KPAC Rajendran: കെപിഎസി രാജേന്ദ്രൻ മരിച്ചെന്ന് വ്യാജ വാർത്ത; പ്രതികരിച്ച് താരങ്ങൾ
കുടുംബം തന്നെയാണ് വാർത്തയെ പറ്റി പ്രതികരിച്ചത്, ഉപ്പും മുളകും താരങ്ങളും വിഷയത്തിൽ തങ്ങളുടെ നിലപാട് അറിയിച്ചു

Kpac Rajendran
കൊച്ചി: ഉപ്പും മുളകും സീരിയലിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായ കെപിഎസി രാജേന്ദ്രൻ മരിച്ചെന്ന് വ്യാജ വാർത്ത. നിരവധി ഓണ്‍ലൈന്‍ മാധ്യമങ്ങളിലാണ് വാർത്ത പ്രചരിച്ചത്. എന്നാൽ അദ്ദേഹത്തിൻ്റെ മക്കൾ തന്നെ സാമൂഹിക മാധ്യമങ്ങളിലൂടെ ഇത് സ്ഥിരീകരിച്ചു. കെപിഎസി രാജേന്ദ്രൻ മരിച്ചിട്ടില്ലെന്നും ഗുരുതരാവസ്ഥയിലാണെന്നുമായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്.
അതിനിടയിൽ ഉപ്പും മുളകും താരമായ അൽ-സാബിത്തും വാർത്ത സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്ക് വെച്ചു. പ്രിയങ്കരനായ പടവലം അപ്പൂപ്പൻ ഗുരുതരാവസ്ഥയിലാണെന്നും ആരോഗ്യത്തിനായി പ്രാർഥിക്കണമെന്നും അൽ സാബിത്ത് പോസ്റ്റിൽ പറയുന്നുണ്ട്. മരണം സംബന്ധിച്ച് ഔദ്യോഗികമായി യാതൊരു അറിയിപ്പുകളും ഇല്ലെന്നും പോസ്റ്റിൽ പറയുന്നുണ്ട്.
അൽ-സാബിത്തിൻ്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്
ഉപ്പും മുളകിലെ പടവലം കുട്ടൻപിള്ള എന്ന കഥാപാത്രമായാണ് അദ്ദേഹം എത്തിയത്. സ്‌കൂള്‍ നാടകങ്ങളിലൂടെ കലാംരംഗത്തേക്ക് ചുവട് വെച്ച അദ്ദേഹം കേരളത്തിലെ ഒട്ടുമിക്ക നാടക ട്രൂപ്പുകളുടെയും ഭാഗമായിരുന്നു. കെപിഎസി, സൂര്യസോമ, ചങ്ങനാശേരി നളന്ദാ തീയേറ്റേഴ്‌സ്, ഗീഥാ ആര്‍ട്ട്‌സ് ക്ലബ്ബ് എന്നീ ട്രൂപ്പുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.