AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Jayaram: ‘ഷൂട്ട് നിർത്താൻ പറ്റാത്ത സാഹചര്യമായിരുന്നു; അല്ലെങ്കില്‍ തീര്‍ച്ചയായും പോയെനെ; ശ്രീനിയെ അവസാനമായി കാണാന്‍ പറ്റിയില്ല’; ജയറാം

Jayaram About Sreenivasan Death: ഷൂട്ടിംങം നടക്കുന്നതിനിലാണ് തനിക്ക് പോകാൻ പറ്റാത്തത് എന്നായിരുന്നു ജയറാം പറഞ്ഞത്. അല്ലേങ്കിൽ തീർച്ചയായും പോകുമായിരുന്നുവെന്നും തനിക്ക് എന്താണ് പറയേണ്ടത് എന്നറിയില്ലെന്നും അത്രയും സങ്കടമാണ് എന്നുമായിരുന്നു ജയറാം പറഞ്ഞത്.

Jayaram: ‘ഷൂട്ട് നിർത്താൻ പറ്റാത്ത സാഹചര്യമായിരുന്നു; അല്ലെങ്കില്‍ തീര്‍ച്ചയായും പോയെനെ; ശ്രീനിയെ അവസാനമായി കാണാന്‍ പറ്റിയില്ല’; ജയറാം
JayaramImage Credit source: social media
Sarika KP
Sarika KP | Published: 29 Dec 2025 | 02:25 PM

നടൻ ശ്രീനിവാസന്റെ അപ്രതീക്ഷിത വിയോഗം മലയാളികൾക്ക് തീരാനഷ്ടമാണ്. താരത്തിന്റെ വിയോ​ഗം സഹപ്രവർത്തകരെയെല്ലാം ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയിരുന്നു. എല്ലാ തിരക്കുകളും മാറ്റിവച്ച് തങ്ങളുടെ പ്രിയ സുഹൃത്തിനെ അവസാനമായി കാണാൻ മിക്കവരും എത്തിയിരുന്നു. തെന്നിന്ത്യൻ സൂപ്പർതാരം സൂര്യയടക്കം നിരവധി പേരാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി എത്തിയത്. പലരും ശ്രീനിവാസനെ കുറിച്ച് സംസാരിക്കുമ്പോൾ വികാരഭരിതരാവുന്ന കാഴ്ചയായിരുന്നു കണ്ടത്.

അതേസമയം വരാത്തവരെക്കുറിച്ചും സോഷ്യൽ മീഡിയയിൽ വൈറായിരുന്നു. ഇതിൽ പ്രധാനമായി ഉയർന്നത് നടൻ ജയറാമിന്റെ അസാന്നിദ്ധ്യമായിരുന്നു. നടൻ എന്താണ് വരാതിരുന്നതെന്നായിരുന്നു ചോദ്യങ്ങളുമായി നിരവധി പേരാണ് എത്തിയത്. പലരും താരത്തിനെ വിമർശിച്ചും എത്തി. മാറ്റിവെക്കാനും പറ്റാത്തത്ര എന്ത് തിരക്കാണോ അദ്ദേഹത്തിന് എന്നായിരുന്നു വിമര്‍ശനങ്ങള്‍.

Also Read:‘ചേച്ചിയെ കണ്ടില്ലെങ്കിൽ ശ്രീനിയേട്ടന് വിഷമമാണ്, മരിച്ചിട്ടും ചേച്ചിക്ക് മനസിലായില്ല’

വിവാഹത്തിനു മാത്രമേ പോകാറുള്ളൂ എന്ന് തോന്നുന്നു എന്നിങ്ങനെ ജയറാമിനും കുടുംബത്തിനുമെതിരെ രൂക്ഷവിമര്‍ശനങ്ങളായിരുന്നു ഉയര്‍ന്നത്. എന്നാൽ കാര്യങ്ങളറിയാതെ വിമർശിക്കരുതെന്നായിരുന്നു ആരാധകർ പറഞ്ഞത്. ഇപ്പോഴിതാ സംഭവത്തിൽ പ്രതികരിച്ച് രം​ഗത്ത് എത്തിയിരിക്കുകയാണ് ജയറാം. ഷൂട്ടിംങം നടക്കുന്നതിനിലാണ് തനിക്ക് പോകാൻ പറ്റാത്തത് എന്നായിരുന്നു ജയറാം പറഞ്ഞത്. അല്ലേങ്കിൽ തീർച്ചയായും പോകുമായിരുന്നുവെന്നും തനിക്ക് എന്താണ് പറയേണ്ടത് എന്നറിയില്ലെന്നും അത്രയും സങ്കടമാണ് എന്നുമായിരുന്നു ജയറാം പറഞ്ഞത്.

ചെന്നൈയില്‍ ആയിരുന്നതിനാല്‍ ഷൂട്ട് നിര്‍ത്തി പോകാന്‍ പറ്റാത്ത സാഹചര്യമായിരുന്നുവെന്നാണ് താരം പറയുന്നത്. എന്നാൽ താരത്തിന്റെ പ്രതികരണത്തിനെതിരെയും രൂക്ഷ വിമർശനമാണ് ഉയരുന്നത്. 24 മണിക്കൂറും ഷൂട്ടിംഗ് ഉണ്ടാവില്ല. വിചാരിച്ചാല്‍ കൊച്ചിയിലേക്ക് ഫ്‌ളൈറ്റ് പിടിക്കാമായിരുന്നു. വരണമെന്ന് തീരുമാനിച്ചാല്‍ വരാന്‍ പറ്റുമായിരുന്നു. ഇതുവരെയായിട്ടും ഒരു മരിച്ച വീട്ടിലും അദ്ദേഹം പോയിട്ടില്ല, തുടങ്ങിയ പ്രതികരണങ്ങളായിരുന്നു വീഡിയോയുടെ താഴെ വന്നത്.