Mallika Sukumaran: ഡോക്ടറായ ഒരു മോളുണ്ട്, അന്തസ്സുള്ളതുകൊണ്ടാണ് മഞ്ജു മിണ്ടാത്തത്; സനൽ കുമാറിനെതിരെ മല്ലിക സുകുമാരൻ
Mallika Sukumaran about Manju warrier:മഞ്ജു വാര്യർക്ക് അന്തസ്സുള്ളതു കൊണ്ടാണ് അയാൾക്ക് മറുപടി നൽകാത്തത് എന്നും എന്ത് മറുപടിയാണ് എന്ത് പ്രതികരണമാണ് മഞ്ജുവാര്യർ നടത്തേണ്ടത് എന്നും മല്ലിക സുകുമാരൻ ചോദിക്കുന്നു. ഡോക്ടർ ആയ ഒരു മോളുണ്ട് അവർക്ക്. ആ രീതിയിൽ ജീവിക്കുന്ന ഒരു വ്യക്തിയുടെ വായ ഇത്രയും കാലം ഒരാൾ തുന്നിക്കെട്ടി വച്ചിരിക്കുകയാണ് എന്നൊക്കെ പറയുന്നതിൽ എന്ത് അർത്ഥമാണ് ഉള്ളത്............
സംവിധായകൻ സനൽകുമാർ ശശിധരനെതിരെ തുറന്നടിച്ച് നടി മല്ലിക സുകുമാരൻ. സനൽകുമാർ സെക്രട്ടറിയേറ്റിനു മുന്നിൽ നടത്തിയ നിരാഹാര സമരത്തിനെതിരെയാണ് സുകുമാരൻ രംഗത്തെത്തിയിരിക്കുന്നത്. മഞ്ജു വാര്യർക്ക് അന്തസ്സുള്ളതു കൊണ്ടാണ് അയാൾക്ക് മറുപടി നൽകാത്തത് എന്നും എന്ത് മറുപടിയാണ് എന്ത് പ്രതികരണമാണ് മഞ്ജുവാര്യർ നടത്തേണ്ടത് എന്നും മല്ലിക സുകുമാരൻ ചോദിക്കുന്നു. ഡോക്ടർ ആയ ഒരു മോളുണ്ട് അവർക്ക്. ആ രീതിയിൽ ജീവിക്കുന്ന ഒരു വ്യക്തിയുടെ വായ ഇത്രയും കാലം ഒരാൾ തുന്നിക്കെട്ടി വച്ചിരിക്കുകയാണ് എന്നൊക്കെ പറയുന്നതിൽ എന്ത് അർത്ഥമാണ് ഉള്ളത് എന്നും ചോദിക്കുന്നു.
മല്ലിക സുകുമാരന്റെ വാക്കുകൾ…
മഞ്ജുവാര്യർ എന്തോന്ന് പ്രതികരിക്കാനാ? അന്തസ്സുള്ള പിള്ളേർ മിണ്ടാതിരിക്കും അതാണ്. ഒരുത്തൻ കിടന്ന് എന്തൊക്കെയോ പറയുന്നുണ്ടെന്ന് കരുതിയിട്ട് അവർക്കൊക്കെ മറുപടി നൽകേണ്ട കാര്യമുണ്ടോ? എവിടെയായിരുന്നു ഇയാൾ? അതൊന്നും അനുവദിച്ചു കൊടുക്കരുത് അവിടെയാണ് ഞാൻ ഈ നീതിപീഠത്തെ വിശ്വസിക്കുന്നത്. കല്യാണം കഴിഞ്ഞ് ഒരു മോളായി മോൾ ഇപ്പോൾ ഡോക്ടറുമായി ആ വ്യക്തിയെ ആണ് വായ് തുന്നിക്കെട്ടി വച്ചിരിക്കുകയാണ് എന്നൊക്കെ പറഞ്ഞ് ഒരുത്തൻ സെക്രട്ടറിയേറ്റ് മുന്നിൽ കുറച്ച് അവാർഡും കൊണ്ടുവന്നിരിക്കുന്നത്.
ALSO READ:ലക്ഷ്മി പ്രിയക്ക് കുരുക്ക്! അൻസിബയുടെ പരാതിയിൽ കേസെടുക്കാൻ കോടതി നിർദ്ദേശം
ഞങ്ങളുടെ വീട്ടിൽ ഇതിലും കൂടുതൽ അവാർഡ് ഉണ്ട്. ഞങ്ങളൊക്കെ ഈ പണിക്ക് പോവുകയാണോ. അതിൽ വേറെ ചില ആർട്ടിസ്റ്റുകൾ വന്നു അവർ പ്രതികരിക്കേണ്ടതാണ്, എന്തിനാണ് ഇങ്ങനെ നിശബ്ദയായി വന്നിരിക്കുന്നത് എന്നൊക്കെ പറഞ്ഞുകൊണ്ട്. എന്താണ് ഈ ചോദിക്കുന്നത് എന്ത് പ്രതികരിക്കാനാണ് എന്തു മറുപടി പറയാനാണ്? എന്ത് വൃത്തികേടാണ് ഇത്. മിടുക്കി എനിക്ക് മഞ്ജു വാര്യരെ കണ്ടാൽ ഒന്ന് കെട്ടിപ്പിടിക്കണം എന്നുണ്ട്. കാരണം അന്തസ്സുള്ളവർ ഇങ്ങനെയാണ് ചെയ്യേണ്ടത് ഇതിനൊന്നും മറുപടി കൊടുക്കേണ്ട കാര്യമില്ല.
എന്നാണ് മല്ലിക സുകുമാരൻ ഇതിന് മറുപടി നൽകിയത്. അതേസമയം നിരാഹാരത്തിൽ ഇരുന്ന സനൽകുമാർ ശശിധരന്റെ നിരാഹാരത്തിൽ പോലീസ് ഇടപെട്ട് അവസാനിപ്പിച്ചിരുന്നു. മാത്രമല്ല ഇപ്പോൾ മഞ്ജു വാര്യരുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് താൻ സംസാരിക്കുന്നത് എന്ന് പറഞ്ഞ സംവിധായകൻ ഇപ്പോൾ നിലപാട് അല്പം മാറ്റിയിട്ടുമുണ്ട്. ഇപ്പോൾ പ്രതിഷേധം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാൻ ആണ്. ഇതാവശ്യപ്പെട്ട് പ്ലക്കാടുകളുമായി പൊതു ഇടങ്ങളിൽ വന്ന് നിൽക്കുന്ന പോസ്റ്റുകളും പ്രചരിപ്പിക്കുന്നുണ്ട്. ഇതിൽ നിന്നും ആളുകൾ ചോദിക്കുന്നത് ഇപ്പോൾ മഞ്ജുവാര്യരെ സെക്സ് റാക്കറ്റിൽ നിന്നും രക്ഷിക്കേണ്ടേ നിലപാട് മാറ്റിയോ എന്നാണ്.
ENGLISH SUMMARY
Actress Mallika Sukumaran has lashed out at director Sanal Kumar Sasidharan. She has spoken out against the hunger strike Sanal Kumar staged in front of the Secretariat. Mallika Sukumaran asks what kind of response or reaction Manju Warrier is expected to give, noting that Manju refrains from replying precisely because she possesses dignity. She also points out that Manju has a daughter who is a doctor.