Amritha Rajan: ഇംപ്രസ്സ് ചെയ്യാനല്ല, എക്സ്പ്രസ്സ് ചെയ്യാൻ, മത്സരിക്കാനല്ല കണക്ട് ചെയ്യാൻ, വീണ്ടും വീണ്ടും വിസ്മയിപ്പിക്കുന്നു ഈ മലയാളിപ്പെൺകുട്ടി

Indian Idol Faim Amritha Rajan: പാട്ടിനോടുള്ള അമൃതയുടെ നിലപാടാണ് പ്രേക്ഷകർക്കിടയിൽ തരംഗമായത്. "ആരെയും ഇംപ്രസ്സ് ചെയ്യാനല്ല, മറിച്ച് എന്റെ സംഗീതം എക്സ്പ്രസ്സ് ചെയ്യാനാണ് ഞാൻ വന്നത്.

Amritha Rajan: ഇംപ്രസ്സ് ചെയ്യാനല്ല, എക്സ്പ്രസ്സ് ചെയ്യാൻ, മത്സരിക്കാനല്ല കണക്ട് ചെയ്യാൻ, വീണ്ടും വീണ്ടും വിസ്മയിപ്പിക്കുന്നു ഈ മലയാളിപ്പെൺകുട്ടി

Amritha Rajan

Updated On: 

19 Jan 2026 | 04:29 PM

മുംബൈ: കൈകൾ പോക്കറ്റിലിട്ട്, യാതൊരു പരിഭ്രമവുമില്ലാതെ സ്റ്റേജിൽ പാടിത്തകർക്കുന്ന ഒരു മലയാളി പെൺകുട്ടി, അതാണ് ഹിന്ദി സം​ഗീത ലോകത്തിന് അമൃതാ രാജൻ. കഴിഞ്ഞ കുറച്ചു കാലമായി സോഷ്യൽ മീഡിയയിലെയും ദേശീയ സംഗീത ലോകത്തെയും പ്രധാന ചർച്ചാവിഷയമാണ് ഈ പെൺകുട്ടി.

പ്രമുഖ ഹിന്ദി മ്യൂസിക്കൽ റിയാലിറ്റി ഷോയായ ‘ഇന്ത്യൻ ഐഡലിൽ’ തന്റെ അനായാസമായ പ്രകടനത്തിലൂടെ കോടിക്കണക്കിന് ആളുകളുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ് പെരുമ്പാവൂർ സ്വദേശിനിയായ അമൃത രാജൻ. അമൃതയുടെ പാട്ടിന്റെ വീഡിയോ ഇതിനോടകം തന്നെ 60 ദശലക്ഷത്തിലധികം ‌ആളുകളാണ് കണ്ടുകഴിഞ്ഞത് എന്ന് പറയുമ്പോൾ തന്നെ ഊഹിക്കാമല്ലോ പ്രശസ്തിയുടെ വലിപ്പം.

ALSO READ:എ.ആർ റഹ്മാനേയും ശ്രേയ ഘോഷാലിനേയും അമ്പരിപ്പിച്ച മലയാളി ​ഗായിക; ദേശീയതലത്തിൽ ആകർഷണമായി അമൃത രാജൻ

പ്രശസ്ത പിന്നണി ഗായിക ശ്രേയ ഘോഷാൽ, സംഗീത സംവിധായകൻ വിശാൽ ദദ്‌ലാനി, റാപ്പർ ബാദ്ഷാ എന്നിവരടങ്ങിയ വിധികർത്താക്കളെ ആദ്യ നിമിഷം മുതൽ അമൃത വിസ്മയിപ്പിച്ചായിരുന്നു അമൃതയുടെ രം​ഗപ്രവേശം “ഹേ രാമാ യേ ക്യാ ഹുവാ” എന്ന ക്ലാസിക് ഗാനം തികഞ്ഞ നിയന്ത്രണത്തോടും ഊർജ്ജത്തോടും കൂടി അമൃത പാടിയപ്പോൾ വിധികർത്താക്കൾ എഴുന്നേറ്റു നിന്ന് കൈയടിച്ചു. ഓഡിഷന് മുന്നോടിയായുള്ള സൗണ്ട് ചെക്കിനിടെ അമൃതയുടെ ശബ്ദത്തിന്റെ പ്രത്യേകത തിരിച്ചറിഞ്ഞ ശ്രേയ ഘോഷാൽ അന്ന് തന്നെ അമൃതയെ അഭിനന്ദിച്ചിരുന്നു.

