AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Lakshmipriya: അൻസിബയ്‌ക്കെതിരെ കേസ് കൊടുത്തത് ഞാൻ തന്നെയാണ്, കാരണം ഇതാണ്!; ലക്ഷ്മിപ്രിയ

Lakshmipriya About Hansiba Hassan: അൻസിബ തൻ്റെ ഫോണിലേക്ക് അയച്ച മെസജിൽ നിന്നാണ് എല്ലാത്തിൻ്റെയും തുടക്കമെന്നാണ് ലക്ഷ്മിപ്രിയ മാധ്യമങ്ങളോട് വ്യക്തമാക്കിയിരിക്കുന്നത്. തന്റെ കുടുംബം തകരുമെന്ന ഘട്ടത്തിൽ എത്തിയപ്പോഴാണ് അൻസിബയ്ക്കെതിരെ പരാതി നൽ‌കിയത്. പിന്നീട് ആ കുട്ടി എന്റെ മെസജുകൾ വായിക്കുകയോ കോളുകൾ‌ എടുക്കുകയോ ചെയ്തിട്ടില്ല. 

Lakshmipriya: അൻസിബയ്‌ക്കെതിരെ കേസ് കൊടുത്തത് ഞാൻ തന്നെയാണ്, കാരണം ഇതാണ്!; ലക്ഷ്മിപ്രിയ
Lakshmipriya And Ansiba HassanImage Credit source: Instagram (Lakshmipriya)
Neethu Vijayan
Neethu Vijayan | Published: 24 May 2026 | 03:51 PM

നടി അൻസിബ ഹസ്സനെതിരെ പോലീസിൽ പരാതി നൽകിയ വനിത എക്സിക്യൂട്ടീവ് അംഗം താനാണെന്ന് തുറന്നുപറഞ്ഞ് നടി ലക്ഷ്മിപ്രിയ രം​ഗത്ത്. അൻസിബ തൻ്റെ ഫോണിലേക്ക് അയച്ച മെസജിൽ നിന്നാണ് എല്ലാത്തിൻ്റെയും തുടക്കമെന്നാണ് ലക്ഷ്മിപ്രിയ മാധ്യമങ്ങളോട് വ്യക്തമാക്കിയിരിക്കുന്നത്. തന്റെ കുടുംബം തകരുമെന്ന ഘട്ടത്തിൽ എത്തിയപ്പോഴാണ് അൻസിബയ്ക്കെതിരെ പരാതി നൽ‌കിയത് എന്നും ലക്ഷ്മിപ്രിയ പറഞ്ഞു.

ലക്ഷ്മിപ്രിയയുടെ വാക്കുകൾ

‘അൻസിബ ഹസ്സനെതിരെ വ്യാജ കേസ് കൊടുത്തു എന്ന് പറയപ്പെടുന്ന ആ വനിത എക്സിക്യൂട്ടീവ് അംഗം മറ്റാരുമല്ല, ‘അമ്മ’യുടെ വൈസ് പ്രസിഡന്റ് കൂടിയായ ലക്ഷ്മിപ്രിയ എന്ന ഞാൻ ആണ്. തൃപ്പൂണിത്തുറ പോലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. കഴിഞ്ഞ വർഷം ഡിസംബർ 10ന് രാത്രി അൻസിബ ഹസ്സൻ എന്റെ ഫോണിലേക്ക് ഒരു മെസജ് അയച്ചു. ആ മെസജിന്റെ വിശദീകരണം ചോദിച്ച് ഞാൻ വിളിച്ചപ്പോൾ ജോലിത്തിരക്കിലാണ്, പിന്നെ വിളിക്കാം എന്നായിരുന്നു അൻസിബയുടെ മറുപടി.

ALSO READ: വർഗീയവാദിയാക്കിയത് എന്റെ ആ തീരുമാനം! അന്ന് 3 മണിക്കൂറാണ് പോലീസ് സ്റ്റേഷനിൽ അപമാനം നേരിട്ടത്; അൻസിബ

ഈ മെസജ് അയക്കാനുള്ള കാരണം എന്താണെന്ന് എന്നോട് പറയണമെന്ന് അൻസിബയോട് പലയാവർത്തി ഞാൻ മെസേജയച്ച് തന്നെ ചോദിച്ചിരുന്നു. അതുകഴിഞ്ഞ് എന്റെ ഭർത്താവ് ഈ മെസജ് വായിക്കുകയും വളരെയധികം ആശങ്കയിലാകുകയും ചെയ്തു. പിന്നീട് ആ കുട്ടി എന്റെ മെസജുകൾ വായിക്കുകയോ കോളുകൾ‌ എടുക്കുകയോ ചെയ്തിട്ടില്ല. എന്റെ കുടുംബജീവിതം മോശമാകുന്ന ഘട്ടത്തിൽ, യാതൊരു നിവർത്തിയുമില്ലാതെ വന്നതോടെയാണ് ഞാൻ ഹിൽപാലസ് വനിതാ സെല്ലിൽ പരാതി നൽകിയത്.

