AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Vedan: വേടനെക്കുറിച്ച് അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്…മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയിൽ

Kochi Police Investigating Rapper Vedan: ഫെജോയും ഗബ്രിയും അടക്കം മറ്റൊരാപ്പർമാർ ഉണ്ടായിരുന്നു എങ്കിലും പരിപാടിയിലെ താരം വേടനായിരുന്നു. അതിനാൽ തന്നെ ആഴ്ചകൾക്ക് മുൻപേ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിരുന്നു. ഇതിനിടെയാണ് എതിരെ ആരോപണം ഉയർന്നുവന്നത്.

Vedan: വേടനെക്കുറിച്ച് അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്…മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയിൽ
VedanImage Credit source: Facebook,(vedan,)
Aswathy Balachandran
Aswathy Balachandran | Published: 07 Aug 2025 | 02:42 PM

കൊച്ചി: ബലാത്സംഗകേസിൽ ഒളിവിൽ പോയ റാപ്പർ വേടനെതിരെയുള്ള അന്വേഷണ പുരോഗതിയെ പറ്റി വ്യക്തമാക്കി കൊച്ചി സിറ്റി പോലീസ് കമ്മീഷണർ. ഒളിവിൽ പോയ വേടനേ പറ്റി അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും വേടന്റെ ലൊക്കേഷൻ പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്നും കമ്മീഷണർ അറിയിച്ചു. കൂടാതെ വേടൻ മുൻകൂർ ജാമ്യ അപേക്ഷ ഫയൽ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

വേടൻ ഒളിവിൽ പോയതിനാൽ കൊച്ചിയിലെ സംഗീത പരിപാടി മാറ്റി വച്ചിരിക്കുകയാണ്. കൊച്ചി ബോൾഗാട്ടി പാലസിൽ ശനിയാഴ്ച നടത്താനിരുന്ന ഓളം ലൈവ് ആണ് മാറ്റിവെച്ചതായി അധികൃതർ അറിയിച്ചത്. പരിപാടിക്ക് എത്തിയാൽ വേദന അറസ്റ്റ് ചെയ്യാനുള്ള നീക്കവുമായി പോലീസ് മുന്നോട്ടു വന്നിരുന്നു. ഇതിനെ തുടർന്നാണ് പരിപാടി മാറ്റിവയ്ക്കാൻ തീരുമാനിച്ചത്.

ALSO READ: തലൈവർ ആട്ടം ആരംഭിക്കുന്നു, ചുമ്മാ തീയായി സൗബിനും; ‘കൂലി’ ട്രെയിലർ എത്തി 

ഫെജോയും ഗബ്രിയും അടക്കം മറ്റു റാപ്പർമാർ ഉണ്ടായിരുന്നു എങ്കിലും പരിപാടിയിലെ താരം വേടനായിരുന്നു. അതിനാൽ തന്നെ ആഴ്ചകൾക്ക് മുൻപേ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിരുന്നു. ഇതിനിടെയാണ് എതിരെ ആരോപണം ഉയർന്നുവന്നത്. തുടർന്ന് യുവ ഡോക്ടറുടെ പീഡന പരാതി വരുന്നതും ബലാത്സംഗം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുക്കുന്നതും എല്ലാം വളരെ പെട്ടെന്ന് നടന്നു. എന്നിട്ടും പരിപാടിയുമായി മുന്നോട്ടു പോകാൻ സംഘാടകർ തയ്യാറായിരുന്നു.

പരിപാടി നടക്കുമോ എന്ന് ചോദിച്ചവരോട് നടക്കും എന്ന് തന്നെയാണ് അധികൃതർ മറുപടി പറഞ്ഞുകൊണ്ടിരുന്നത്. കാരണം മുൻകൂർ ജാമ്യം ലഭിക്കുമെന്ന് വേടന്റെ ആത്മവിശ്വാസം തന്നെ. എന്നാൽ കോടതി മുൻകൂർ ജാമ്യം നൽകാതിരിക്കുകയും അറസ്റ്റ് ചെയ്യരുതെന്ന് നിർദ്ദേശം ഉണ്ടാവാതിരിക്കുകയും ചെയ്തതോടെ വേടൻ ഒളിവിൽ പോയി. കൊച്ചിയിലെ പരിപാടിക്ക് എത്തിയാൽ അറസ്റ്റ് ചെയ്യാൻ പോലീസ് തീരുമാനിക്കുകയും ചെയ്തു. അങ്ങനെയാണ് പരിപാടി മാറ്റിവയ്ക്കാൻ തീരുമാനമായത്.