Dileep Shankar: ‘ഒന്നും പഴയത് പോലെയല്ല അച്ഛാ, അച്ഛന്റെ ഫോൺ കോൾ എന്നും പ്രതീക്ഷിക്കും’; നോവായി ദിലീപ് ശങ്കറിന്റെ മകൾ

Dileep Shankar’s Daughter Deva Viral Post: ഓരോ തവണയും ഫോൺ കോൾ വരുമ്പോൾ അത് അച്ഛൻ ആയിരിക്കണമെന്ന് താൻ ആഗ്രഹിച്ചിട്ടുണ്ടെന്നും പക്ഷെ അതെല്ലാം ഒരു ദുസ്വപ്നം മാത്രമായിരുന്നുവെന്നുമാണ് ദേവ കുറിച്ചു.

Dileep Shankar: ഒന്നും പഴയത് പോലെയല്ല അച്ഛാ, അച്ഛന്റെ ഫോൺ കോൾ എന്നും പ്രതീക്ഷിക്കും; നോവായി ദിലീപ് ശങ്കറിന്റെ മകൾ

Dileep Shankar

Published: 

29 Dec 2025 | 03:11 PM

മലയാളി കുടുംബ പ്രേക്ഷകർക്ക് സുപരിചിതനായ നടൻ ദിലീപ് ശങ്കറിന്റെ അപ്രതീക്ഷിത വിയോ​ഗം വലിയ ഞെട്ടലുണ്ടാക്കിയ വാര്‍ത്തയായിരുന്നു. കഴിഞ്ഞ വർഷം ഡിസംബറിലാണ് നടനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സീരിയൽ ഷൂട്ടിങിനായി തിരുവനന്തപുരത്ത് എത്തിയതായിരുന്നു ദിലീപ്. ഇതിനിടെയിൽ രണ്ട് ദിവസമായിട്ടും മുറി തുറക്കാതെയായതോടെ നടത്തിയ പരിശോധനയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇപ്പോഴിതാ വിയോ​ഗത്തിനു ഒരാണ്ട് തികയുമ്പോള്‍ മകള്‍ ദേവ പങ്കുവച്ച കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അച്ഛനെക്കുറിച്ച് ചിന്തിക്കാതെ ഒരു ദിവസം പോലും കടന്നു പോയിട്ടില്ലെന്നാണ് മകൾ കുറിച്ചത്. അച്ഛൻ പോയശേഷം ജീവിതം ആകെ മാറി മറിഞ്ഞുവെന്നും ദേവ ദിലീപ് കുറിച്ചു.ഓരോ തവണയും ഫോൺ കോൾ വരുമ്പോൾ അത് അച്ഛൻ ആയിരിക്കണമെന്ന് താൻ ആഗ്രഹിച്ചിട്ടുണ്ടെന്നും പക്ഷെ അതെല്ലാം ഒരു ദുസ്വപ്നം മാത്രമായിരുന്നുവെന്നുമാണ് ദേവ കുറിച്ചു.

എത്ര ചെറിയ നേട്ടങ്ങളും അറിയിക്കാന്‍ നിങ്ങളെ വിളിക്കുന്നത് താൻ മിസ് ചെയ്യുന്നുണ്ടെന്നും നിങ്ങൾ എന്നും തനിൽ ഒരുപാട് അഭിമാനിച്ചിരുന്നു. നിങ്ങളില്ലാത്ത വീട്ടിലേക്ക് പോകുന്നത് പോലും ഇന്ന് വ്യത്യസ്തമാണ്. നിങ്ങൾ ഇല്ലാത്ത വീട്ടിലേക്ക് പോകുന്നത് പോലും വ്യത്യസ്തമാണ്. നിങ്ങൾ പോയതിന് ശേഷം ഒന്നും പഴയപോലെയല്ലെന്നാണ് മകൾ പറയുന്നത്. നിങ്ങൾ എവിടെയാണെങ്കിലും തന്നെ പുഞ്ചിരിയോടെ നോക്കിക്കൊണ്ടിരിക്കുമെന്ന് വിശ്വസിച്ച് താൻ മുന്നോട്ട് പോവുകയാണെന്നാണ് മകൾ പറയുന്നത്.

