നടൻ രവീന്ദ്രൻ ചലച്ചിത്ര അക്കാദമി ചെയർമാൻ, വൈസ് ചെയർപേഴ്ണായി പ്രിയങ്ക നായർ
Kerala State Chalachitra Academy Gets New Leadership: പ്രമുഖ നടൻ രവീന്ദ്രൻ കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ ആകും. അദ്ദേഹത്തെ ചെയർമാനായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് വൈകാതെ പുറത്തിറങ്ങും . വിവിധ രാജേന്ദ്ര ചലച്ചിത്രമേളകളുടെ സംഘാടകനായും ക്യൂറേറ്ററായും രവീന്ദ്രൻ പ്രവർത്തിച്ചിട്ടുണ്ട്. ഈ അനുഭവസമ്പത്താണ് അദ്ദേഹത്തെ ഈ സ്ഥാനത്തേക്ക് എത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചത് എന്ന് അറിയുന്നു.
തിരുവനന്തപുരം: പ്രമുഖ നടൻ രവീന്ദ്രൻ കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ ആകും. അദ്ദേഹത്തെ ചെയർമാനായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് വൈകാതെ പുറത്തിറങ്ങും . വിവിധ രാജേന്ദ്ര ചലച്ചിത്രമേളകളുടെ സംഘാടകനായും ക്യൂറേറ്ററായും രവീന്ദ്രൻ പ്രവർത്തിച്ചിട്ടുണ്ട്. ഈ അനുഭവസമ്പത്താണ് അദ്ദേഹത്തെ ഈ സ്ഥാനത്തേക്ക് എത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചത് എന്ന് അറിയുന്നു. വിവിധ ചലച്ചിത്ര മേളകൾ ഉൾപ്പെടെ നടക്കുന്ന സാഹചര്യത്തിൽ അക്കാദമിക്ക് ചെയർമാനില്ല എന്നുള്ള വിമർശനത്തിനാണ് ഇതോടെ പരിഹാരമാകുന്നത്.
എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിൽ ഏലിയാസിന്റെയും ഡോ. സാറാമ്മയുടെയും മകനായി ജനിച്ച രവീന്ദ്രൻ ചെന്നൈയിലെ അടയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠനം പൂർത്തിയാക്കുകയും തുടർന്ന് സിനിമ മേഖലയിലേക്ക് പ്രവേശിക്കുകയും ആയിരുന്നു. ഒരു തലൈ രാഗം എന്ന തമിഴ് ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് രവീന്ദ്രൻ ശ്രദ്ധിക്കപ്പെടുന്നത്. തെന്നിന്ത്യൻ സിനിമ മേഖലയിൽ 40 വർഷത്തിലധികം പ്രവർത്തി പരിചയമുള്ള രവീന്ദ്രൻ എൺപതുകളിലെ ഏറ്റവും പ്രതിഫലം വാങ്ങുന്ന നടന്മാരിൽ ഒരാൾ കൂടിയായിരുന്നു. രജനികാന്ത്, കമൽ ഹാസൻ, മമ്മൂട്ടി മോഹൻലാൽ തുടങ്ങിയ തെന്നിന്ത്യൻ സൂപ്പർ സ്റ്റാറുകൾക്കൊപ്പം അഭിനയിച്ച രവീന്ദ്രൻ സമാന്തര സിനിമ അക്കാദമിക് മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ചു.
Also Read: വീണ്ടും വിസ്മയ! മോഹൻലാലിന്റെ മകളുടെ അടുത്ത ചിത്രം വരുന്നു
ഒരു സിനിമ പ്രവത്തകൻ എന്ന നിലയിൽ ഇന്ത്യക്ക് അകത്തും പുറത്തും ഫിലിം ഫെസ്റ്റുവലുകൾ സംഘടിപ്പിക്കുന്നതിലും ലോക സിനിമയെ കൂടുതൽ പഠനവിധേയം ആക്കാൻ ശ്രമിക്കുന്നതിലുമുള്ള പ്രവർത്തനങ്ങളിൽ സംഭാവനകൾ നൽകിയിട്ടുണ്ട് രവീന്ദ്രൻ. പീസ് ഫിലിം ഫെസ്റ്റിവൽ, സ്വരലയ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, കൊച്ചി മെട്രോ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ തുടങ്ങി നിരവധി ചലച്ചിത്ര മേളകൾക് നേതൃത്വം നൽകിയ രവീന്ദ്രന്റെ മൺസൂൺ ഫിലിം ഫെസ്റ്റിവൽ പാരിസ് ഉൾപ്പെടയുള്ള സ്ഥലങ്ങളിൽ അവതരിപ്പിച്ചിട്ടുണ്ട്.
പ്രമുഖ നടി പ്രിയങ്ക നായർ അക്കാദമിയുടെ വൈസ് ചെയർപേഴ്സൺ സ്ഥാനം വഹിക്കും. മലയാള സിനിമ രംഗത്ത് അറിയപ്പെടുന്ന താരമാണ് പ്രിയങ്ക നായർ. 2006 മുതൽ സിനിമ മേഖലയിൽ സജീവമായ അവർ ഒരു പിടി മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ജനറൽ കൗൺസിലിൽ ദീപു കരുണാകരൻ, വൈക്കം വിജയലക്ഷ്മി, എം വി ഗിരീഷ് കുമാർ, സലിം ഹസൻ, ബി രാകേഷ്, സജീവൻ അന്തിക്കാട്, ജോഫിൻ ടി ചാക്കോ, സക്കരിയ, ആർ.എസ് പണിക്കർ, ധർമ്മജൻ ബോൾഗാട്ടി, വാഴൂർ ജോസ്, എ കബീർ, സാബു ശങ്കർ, ഷെർഗ സന്ദീപ്, അബ്ദുൽ ഹനാൻ എന്നിവർ ഉണ്ടാകും.
English Summary
Prominent actor Ravindran is set to become the Chairman of the Kerala State Chalachitra Academy. An official order appointing him to the post will be issued soon. Ravindran has served as an organizer and curator for various international film festivals.