AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Nedumangad child murder case:ഭയം തോന്നുന്നു! മനുഷ്യസമൂഹം സ്വയം നവീകരിക്കപ്പെടട്ടെ; ഒന്നരവയസ്സുകാരന്റെ കൊലപാതകത്തിൽ കുറിപ്പുമായി കെഎസ് ചിത്ര

KS Chithra Post about Nedumangad child murder case:കേവലം ഒന്നര വയസ്സ് മാത്രം പ്രായമുള്ള അർഷിദ് മോന്റെ വിയോഗവാർത്ത തന്റെ ഉള്ളിലയ്ക്കുന്നു എന്നും മനസ്സ് അസ്വസ്ഥമാക്കുന്നു എന്നും കെ എസ് ചിത്ര സോഷ്യൽ മീഡിയയിൽ കുറിച്ചു.ഇത്തരം ക്രൂര സംഭവങ്ങൾ ഇനിയുമുണ്ടാകിരിക്കട്ടെ മനുഷ്യസമൂഹം സ്വയം നവീകരിക്കപ്പെടട്ടെ..............

Nedumangad child murder case:ഭയം തോന്നുന്നു! മനുഷ്യസമൂഹം സ്വയം നവീകരിക്കപ്പെടട്ടെ; ഒന്നരവയസ്സുകാരന്റെ കൊലപാതകത്തിൽ കുറിപ്പുമായി കെഎസ് ചിത്ര
Ks Chithra About Nedumangad MurderImage Credit source: Social Media, getty images
Ashli C
Ashli C | Published: 03 Jun 2026 | 01:09 PM

തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് ഒന്നര വയസ്സുകാരൻ രണ്ടാനച്ഛന്റെ ക്രൂരതകളാൽ കൊല്ലപ്പെട്ട സംഭവത്തിൽ കുറിപ്പുമായി ഗായിക കെ എസ് ചിത്ര. ഈ വാർത്ത കേട്ടപ്പോൾ തനിക്ക് ഭയം തോന്നുന്നു എന്നാണ് കെ എസ് ചിത്ര കുറിച്ചിരിക്കുന്നത്. കേവലം ഒന്നര വയസ്സ് മാത്രം പ്രായമുള്ള അർഷിദ് മോന്റെ വിയോഗവാർത്ത തന്റെ ഉള്ളിലയ്ക്കുന്നു എന്നും മനസ്സ് അസ്വസ്ഥമാക്കുന്നു എന്നും കെ എസ് ചിത്ര സോഷ്യൽ മീഡിയയിൽ കുറിച്ചു.

ഇത്തരം ക്രൂര സംഭവങ്ങൾ ഇനിയുമുണ്ടാകിരിക്കട്ടെ മനുഷ്യസമൂഹം സ്വയം നവീകരിക്കപ്പെടട്ടെ പ്രാർത്ഥനകൾ മാത്രം എന്നും കെ എസ് ചിത്ര. നിരവധി പേരാണ് കെ എസ് ചിത്രയുടെ പോസ്റ്റിന് താഴെ പ്രതികരണങ്ങളുമായി എത്തുന്നത്.

കെ എസ് ചിത്രയുടെ സോഷ്യൽ മീഡിയ പോസ്റ്റ്

അതേസമയം ഒന്നര വയസ്സുകാരൻ രണ്ടാം അച്ഛനിൽ നിന്നും അതി ക്രൂരമായ പീഡനങ്ങൾ ആണ് നേരിട്ടത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കുട്ടിയുടെ ശരീരത്തിൽ ആകെ 91 മുറിവുകൾ ആണ് കണ്ടെത്തിയത്. നെഞ്ചിൽ ആഞ്ഞു ചവിട്ടി വാരിയല്ലുകൾക്ക് 7 പൊട്ടലുകളും ഉണ്ട്. തലയിലെ നീർക്കെട്ടും രക്തസാവും ആണ് കുഞ്ഞിനെ മരണത്തിലേക്ക് നയിച്ചത് കൂടാതെ കുട്ടിയുടെ കൈ രണ്ടും പൊട്ടിയ കാര്യത്തിലും ഇപ്പോൾ പോലീസ് സമഗ്രമായ അന്വേഷണം നടത്തുകയാണ്. പ്രതിയായ അഷ്ക്കറിനെതിരെ കൊലപാതകം, കുട്ടികൾക്ക് എതിരെ അതിക്രമം, കൂടാതെ എസ് സി/ എസ് ടി ആക്ട് എന്നിവ കൂടി ചേർക്കാനാണ് പോലീസ് ശ്രമം നടത്തുന്നത്.