അൻസിബയാണ് ഇതിന് മത തീവ്രവാദം ആരോപിച്ചുകൊണ്ടും അൻസിബയെ ജിഹാദി എന്ന് ആരോ പരാമർശിച്ചു, അതിനൊക്കെ വേണ്ടിയിട്ടാണ് ഈ കേസ് ഞാൻ കൊടുത്തിരിക്കുന്നത് എന്നും പറഞ്ഞുകൊണ്ട് ഞങ്ങളുടെ എക്സിക്യൂട്ടീവ് കമ്മിറ്റി ഗ്രൂപ്പിലേക്ക് വലിയൊരു മെസജ് പിന്നീട് ഇട്ടു. ജനുവരി 24ന് ആണ് ആ മെസേജ് വരുന്നത്. മത തീവ്രവാദം എന്ന പരാമർശമോ ജിഹാദ് എന്നോ ക്ഷേത്രത്തിന്റെ സ്പോൺസർഷിപ്പ് സ്വീകരിക്കുന്നത് സംബന്ധിച്ച് പ്രശ്നങ്ങളോ ഇതുവരെ ഉണ്ടായിട്ടില്ല.’ ലക്ഷ്മിപ്രിയ പറയുന്നു.

പരാതിയെക്കുറിച്ച് അൻസിബ പറയുന്നത്

തനിക്കെതിരെ വ്യാജ പരാതി എന്ന് നൽകി. ഇത്രയൊക്കെ നടക്കുമ്പോൾ എവിടെയാണ് ഗൂഢാലോചന നടക്കുന്നത് എന്ന് നിങ്ങൾ തന്നെ ആലോചിച്ചു നോക്കൂ. ഇതെല്ലാം പറഞ്ഞത് പേരിൽ ഇനി ഭാവിയിൽ ഞാൻ എന്തെല്ലാം നേടി വരും എന്നതിനെക്കുറിച്ച് യാതൊരു ധാരണയുമില്ല. പൊതുവിൽ തനിക്ക് വലിയ വർക്കുകൾ ഒന്നും ഉണ്ടാവറില്ല ദൈവം സഹായിച്ച് ചെറിയ വാർത്തകളെങ്കിലും കിട്ടാറുണ്ട്. ഇനിയുള്ള അവസ്ഥ എന്തായിരിക്കും എന്ന് അറിയില്ല. യഥാർത്ഥത്തിൽ തന്നെ പറ്റി ഇങ്ങനെയൊക്കെ പറഞ്ഞു എന്ന് കേട്ടപ്പോൾ അറപ്പാണ് തോന്നിയത്. സംഘടനയിൽ പരാതി പറഞ്ഞിട്ട് കാര്യമില്ല എന്നുള്ളത് കൊണ്ടാണ് തുറന്നു പറഞ്ഞത്.

തനിക്കെതിരെ ഒരു എക്സിക്യൂട്ടീവ് അംഗമാണ് പോലീസിൽ വ്യാജ പരാതി നൽകിയത്. അന്ന് ഈ പരാതിയെക്കുറിച്ച് അന്വേഷിക്കണമെന്ന് താൻ സംഘടനയിൽ ആവശ്യപ്പെട്ടപ്പോൾ ഇക്കാര്യത്തിൽ സംഘടനയ്ക്ക് ഒന്നും ചെയ്യാനാകില്ല എന്നാണ് പ്രസിഡന്റ് പറഞ്ഞത്. ഇതുപോലെത്തെ ഊള കേസുകൾ ഒന്നും ഇവിടെ എടുക്കില്ലെന്ന് നടൻ ടിനിടോമാണ് പരിഹസിച്ചത്. ഈ സ്ഥിതിക്ക് അമ്മയിൽ പരാതി പറഞ്ഞിട്ട് കാര്യമില്ല. കഴിഞ്ഞ ദിവസമാണ് അമ്മയിൽ നിന്നും രാജിവയ്ക്കാൻ കാരണം നടൻ ടിനി ടോം ആണെന്ന് വെളിപ്പെടുത്തിക്കൊണ്ട് ഹൻസിബ രം​ഗത്ത് എത്തിയത്. അമ്മയുടെ ജോയിന്റ് സെക്രട്ടറിയായ മുതൽ പല കാര്യങ്ങളിലും അഭിപ്രായ വ്യത്യാസങ്ങൾ പറയുമ്പോൾ അതിനെ വ്യക്തിപരമായി എടുത്തു കൊണ്ട് തനിക്കെതിരെ വ്യാജമായി ആരോപണം ഉന്നയിക്കുകയാണ് ടിനി ടോം എന്നാണ് അൻസിബ പറയുന്നത്.

English Summary:

Actress Lakshmipriya Breaks Silence on Complaint Against Ansiba Hassan Amid AMMA Row. Lakshmipriya Explains Her Legal Stance And AMMA Controversy. Check The Latest Update On Malayalam Cinema.

Follow Us