിരുന്നാല്‍ മതിയോ? സത്യമറിഞ്ഞോളൂ
ഒറ്റ നര പോലും ഇല്ലാതെ മുടി കറുപ്പിക്കാൻ ഇതാ ഒറ്റമൂലി
ഇഞ്ചി ഫ്രിഡ്ജിലാണോ സൂക്ഷിക്കുന്നത്? ഇതറിഞ്ഞോളൂ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം
Viral Video: ആനക്കെന്ത് മതിൽ ഒറ്റ ചവിട്ട്