AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Singer Amrutha Rajan: എ.ആർ റഹ്മാനേയും ശ്രേയ ഘോഷാലിനേയും അമ്പരിപ്പിച്ച മലയാളി ​ഗായിക; ദേശീയതലത്തിൽ ആകർഷണമായി അമൃത രാജൻ

Singer Amrutha Rajan: തന്റെ പ്രതീക്ഷകൾ എന്താണ് എന്ന ചോദ്യത്തിന് അമൃത രാജന്റെ ഉത്തരവും വളരെയധികം ശ്രദ്ധ നേടിയിരുന്നു....

Singer Amrutha Rajan: എ.ആർ റഹ്മാനേയും ശ്രേയ ഘോഷാലിനേയും അമ്പരിപ്പിച്ച മലയാളി ​ഗായിക; ദേശീയതലത്തിൽ ആകർഷണമായി അമൃത രാജൻ
Amrutha Rajan
Ashli C
Ashli C | Updated On: 13 Jan 2026 | 12:45 PM

സ്വരമാധുര്യത്താൽ ദേശീയതലത്തിൽ ശ്രദ്ധേയയാവുകയാണ് മലയാളിയായ അമൃത രാജൻ. ഏത് രാഗവും താളവും അനായാസത്തോടെ ഒരു ചെറുപുഞ്ചിരിയിൽ ഒതുക്കി പാടുന്ന ഈ മിടുക്കി എറണാകുളം പെരുമ്പാവൂരുകാരിയാണ്. കേരളത്തിന്റെ മണ്ണിൽ നിന്നും സംഗീതത്തിന്റെ ചിറകിലേറി അമൃത നടന്നുകയറിയത് കോടിക്കണക്കിന് സംഗീതപ്രേമികളുടെ ഹൃദയത്തിലേക്കാണ്. പ്രമുഖ ഹിന്ദി സംഗീത റിയാലിറ്റി ഷോയിൽ അമൃത രാജന്റെ ഓഡിഷൻ ഇതിനകം തന്നെ 60 ദശലക്ഷത്തിൽ അധികം കാഴ്ചക്കാരെയാണ് നേടിയത്.

സോണി ടിവിയിലെ ഇന്ത്യൻ ഐഡോൾ എന്ന റിയാലിറ്റി ഷോയിലൂടെയാണ് അമൃത രാജൻ എല്ലാവർക്കും സുപരിചിതയായി മാറുന്നത്. ഹരിഹരനും സ്വർണലതയും പാടി തകർത്ത ഹേ രാമാ യേ ക്യാഹുവാ എന്ന ഐക്കണിക് ബോളിവുഡ് ഗാനം യാതൊരു വിധത്തിലുള്ള പരിഭ്രമമോ സംശയമോ ഇല്ലാതെയാണ് അമൃത കൂളായി പാടിയത്. ഇതോടെ വിധികർത്താക്കളായ ശ്രേയ ഘോഷാൽ, വിശാൽ ദദ്‌ലാനി, ബാദ്ഷാ എന്നിവരെ ഒരുപോലെ അത്ഭുതപ്പെടുത്തി.

ALSO READ:പാട്ടു പാടി, ശ്രേയ ഘോഷാലിന്റെ ഹൃദയം കവർന്ന മലയാളി പെൺകുട്ടി; ആരാണ് അമൃത രാജൻ

പാട്ട് തുടങ്ങുന്നതിനു മുമ്പായി ചെക്ക് ചെക്ക് എന്ന് പറഞ്ഞ മൈക്ക് ടെസ്റ്റ് ചെയ്തതും വിധികർത്താക്കളെ നോക്കി പുഞ്ചിരിച്ചതും എല്ലാം ആർക്കും മാതൃകയാക്കാവുന്ന അമൃതാരാജന്റെ ആത്മവിശ്വാസത്തിന്റെ തെളിവാണ് എന്നാണ് സോഷ്യൽ മീഡിയ ഒന്നടങ്കം ചൂണ്ടിക്കാണിക്കുന്നത്. അമൃതയുടെ ഈ കോൺഫിഡൻസും ശബ്ദത്തിലെ ഈ മാധുര്യവും എല്ലാം എ.ആർ. റഹ്മാൻ തൊട്ട് ശ്രേയ ഘോഷാൽ വരെയുള്ള സംഗീത ചക്രവർത്തിമാരുടെ പ്രശംസയ്ക്കും കയ്യടികൾക്കും കാരണമായി.ഒറ്റരാത്രികൊണ്ട് അല്ല അമൃത ഈ വിജയം നേടിയത്.