Also Read:‘ഷൂട്ട് നിർത്താൻ പറ്റാത്ത സാഹചര്യമായിരുന്നു; അല്ലെങ്കില്‍ തീര്‍ച്ചയായും പോയെനെ; ശ്രീനിയെ അവസാനമായി കാണാന്‍ പറ്റിയില്ല’; ജയറാം

അതേസമയം സിനിമ-സീരിയൽ അഭിനയം മാത്രമല്ല ബിസിനസിലും സജീവമായിരുന്നു നടൻ. റെഡി ടു ഈറ്റ് വിഭവങ്ങളുടെ ബിസിനസായിരുന്നു ദിലീപിന്. ഇതിനിടെയിൽ കരൾ സംബന്ധമായ അസുഖങ്ങൾ താരത്തെ അലട്ടിയിരുന്നു. എന്നാൽ ആരോ​ഗ്യം ശ്രദ്ധിക്കുന്നതിന് ദിലീപ് അത്ര പ്രാധാന്യം നൽകിയിരുന്നില്ല. ചാപ്പാ കുരിശ്, നോർത്ത് 24 കാതം തുടങ്ങിയവയാണ് ദിലീപ് അഭിനയിച്ച സിനിമകളിൽ ചിലത്.

Related Stories
Sreenivasan: ഡ്രൈവർക്ക് മാത്രമല്ല ശ്രീനിവാസൻ വീട് വച്ചു നൽകിയത്; ഭക്ഷണം വിളമ്പി നൽകിയ അരുണചേച്ചിയെയും മറന്നില്ല
Ichappee: ‘വിവാഹത്തിന് അണിയാനുള്ള ആഭരണങ്ങൾ സമ്മാനിച്ചത് പേളി ചേച്ചി; ചേച്ചി എനിക്ക് ജീവനാണ്’; ഇച്ചാപ്പി
Save Box App Scam: ‘സേവ് ബോക്‌സ്’ ആപ്പ് തട്ടിപ്പ്: ജയസൂര്യയെ ഇഡി ചോദ്യംചെയ്യുന്നു
Jayaram: ‘ഷൂട്ട് നിർത്താൻ പറ്റാത്ത സാഹചര്യമായിരുന്നു; അല്ലെങ്കില്‍ തീര്‍ച്ചയായും പോയെനെ; ശ്രീനിയെ അവസാനമായി കാണാന്‍ പറ്റിയില്ല’; ജയറാം
Varalakshmi: അച്ഛനും അമ്മയും പിണങ്ങിയത് രാധികാന്റി കാരണം! തന്റെ തെറ്റായ തോന്നലുകളെക്കുറിച്ച് വരലക്ഷ്മി
Vijay Falling Video: തിക്കിലും തിരക്കിലും പെട്ട് മറിഞ്ഞുവീണു വിജയ്; ആരാധകരുടെ സ്നേഹപ്രകടനം കാരണം
കൊഴുപ്പ് ഹൃദയത്തിന് നല്ലതാണ്!
സോഡിയം കുറയുമ്പോൾ മനസ്സിലാകും, ചികിത്സ തേടേണ്ട സമയമിത്
ജലദോഷവും തൊണ്ടവേദനയും പമ്പ കടക്കും; ഇതൊന്ന് ട്രൈ ചെയ്യൂ
ഇനാനും ആരോണും; U19 ലോകകപ്പിലെ മലയാളികൾ
സ്തംഭിച്ച് പോയ അപകടം
Viral Video: അമിതമായാൽ, ലോഡും നിലത്താകും
Viral Video: സെക്യൂരിറ്റിയൊക്കെ കുഞ്ഞാവക്ക് എന്ത്?
വേലിക്ക് മുകളിൽ മഞ്ഞ് കളയുന്ന അണ്ണാൻ