 

ഇംപ്രസ്സ് ചെയ്യാനല്ല, എക്സ്പ്രസ്സ് ചെയ്യാൻ

 

പാട്ടിനോടുള്ള അമൃതയുടെ നിലപാടാണ് പ്രേക്ഷകർക്കിടയിൽ തരംഗമായത്. “ആരെയും ഇംപ്രസ്സ് ചെയ്യാനല്ല, മറിച്ച് എന്റെ സംഗീതം എക്സ്പ്രസ്സ് ചെയ്യാനാണ് ഞാൻ വന്നത്. മത്സരിക്കാനല്ല, എല്ലാവരുമായി കണക്ട് ചെയ്യാനാണ് ആഗ്രഹം എന്ന അമൃതയുടെ വാക്കുകൾ വലിയ രീതിയിൽ സ്വീകരിക്കപ്പെട്ടു. പെരുമ്പാവൂർ സ്വദേശിനിയായ അമൃതയ്ക്ക് സംഗീത പഠനത്തിന് വലിയ പിന്തുണയൊന്നും ലഭിച്ചിരുന്നില്ല. എങ്കിലും സ്വയം പാട്ടുകൾ കമ്പോസ് ചെയ്തും തന്റെ കഴിവുകൾ മിനുക്കിയെടുത്തും അമൃത സ്വന്തം വഴി കണ്ടെത്തുകയായിരുന്നു. സാങ്കേതികതയേക്കാൾ ഉപരിയായി സത്യസന്ധമായ ആലാപനമാണ് അമൃതയെ ഇത്ര വേഗം പ്രിയങ്കരിയാക്കിയത്.

Loading...
Unable to load recommendations.
Follow Us
Related Stories
Parvathy Thiruvothu – Geetu Mohandas: നീതിക്കായി പോരാടിയവരാണ് ഞങ്ങൾ! ഗീതു മോഹൻദാസുമായുള്ള ബന്ധത്തെക്കുറിച്ച് പാർവതി
Operation Tral Teaser: “എൻ.ഐ.എ ന്നു വച്ചാൽ എന്താ അറിയോ അനക്ക്” ശ്രദ്ധ നേടി ജയസൂര്യയുടെ ഓപറേഷൻ ത്രാൾ ടീസർ
Geetu Mohandas- Rima Kallingal: ഗീതു.. നോക്ക് സ്ത്രീകൾ ആസ്വദിക്കുന്നു! ടോക്സിക്ക് റിവ്യൂവിൽ ഗീതുവിനെ മെൻഷൻ ചെയ്ത് റിമ കല്ലിങ്കൽ
“ഏത് തരം സിനിമ വേണമെങ്കിലും എടുക്കാം, അത് അവരുടെ ഇഷ്ടം”; ഒടുവിൽ ടോക്സിക് സിനിമയെ കുറിച്ച് പ്രതികരിച്ച് പാർവതി തിരുവോത്ത്
Bethlehem Kudumba Unit : യവന കഥപോലെ ഐക്കണും! ബത്ലഹേം കുടുംബ യൂണിറ്റിലെ സ്റ്റാറായ കാർ
Nivin Pauly : പ്രേമത്തിന് പിന്നാലെ ബൈക്ക് വാങ്ങി വച്ചതാണ്, ഇനി പൊടിതട്ടി എടുക്കണം! വിജയത്തിൽ ഇംപോർട്ട് ചെയ്ത ആ ബൈക്കാകും ഉപയോ​ഗിക്കുകയെന്ന് നിവിൻ
ഉമിനീരിൽ ഈ വ്യത്യാസം ഉണ്ടോ? കാരണമിത്
ഇഞ്ചി - വെളുത്തുള്ളി പേസ്റ്റ് കേടാകാതെ എങ്ങനെ സൂക്ഷിക്കാം?
പൊന്നും വിലയുള്ളപ്പോള്‍  സ്വര്‍ണം വിലകുറച്ച് വാങ്ങാം; എങ്ങനെ 
പുതിയ നെക്സോൺ വരുന്നു വലിയ മാറ്റങ്ങളുമായി
ദേ വീടൻ്റെ മുകളിൽ കരിമ്പുലി
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