ALSO READ:നിങ്ങൾക്ക് നാണം ഒട്ടും ഇല്ലേ? വിജയിയെ കുടുംബസമേതം സന്ദർശിച്ച ഖുശ്ബുവിന് വിമർശനം

കൂടാതെ അമ്മയായ അഖിലയ്ക്കെതിരെ പ്രേരണ കുറ്റവും പോലീസ് ചുമത്തി കേസെടുക്കും. കാരണം അമ്മയായ അഖിലയ്ക്ക് അറിയാമായിരുന്നു അച്ഛൻ അർഷിത് കുട്ടിയെ ഉപദ്രവിക്കുന്നു എന്ന കാര്യം. മാത്രമല്ല കുട്ടി അഖിലയ്ക്കൊപ്പം ജീവിക്കുന്നതിൽ ഒരു തടസ്സമാണെന്ന തോന്നലാണ് അഷ്കർ കുട്ടിയെ കൊന്നു കളയാൻ ഉണ്ടായ കാരണം. അഖിലയുടെ മുന്നിൽ വച്ച് പലവട്ടം അഷ്കർ കുട്ടിയെ ഉപദ്രവിച്ചിട്ടുണ്ട് മാത്രമല്ല താൻ കണ്ടിരുന്നു എന്നും അമ്മ അകലെയും കുറ്റസമ്മതം നടത്തി. വടികൊണ്ടും കൈകൊണ്ടും മർദ്ദിച്ചിട്ടുണ്ട്.. എന്നാൽ ഇതൊന്നും പുറത്ത് പറയാതെ മറച്ചുവയ്ക്കുകയായിരുന്നു അഖില.

കൂടാതെ ലൈറ്റർ ഉപയോഗിച്ച് കുഞ്ഞിന് പൊള്ളൽ ഏൽപ്പിക്കുകയും ചെയ്തു അതേസമയം ചോറു കൊടുക്കുന്നതിനുള്ള കുട്ടി കരഞ്ഞപ്പോൾ തല ഭിത്തിയിൽ ഇടിച്ചെന്നും അതോടെ ബോധം പോയി എന്നുമായിരുന്നു പ്രതി നേരത്തെ കുറ്റസമ്മതം നടത്തിയിരുന്നത്.. കൂടാതെ കുട്ടിയെ പൊള്ളൽ ഏൽപ്പിക്കാൻ ഉപയോഗിച്ച ലൈറ്ററും പോലീസ് വീട്ടിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. അതേസമയം കുഞ്ഞിനെ മകളുടെ ഭർത്താവും മർദ്ധിക്കുന്നതായി സംശയം ഉണ്ടെന്ന് ആരോപിച്ച് അഖിലയുടെ അമ്മ റീന നെടുമങ്ങാട് പോലീസ് സ്റ്റേഷനിൽ നേരത്തെ തന്നെ പരാതി നൽകിയിരുന്നു. എന്നാൽ അമ്മ അനാവശ്യമായി തന്റെ കുടുംബ കാര്യത്തിൽ ഇടപെടുന്നു എന്ന നിലപാടാണ് അഖില പോലീസ് സ്റ്റേഷനിൽ സ്വീകരിച്ചത്. ഇതോടെ പോലീസും കൈയൊഴിഞ്ഞു എന്ന ആരോപണവും ഉണ്ട്.

ENGLISH SUMMARY

Singer KS Chitra has written a note about the brutal murder of a one and a half year old boy in Nedumangad, Thiruvananthapuram district by his stepfather. KS Chitra has written that she feels scared after hearing this news. KS Chitra wrote on social media that the news of the death of Arshid, who is only one and a half years old, is heartbreaking and disturbing to her.

Follow Us