Khalifa OTT : ജിയോ ഹോട്ട്സ്റ്റാർ കൈ ഒഴിഞ്ഞോ? പൃഥ്വിരാജിൻ്റെ ഖലീഫ ഒടിടിയിൽ എത്തുന്നത് രണ്ട് പ്ലാറ്റ്ഫോമുകളിലൂടെ

Khalifa Malayalam Movie OTT Release Date & Platform : ഇത്തവണത്തെ ഓണം റിലീസായി തിയറ്ററുകളിൽ എത്തിയ ചിത്രമാണ് ഖലീഫ. ചിത്രത്തിൽ മോഹൻലാൽ അതിഥി വേഷത്തിലെത്തുന്നതും ശ്രദ്ധേയമാണ്. നേരത്തെ ഖലീഫ ജിയോ ഹോട്ട്സ്റ്റാറിലൂടെ ഒടിടിയിൽ സംപ്രേഷണം ചെയ്യുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

Khalifa OTT : ജിയോ ഹോട്ട്സ്റ്റാർ കൈ ഒഴിഞ്ഞോ? പൃഥ്വിരാജിൻ്റെ ഖലീഫ ഒടിടിയിൽ എത്തുന്നത് രണ്ട് പ്ലാറ്റ്ഫോമുകളിലൂടെ

Khalifa OTT

Updated On: 

05 Oct 2026 | 11:37 PM

പോക്കിരിരാജ എന്ന സിനിമയ്ക്ക് ശേഷം ഹിറ്റ്മേക്കർ വൈശാഖും പൃഥ്വിരാജും വീണ്ടും ഒന്നിച്ച ചിത്രമാണ് ഖലീഫ. ഓണം റിലീസായി തിയറ്ററിൽ എത്തിയ മാസ് ആക്ഷൻ ചിത്രം മികച്ച ഇൻഷ്യൽ കളക്ഷൻ നേടിയിരുന്നു. എന്നാൽ അത് ബോക്സ്ഓഫീസിൽ തുടരാനായില്ല. ബോക്സ്ഓഫീസ് നിവിൻ പോളി ചിത്രം ബെത്ലഹേം കുടുംബ യൂണിറ്റ് പിടിച്ചടക്കിയതോടെ ഖലീഫയ്ക്ക് തിയറ്റർ വിടേണ്ടി വന്നു. സിനിമ റിലീസായി 40 പിന്നിട്ടിട്ടും ഖലീഫ ഒടിടിയിൽ എത്തിയില്ല. ഇപ്പോഴിതാ ചിത്രം ഈ ആഴ്ചയിൽ ഓൺലൈൻ സംപ്രേഷണം ആരംഭിക്കുമെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നിരിക്കുകയായിരുന്നു.

ഖലീഫ ഒടിടി

നേരത്തെ ഖലീഫ ജിയോ ഹോട്ട്സ്റ്റാറിൽ സംപ്രേഷണം ചെയ്യുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ നിവിൻ പോളി ചിത്രവുമായി ജിയോ ഹോട്ട്സ്റ്റാർ കരാറിൽ മുന്നോട്ട് പോകുകയായിരുന്നു. തുടർന്ന് പൃഥ്വിരാജ് ചിത്രത്തിൻ്റെ ഒടിടി റിലീസ് അനിശ്ചിതത്വത്തിൽ നിൽക്കവെയാണ് ആമസോൺ പ്രൈം വീഡിയോയിൽ ഖലീഫയുടെ ഡിജിറ്റൽ സംപ്രേഷണം നടത്തുമെന്നുള്ള റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. ഖലീഫ ഈ ഒക്ടോബർ ഒമ്പതാം തീയതി മുതൽ ആമസോൺ പ്രൈം വീഡിയോയിൽ സംപ്രേഷണം ചെയ്യുന്നതാണ്. പ്രൈം വീഡിയോയിൽ മാത്രമല്ല ഖലീഫ ലയൺസ്ഗേറ്റ് എന്ന മറ്റൊരു ഒടിടി ഫ്ലാറ്റ്ഫോമിലൂടെയും സംപ്രേഷണം ചെയ്യുന്നതാണ്.

ALSO READ : Actress Kalaranjini: ‘അദ്ദേഹം ഒരിക്കലും അറിഞ്ഞുകൊണ്ട് ചെയ്യില്ല’; ശബ്ദം നഷ്ടമായ സംഭവം ഓർത്തെടുത്ത് കലാരഞ്ജിനി

ഖലീഫ സിനിമ

വൈശാഖ് ഒരുക്കിയ ചിത്രം ജിനു എബ്രഹാം ഇന്നോവേഷൻ്റെ ബാനറിൽ ജിനു വി എബ്രഹാമും സുരാജ് കുമാറും ചേർന്നാണ് നിർമിച്ചിരിക്കുന്നത്. ജിനു വി എബ്രഹാം തന്നെയാണ് ഖലീഫയുടെ രചനയും നിർവഹിച്ചിട്ടുള്ളത്. തെന്നിന്ത്യൻ താരം മാളവിക ശർമയാണ് ചിത്രത്തിൽ പൃഥ്വിരാജിൻ്റെ നായികയായി എത്തിയത്. ഇരുവർക്കും പുറമെ നീൽ നിതിൻ മുകേഷ്, ഷമ്മി തിലകൻ, ഇന്ദ്രൻസ്, രഞ്ജി പണിക്കർ, മോഹിനി തുടങ്ങി നിരവധി പേരാണ് ഖലീഫയിൽ അണിനിരന്നിട്ടുള്ളത്.

ജോമോൻ ടി ജോൺ ആണ് ഖലീഫയുടെ ക്യാമറ കൈകാര്യം ചെയ്തിട്ടുള്ളത്. ജേക്സ് ബിജോയിയാണ് ഛായാഗ്രാഹകൻ. ചമ്മൻ ചാക്കോയാണ് എഡിറ്റർ. നിരവധി ആക്ഷൻ രംഗങ്ങൾ ഉള്ള ചിത്രത്തിലെ സംഘട്ടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത് യാന്നിക് ബെന്നും ചേതൻ ഡിസൂസയും ഫീനിക്സ് പ്രഭവും ചേർന്നാണ്.

English Summary

Prithviraj Starring Malayalam Movie Khalifa OTT Release Announced. Movie Digital Streaming Starts From October 9 In Amazon Prime Video.

Loading...
Unable to load recommendations.
Follow Us
ദുബായ് ഡ്രൈവിംഗ് ലൈസൻസ് നഷ്ടപ്പെട്ടോ? പുതിയതെടുക്കാൻ ചെയ്യേണ്ടത് !
രാവിലെ ഒരു സ്പൂൺ നെയ്യ്! ശരീരത്തിൽ നടക്കുന്ന മാറ്റങ്ങൾ ഇതാ
ഐക്യൂ 15 മുതൽ ഐക്യൂ 11 ​ലൈറ്റ് വരെ; ആമസോൺ ഡീൽ
നെയ്യോ വെളിച്ചെണ്ണയോ? ആരോഗ്യത്തിന് ഏതാണ് ബെസ്റ്റ്?
എനിക്കിഷ്ടപ്പെട്ടു, ഞാൻ എടുക്കുന്നു
ടോയ്‌ലറ്റിൽ നിന്ന് രാജവെമ്പാല
കൊല്ലത്ത് SFI മാർച്ചിനിടെ കോടിയേരിയുടെ ഫ്ലെക്സ് വലിച്ചു കീറി പ്രവർർത്തകൻ
ട്രെയിനിൽ കയറിയ വിഷപ്പാമ്പ്