Coolie Trailer: തലൈവർ ആട്ടം ആരംഭിക്കുന്നു, ചുമ്മാ തീയായി സൗബിനും; ‘കൂലി’ ട്രെയിലർ എത്തി
Coolie Trailer Out Now: രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റുകളും ഏറെ ആവേശത്തോടെയാണ് പ്രേക്ഷർക്ക് ഏറ്റെടുക്കുന്നത്. ഇപ്പോഴിതാ, കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നു.
സിനിമ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ‘കൂലി’. രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റുകളും ഏറെ ആവേശത്തോടെയാണ് പ്രേക്ഷർക്ക് ഏറ്റെടുക്കുന്നത്. ഇപ്പോഴിതാ, കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് ചിത്രത്തിന്റെ ട്രെയിലർ പങ്കുവെച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഓഗസ്റ്റ് 14നാണ് ചിത്രത്തിന്റെ റിലീസ്.
മാസ് ഡയലോഗുകളും ആക്ഷൻ രംഗങ്ങളും നിറഞ്ഞതാണ് ട്രെയ്‌ലർ. ലോകേഷ് സിനിമകളിൽ പതിവായി കണ്ടുവരുന്ന ചില ശൈലികളും മറ്റും ‘കൂലി’യിലും പ്രതീക്ഷിക്കാം എന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. 3.02 മിനിറ്റ് ദൈർഖ്യം വരുന്ന ട്രെയിലറിൽ നടൻ സൗബിൻ ഷാഹിറും നിറഞ്ഞാടുകയാണ്. വില്ലൻ വേഷത്തിലാണ് താരം എത്തുന്നതെന്നാണ് സൂചന. കൂടാതെ, ആമിർ ഖാൻ, നാഗാർജുന, ഉപേന്ദ്ര, ശ്രുതി ഹാസൻ തുടങ്ങിയവരെയും ട്രെയിലറിൽ കാണാം.
‘കൂലി’ ട്രെയ്‌ലർ
‘ജയിലർ’ എന്ന ബ്ലോക്ക്ബസ്റ്ററിന് ശേഷം രജനീകാന്ത് അഭിനയിക്കുന്നതും, ‘ലിയോ’ എന്ന വമ്പൻ ഹിറ്റിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്നതുമായ ചിത്രമാണ് ‘കൂലി’. അതിനാൽ തന്നെ പ്രേക്ഷകർക്ക് ചിത്രത്തിനെ കുറിച്ച് വലിയ പ്രതീക്ഷകളാണ്. രജനീകാന്തിന്റെ 171-ാമത്തെ ചിത്രമാണിത്.
ALSO READ: ‘വിക്രം രജനികാന്തും ചെയ്യേണ്ടതല്ല, കൂലി കമൽ ഹാസനും’; കാരണം വെളിപ്പെടുത്തി ലോകേഷ് കനകരാജ്
സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരനാണ് ‘കൂലി’യുടെ നിർമ്മാണം. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ‘ചികിട്’, ‘മോണിക്ക’, ‘പവർഹൗസ്’ തുടങ്ങിയ ഗാനങ്ങൾ ഇതിനകം വൈറലാണ്. പ്രത്യേകിച്ചും ‘മോണിക്ക’ എന്ന ഗാനം ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. അനിരുദ്ധ് രവിചന്ദർ ആണ് കൂലിയുടെ സംഗീത സംവിധാനം.
375 കോടി രൂപ ബജറ്റിലാണ് ‘കൂലി’ ഒരുക്കിയിരിക്കുന്നതെന്നാണ് വിവരം. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ഗിരീഷ് ഗംഗാധരനാണ്. എഡിറ്റിങ് കൈകാര്യം ചെയ്തത് ഫിലോമിൻ രാജ് ആണ്.