ഇന്ത്യൻ ഐഡൽ ഓഡിഷൻ വേദിയിൽ വച്ച് തന്റെ പ്രതീക്ഷകൾ എന്താണ് എന്ന ചോദ്യത്തിന് അമൃത രാജന്റെ ഉത്തരവും വളരെയധികം ശ്രദ്ധ നേടിയിരുന്നു. മതിപ്പുളവാക്കരുത് പ്രകടിപ്പിക്കുക മത്സരിക്കരുത് കണക്ട് ചെയ്യുക ആസ്വദിക്കുകയും രസിപ്പിക്കുകയും ചെയ്യുക അത്രമാത്രം എന്നാണ് താനീ വേദിയിൽ എത്തിയപ്പോൾ ചിന്തിച്ചത് എന്നാണ് അമൃത പറഞ്ഞത്. തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ദിവസങ്ങളിലൂടെയാണ് താൻ ജീവിക്കുന്നത് എന്നും അവിശ്വസനീയമായ ഇന്ത്യൻ ഐഡൽടീമിന് വളരെ നന്ദി എന്നും അമൃത പറഞ്ഞു.

സംഗീത ലോകത്തേക്കുള്ള തന്റെ ചുവടെവെപ്പിൽ കുടുംബത്തിൽ നിന്നുള്ള പിന്തുണ പരിമിതമായിട്ടും തന്റെ സംഗീത സ്വപ്നങ്ങൾക്ക് വേണ്ടി അവൾ സ്വയം കഠിനാധ്വാനം ചെയ്തു. ഈ സമർപ്പണമാണ് സാക്ഷാൽ എ ആർ റഹ്മാന്റെ വരെ ശ്രദ്ധ പിടിച്ചു പറ്റാനായി വഴിയൊരുക്കിയത്. 2021-ൽ അദ്ദേഹം അമൃതയുമായി നേരിട്ട് സംസാരിക്കുകയും 99 സോങ്‌സ് കവർ മത്സരത്തിനായി ലോകമെമ്പാടുമുള്ള 10 ശബ്ദങ്ങളിൽ നിന്ന് അദ്ദേഹം അവരെ തിരഞ്ഞെടുക്കുകയും ചെയ്തു.

 

റിയാലിറ്റി ഷോയ്ക്ക് പുറമെ, ഐസിഎംഎ (ICMA) പുരസ്കാര ജേതാവ് കൂടിയായ അമൃതയുടെ ശബ്ദത്തിൽ സ്‌പോട്ടിഫൈ, ആപ്പിൾ മ്യൂസിക്, യൂട്യൂബ് എന്നിവയിൽ നിരവധി ആൽബങ്ങളും ഗാനങ്ങളും പുറത്തിറക്കിയിട്ടുണ്ട്. ‘രാജൻ ഹീൽ – കടലിന്നാഴം (2024)’, ‘ദി ഗിഫ്റ്റ് (2021)’, ‘ആട് (2022)’, ‘കൃപയ പാലയ (2022)’, ‘കടലിന്നാഴം റീമാസ്റ്റേർഡ് (2025)’ എന്നിവ ഇതിൽ പ്രധാനപ്പെട്ടവയാണ്.
യാത്രയിൽ നിന്നും ആർക്കും പരിശോധനയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ആലപിച്ച അമൃത രാജന്റെ കടലിനഴം എന്ന ഗാനം ഇപ്പോൾ എല്ലാ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലും ലഭ്യമാണ്. ഇതും നിരവധി കാഴ്ചക്കാരെയാണ് ഇതിനോടകം തന്നെ നേടിയത്.

ഹിന്ദി ടെലിവിഷനിലെ റിയാലിറ്റി ഷോയിൽ അരങ്ങേറ്റം കുറിക്കുന്നതിന് മുമ്പ് തന്നെ, മലയാള സംഗീത റിയാലിറ്റി ഷോകളിലൂടെ അമൃത തരംഗം സൃഷ്ടിച്ചിരുന്നു, സുജാത മോഹൻ, മധു ബാലകൃഷ്ണൻ, ഷാൻ റഹ്മാൻ തുടങ്ങിയ മോളിവുഡ് ഐക്കണുകളുടെ പ്രശംസയും അമൃത നേടി.