KS Chithra: ‘പാട്ട് കഴിഞ്ഞാൽ എനിക്ക് ഏറ്റവും ഇഷ്ടം അവയോടാണ്’; കെ എസ് ചിത്ര

KS Chithra: ഇപ്പോഴിതാ, തന്റെ ഇഷ്ടങ്ങളെ കുറിച്ച് സംസാരിക്കുകയാണ് താരം. പാട്ട് കഴിഞ്ഞാൽ സിനിമ കാണാനാണ് ഇഷ്ടം. എന്നാൽ കത്തിക്കുത്ത് ഒക്കെയുള്ള സിനിമകളോട് താൽപര്യമില്ലെന്ന് താരം പറയുന്നു.

KS Chithra: പാട്ട് കഴിഞ്ഞാൽ എനിക്ക് ഏറ്റവും ഇഷ്ടം അവയോടാണ്; കെ എസ് ചിത്ര

Ks Chithra

Updated On: 

30 Jul 2025 | 12:01 PM

മലയാളത്തിന്റെ വാനമ്പാടിയാണ് കെഎസ് ചിത്ര. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ തുടങ്ങി ഒട്ടേറെ ഭാഷകളിൽ ചിത്ര പാടിയിട്ടുണ്ട്. പത്മശ്രീ, പത്മഭൂഷൻ, മികച്ച പിന്നണി ​ഗായികയ്ക്കുള്ള ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ തുടങ്ങി ഒട്ടേറെ ബഹുമതികളാണ് ചിത്ര സ്വന്തമാക്കിയിട്ടുള്ളത്.

ഇപ്പോഴിതാ, തന്റെ ഇഷ്ടങ്ങളെ കുറിച്ച് സംസാരിക്കുകയാണ് താരം. പാട്ട് കഴിഞ്ഞാൽ സിനിമ കാണാനാണ് ഇഷ്ടം. എന്നാൽ കത്തിക്കുത്ത് ഒക്കെയുള്ള സിനിമകളോട് താൽപര്യമില്ലെന്ന് താരം പറയുന്നു. രഞ്ജിനി ഹരിദാസുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കെഎസ് ചിത്ര.

‘എനിക്ക് സിനിമ കാണാൻ ഇഷ്ടമാണ്. ഫീൽ ​ഗുഡ് മീവീസ് ആണ് ഇഷ്ടം, ഹൊററും ഇഷ്ടമാണ്. എന്നാൽ രക്തവും കത്തിക്കുത്തും കാണിക്കുന്ന സിനിമകളോട് താൽപര്യമില്ല. അത്തരത്തിലുള്ള സീനുകളൊന്നും ഇഷ്ടമല്ല. കൂടാതെ പാരാനോർമലായിട്ടുള്ള ചിത്രങ്ങളും പ്രേതപ്പടങ്ങളും ഇഷ്ടമാണ്.

ഭക്ഷണം കഴിക്കാൻ ഇഷ്ടമാണ്. എന്നാൽ പാചകത്തിൽ നിന്നും മാറി നിൽക്കും. മസാലയുടെ മണം മൂക്കിന് പ്രശ്നമുണ്ടാക്കുന്നതാണ് അതിന് കാരണം. മൂക്കടപ്പും ജലദോഷവും വന്നുപെട്ടാൽ റെക്കോർഡിങ്ങും ഷോകളുമെല്ലാം അവതാളത്തിലാകും. സ്റ്റേജ് ഷോകൾക്കായി പോകുമ്പോൾ സമയം കിട്ടുമ്പോഴെല്ലാം അടുത്തുള്ള സ്ഥലങ്ങളും കാണാൻ പോകും’, കെഎസ് ചിത്ര പറഞ്ഞു.

Loading...
Unable to load recommendations.
Follow Us
Related Stories
“സലിം കുമാറിന് ആദരാഞ്ജലി അർപ്പിക്കാൻ പോയപ്പോൾ ഒരാൾ കൊച്ചിൻ ഹനീഫയെ അനുകരിക്കാൻ ആവശ്യപ്പെട്ടു”; കോട്ടയം നസീർ
Rashmika Mandanna – Vijay Deverakonda: വിജയ് -രശ്മിക ദമ്പതികൾക്കെതിരായ മോശം പ്രചാരണം; പരാതി നൽകി വിരോഷ് ടീം
‘അത് നടക്കില്ല എന്ന് ദിലീപിനോട് പറഞ്ഞു’; ഈ പുഴയും കടന്ന് എന്ന സിനിമയെ കുറിച്ച് സംവിധായകൻ കമൽ
Priyanka Anoop: മാന്യമായ ഡ്രസ്സ് ഇട്ടില്ലെങ്കിൽ ആണുങ്ങൾ നോക്കും, അതിന് അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല! പ്രിയങ്ക അനൂപിന് വിമർശനം
Ahaana Krishna: ദുൽഖർ സൽമാൻ നിങ്ങടെ വീട്ടിലെത്തിയത് മേനോൻ ആയിട്ടോ? മറുപടി നൽകി അഹാന കൃഷ്ണ
Major Ravi : റിട്ടയർ പട്ടാളക്കാർക്ക് പട്ടിയുടെ വിലയുണ്ടോയെന്ന് ശാന്തിവിള ദിനേശ്! പണി വരുന്നുണ്ടെന്ന് മേജർ രവി
ഏത്തക്ക രാവിലെ കഴിക്കുന്നതോ വൈകിട്ട് കഴിക്കുന്നതോ നല്ലത്?
വണ്ണം കുറയ്ക്കാൻ കാർബ്സ് പൂർണ്ണമായും ഒഴിവാക്കണോ?
നവംബറിൽ ഈ രാശികൾക്ക് കഷ്ടപ്പാടും ദുരിതവും!
A അക്ഷരത്തിൽ തുടങ്ങുന്ന പേരുകളാണോ നോക്കുന്നത്?
ഒറ്റ മഴയിൽ കോയമ്പത്തൂരിൽ സംഭവിച്ചത്
ചേരനെല്ലൂർ അപകടക്കേസിൽ മരിച്ച ജയബാലകൃഷ്ണൻ്റെ മക്കൾ പ്രതിഷേധിക്കുന്നു
ഫെരാരി അപകടത്തിൽപ്പെട്ടപ്പോൾ
മുഖ്യമന്ത്രിയുടെ വാച്ച് കൊണ്ട് മുതുകാടിൻ്റെ മാജിക്