AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kingdom Movie Trailer : കിംഗ്ഡം ട്രെയിലർ ഇൻ്റർനെറ്റിൽ ട്രെൻഡിംഗ്; അഡ്വാൻസ് ബുക്കിംഗിന് നിരവധിപേർ

സിതാര എൻ്റർടെയ്ൻമെൻ്റ്സിൻ്റെയും ഫോർച്യൂൺ ഫോർ സിനിമാസിൻ്റെയും ബാനറിൽ നാഗ വംശിയും സായ് സൗജന്യയും ചേര് ന്നാണ് ചിത്രം നിർമ്മിക്കുന്നത്. ശനിയാഴ്ച ചിത്രത്തിൻ്റെ നിർമ്മാതാക്കൾ തിരുപ്പതിയിൽ 'കിംഗ്ഡത്തിൻ്റെ' ട്രെയിലർ പുറത്തിറക്കി

Kingdom Movie Trailer :  കിംഗ്ഡം ട്രെയിലർ ഇൻ്റർനെറ്റിൽ ട്രെൻഡിംഗ്; അഡ്വാൻസ് ബുക്കിംഗിന് നിരവധിപേർ
Kingdom Movie Image Credit source: TV9 Network
arun-nair
Arun Nair | Updated On: 27 Jul 2025 12:45 PM

തെലുഗ് സൂപ്പർ താരം വിജയ് ദേവരക്കൊണ്ട നായകനായെത്തുന്ന കിംഗ്ഡം റിലീസിന് ഒരുങ്ങുകയാണ്. ഹൈ വോൾട്ടേജ് ആക്ഷൻ എന്റർടെയ്നർ എന്ന് വിശേഷിപ്പിക്കുന്ന ചിത്രം ജൂലൈ 31 ന് തിയേറ്ററുകളിലെത്തും. ഗൗതം തിന്നനൂരിയാണ് ‘കിംഗ്ഡം’ സംവിധാനം ചെയ്യുന്നത്. ഭാഗ്യശ്രീ ബോർസെ നായികയായെത്തുന്ന ചിത്രത്തിൽ സത്യദേവും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

സിതാര എൻ്റർടെയ്ൻമെൻ്റ്സിൻ്റെയും ഫോർച്യൂൺ ഫോർ സിനിമാസിൻ്റെയും ബാനറിൽ നാഗ വംശിയും സായ് സൗജന്യയും ചേര് ന്നാണ് ചിത്രം നിർമ്മിക്കുന്നത്. ശനിയാഴ്ച ചിത്രത്തിൻ്റെ നിർമ്മാതാക്കൾ തിരുപ്പതിയിൽ ‘കിംഗ്ഡത്തിൻ്റെ’ ട്രെയിലർ പുറത്തിറക്കിയിരുന്നു. ട്രെയിലർ ഇപ്പോൾ ഇന്റർനെറ്റിൽ ട്രെൻഡിംഗ് ലിസ്റ്റിലാണ്. യൂട്യൂബിലും ട്രെയിലറിന് റെക്കോർഡ് വ്യൂസ് ലഭിക്കുന്നുണ്ട്.

കിംഗ്ഡം ട്രെയിലർ ലോഞ്ച്

ALSO READ: ഡയറി മിൽക്കിൻ്റെ പരസ്യത്തിലെ സുന്ദരി!: കിങ്ഡത്തിലെ നായിക ഭാ​ഗ്യശ്രീയെ കുറിച്ച് നിങ്ങൾക്ക് അറിയാത്തത്

ചിത്രത്തിൻ്റെ അഡ്വാൻസ് ബുക്കിംഗിലും ട്രെയിലർ ഇഫക്റ്റ് വ്യക്തമായി കാണാം. ചിത്രം പുറത്തിറങ്ങിയ ശേഷം പ്രീമിയർ ടിക്കറ്റുകൾ വലിയ തോതിൽ വിറ്റുപോകുന്നതായണ് വിവരം. ജൂലൈ 31-ന് പാൻ ഇന്ത്യൻ റിലീസായാണ് ചിത്രം എത്തുന്നത്. ‘എംപയർ’ എന്ന പേരിലാണ് ചിത്രം ഹിന്ദിയിൽ റിലീസ് ചെയ്യുന്നത്. ഹിന്ദി, തമിഴ് ചിത്രങ്ങളുടെ ട്രെയിലറുകൾ ഞായറാഴ്ച രാത്രി റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. അനിരുദ്ധ് ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.