AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Bigg Boss Malayalam Season 8: ഇത് സുമേഷ് ഡാ! ബി​ഗ് ബോസിനെക്കൊണ്ട് വരെ കൈയ്യടിപ്പിച്ചു

ഇത്തവണത്തെ ബിഗ് ബോസ് മലയാളം സീസണിൽ തുടക്കം മുതലേ പരസ്പരം സംഘർഷവും വഴക്കും കയ്യാങ്കളിയും ഒക്കെയാണ് കാണുന്നത്. എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായി കഴിഞ്ഞദിവസം ബിഗ്ബോസിൽ ഒരു മനോഹരമായ സംഭവം നടന്നു. മിമിക്രി താരവും സ്റ്റേജ് ആർട്ടിസ്റ്റും സിനിമ നടനുമായ സുമേഷ് ചന്ദ്രനാണ് അതിന് പിന്നിൽ. വാശിയേറിയ ടാസ്കിനും രൂക്ഷമായ വാഗ്വാദങ്ങൾക്കും ഇടയിൽ മനോഹരമായ സംഗീത

Bigg Boss Malayalam Season 8: ഇത് സുമേഷ് ഡാ! ബി​ഗ് ബോസിനെക്കൊണ്ട് വരെ കൈയ്യടിപ്പിച്ചു
Sumesh Chandran Bigg BossImage Credit source: Screen Grab / Social Media
Amal KV
Amal KV | Updated On: 26 Sep 2026 | 12:37 AM

ഇത്തവണത്തെ ബിഗ് ബോസ് മലയാളം സീസണിൽ തുടക്കം മുതലേ പരസ്പരം സംഘർഷവും വഴക്കും കയ്യാങ്കളിയും ഒക്കെയാണ് കാണുന്നത്. എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായി കഴിഞ്ഞദിവസം ബിഗ്ബോസിൽ ഒരു മനോഹരമായ സംഭവം നടന്നു. മിമിക്രി താരവും സ്റ്റേജ് ആർട്ടിസ്റ്റും സിനിമ നടനുമായ സുമേഷ് ചന്ദ്രനാണ് അതിന് പിന്നിൽ. വാശിയേറിയ ടാസ്കിനും രൂക്ഷമായ വാഗ്വാദങ്ങൾക്കും ഇടയിൽ മനോഹരമായ സംഗീത വിരുന്നാണ് സുമേഷ് ചന്ദ്രൻ ഒരുക്കിയത്. അതും കയ്യിൽ കിട്ടിയ ഒരു കന്നാസിനെ ഹാർമോണിയം ആക്കി ഹിസ്
ഹൈനസ് അബ്ദുള്ളയിലെ തൂ ബഡി മാഷാ അള്ളാ എന്ന ഹിറ്റ് ഗാനമാണ് സുമേഷ് ആലപിച്ചത്.

സുമേഷനൊപ്പം താളം പിടിച്ച എൽദോയും ഗൗതമും ഒപ്പം ചേർന്നു. ഷിജിനും ഗായത്രി സുരേഷും ഐശ്വര്യയും അഞ്ജലിയും മൃദുലയും പാട്ടിനൊപ്പം ചുവട് വയ്ക്കുകയും ചെയ്തതോടെ സംഗതി കളർ ആയി എന്ന് വേണം പറയാൻ. രാഹുൽ ഈശ്വറും ശ്രീലക്ഷ്മിയും കയ്യടിച്ച് പ്രോത്സാഹിപ്പിക്കുകയും ചെയ്തു. അങ്ങനെ മനോഹരമായ സുമേഷ് പാട്ടുപാടി കൊണ്ടിരിക്കുകവെ ബിഗ് ബോസിന്റെ അഭിനന്ദനങ്ങൾ എത്തി. ‘ സുമേഷ് അരെ വാ, മനോഹരം’ എന്നാണ് ബിഗ് ബോസ് പറഞ്ഞത്. ഈ അഭിനന്ദനം വന്നതോടുകൂടി ഒപ്പമുണ്ടായിരുന്നു അവർ വൻ ആവേശത്തോടെ സുമേഷിനെ ആശ്ലേഷിക്കുകയും അഭിനന്ദിക്കുകയും ചെയ്തു.

Also Read: അടിപൊട്ടി! ​​കൺട്രോൾ വിട്ട താഷി ​ഗൗതമിന് കൊടുത്തു, ഹൗസിൽ വൻ സംഘർഷം

സുമേഷ് ഗാനം ആലപിക്കുന്ന വീഡിയോ ഏഷ്യാനെറ്റ് തങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ വഴി പങ്കുവെച്ചിരുന്നു. ബിഗ് ബോസുമായി ബന്ധപ്പെട്ട മറ്റു പോസ്റ്റുകൾക്കൊന്നും കിട്ടാത്ത തരത്തിലുള്ള സ്വീകരണമാണ് സുമേഷിന്റെ പാട്ടിന് ലഭിച്ചിരിക്കുന്നത്. ഇനി സ്വല്പം മ്യൂസിക് ആകാം ഹൗസിൽ സുമേഷന്റെ ഗസൽ സന്ധ്യ എന്ന ക്യാപ്ഷനോടെ ഏഷ്യാനെറ്റ് പങ്കുവെച്ച വീഡിയോ ലക്ഷങ്ങൾ ആണ് ഇതുവരെ കണ്ടത്.

തനിക്ക് തമാശ മാത്രമല്ല, സീരയസ് ആയി പെരുമാറാനും കഴിയുമെന്ന് സുമേഷ് കഴിഞ്ഞ ദിവസം തെളിയിച്ചിരുന്നു. നോബിയുമായി രൂക്ഷമായ തർക്കത്തിലാണ് സുമേഷ് ഏർപ്പെട്ടത്. ഈയാഴ്ചത്തെ നോമിനേഷൻ ടാസ്കിനെ പിന്തുടർന്നാണ് സുമേഷും നോബിയും തമ്മിൽ കൊമ്പ് കോർക്കുന്ന സാ​ഹചര്യമുണ്ടായത്. ആദ്യ ദിവസങ്ങളിൽ ഹൗസിൽ ഒട്ടും ആക്റ്റീവ് അല്ലാതിരുന്ന സുമേഷ് ചന്ദ്രൻ പിന്നീട് കോമഡികൾ പറഞ്ഞും പാചകം ചെയ്തും പതുക്കെ സജീവമായി വന്നു. ഇപ്പോൾ ആ കോമഡിയും വിട്ട് കൂടുതൽ സീരിയസ് ആയി പെരുമാറുകയാണ് സുമേഷ്.

English Summary

Right from the start of this season of Bigg Boss Malayalam, the show has been marked by conflict, arguments, and even physical altercations. However, a heartwarming incident took place recently that stood in stark contrast to this. Mimicry artist, stage performer, and film actor Sumesh Chandran was the one behind it.

Follow Us