S Janaki: അമരമായി ആ ശബ്ദവിസ്മയം! ജാനകിയമ്മയ്ക്ക് വിട

S. Janaki Passes Away: വിഖ്യാത പിന്നണി ഗായിക എസ് ജാനകി (88) അന്തരിച്ചു. മൈസൂരുവിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ ആരോഗ്യപ്രശ്‌നങ്ങളാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. മൈസൂര്‍: വിഖ്യാത പിന്നണി ഗായിക എസ് ജാനകി (88) അന്തരിച്ചു. മൈസൂരുവിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ ആരോഗ്യപ്രശ്‌നങ്ങളാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം.

S Janaki: അമരമായി ആ ശബ്ദവിസ്മയം!  ജാനകിയമ്മയ്ക്ക് വിട

S Janaki Passes Away

Updated On: 

11 Jul 2026 | 10:36 PM

മൈസൂര്‍: വിഖ്യാത പിന്നണി ഗായിക എസ് ജാനകി (88) അന്തരിച്ചു. മൈസൂരുവിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ ആരോഗ്യപ്രശ്‌നങ്ങളാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. മൈസൂര്‍: വിഖ്യാത പിന്നണി ഗായിക എസ് ജാനകി (88) അന്തരിച്ചു. മൈസൂരുവിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ ആരോഗ്യപ്രശ്‌നങ്ങളാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. സംഗീതലോകം ‘ദക്ഷിണേന്ത്യയിലെ വാനമ്പാടി’ എന്ന് വാഴ്ത്തിയ എസ് ജാനകി, മലയാളികള്‍ക്ക് ജാനകിയമ്മയായിരുന്നു. ഏതാനും മാസം മുമ്പാണ് ജാനകിയമ്മയുടെ മകന്‍ മുരളി കൃഷ്ണ ഹൃദയാഘാതം മൂലം മരിച്ചത്. ജനുവരിയില്‍ ഹൃദയാഘാതം മൂലമായിരുന്നു മുരളിയുടെ അന്ത്യം. ഏക മകന്റെ വേര്‍പാട് ജാനകിയമ്മയെ ഏറെ തളര്‍ത്തിയിരുന്നു. മകന്‍ പോയി മാസങ്ങള്‍ക്ക് പിന്നാലെ ജാനകിയമ്മയും യാത്രയായി.

അരനൂറ്റാണ്ടുകാലം ചലച്ചിത്ര സംഗീത ലോകത്തെ വിസ്മയിപ്പിച്ച സിസ്തല ശ്രീരാമമൂർത്തി ജാനകി എന്ന എസ് ജാനകിയുടെ വിയോഗം സംഗീതപ്രേമികള്‍ക്ക് തീരാനഷ്ടമാണ്. ആന്ധ്രാപ്രദേശിലെ ഗുണ്ടൂരില്‍ 1938 ഏപ്രില്‍ 23-നായിരുന്നു ജനനം.

സംഗീതലോകത്തിലേക്ക്‌

കുട്ടിക്കാലം മുതല്‍ ജാനകി സംഗീതത്തില്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നു. പത്താം വയസില്‍ പൈതി സ്വാമിയുടെ കീഴില്‍ ശാസ്ത്രിയ സംഗീതത്തിന്റെ പ്രാഥമിക പാഠങ്ങള്‍ അഭ്യസിച്ചു. അമ്മാവന്‍ ഡോ. ചന്ദ്രശേഖറിന്റെ നിര്‍ദ്ദേശപ്രകാരം മദ്രാസിലേക്ക് താമസം മാറിയത് വഴിത്തിരിവായി.

1956-ല്‍ ആകാശവാണി ദേശീയ തലത്തില്‍ നടത്തിയ ലളിതഗാന മത്സരത്തില്‍ രണ്ടാം സ്ഥാനം ലഭിച്ചതോടെ ആദ്യമായി ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്ന് ഡോ. ചന്ദ്രശേഖറിന്റെ നിര്‍ദ്ദേശപ്രകാരം എവിഎം സ്റ്റുഡിയോയില്‍ സ്റ്റാഫ് ഗായിക തസ്തികയിലേക്ക് ജാനകി അപേക്ഷിച്ചു. ആലാപനം ഇഷ്ടപ്പെട്ട സംഗീതസംവിധായകരായ ആര്‍ സുന്ദര്‍ശനം, ഗോവിന്ദം എന്നിവര്‍ ജാനകിയമ്മയെ സ്റ്റാഫ് ഗായികയായി നിയമിച്ചു.

Also Read: S Janaki – M.S Baburaj: “എത്ര ജന്മമെടുത്താലും എൻ്റെ പാട്ടുകൾ ജാനകി തന്നെ പാടണം”; ജാനകിയമ്മയെക്കുറിച്ച് സാക്ഷാൽ ബാബുരാജ് പറഞ്ഞ ഹൃദയം തൊടുന്ന വാക്കുകൾ

1957-ൽ ‘വിധിയിൻ വിളയാട്ട്’ എന്ന തമിഴ് സിനിമയിലൂടെ 19-ാം വയസ്സിൽ പിന്നണി ഗായികയായി ജാനകിയമ്മ തുടക്കം കുറിച്ചു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, സിംഹള ഉൾപ്പെടെ ഇരുപതോളം ഇന്ത്യൻ-വിദേശ ഭാഷകളിലായി 40,000-ലേറെ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.

ഭാഷ ഏതായാലും അതിന്റെ ഉച്ചാരണ ശുദ്ധിയും ഭാവവും ചോർന്നുപോകാതെ പാടാനുള്ള കഴിവായിരുന്നു ജാനകിയമ്മയുടെ മുഖമുദ്ര. മലയാള സിനിമയിൽ പി. ലീലയും പി. സുശീലയും തിളങ്ങിനിൽക്കുന്ന കാലത്താണ് ജാനകിയമ്മയുടെ വരവ്.

സംഗീതസംവിധായകൻ എം.എസ്. ബാബുരാജാണ് അവരെ മലയാളത്തിലേക്ക് പ്രധാനമായും ഉയർത്തിക്കൊണ്ടുവന്നത്. കുട്ടികളുടെ സ്വരത്തിൽ പാടാനുള്ള കഴിവും ശ്രദ്ധിക്കപ്പെട്ടു. എം.എസ്. ബാബുരാജ്, ജി. ദേവരാജൻ, ദക്ഷിണാമൂർത്തി, രാഘവൻ മാസ്റ്റർ തുടങ്ങിയ മഹാരഥന്മാരായ സംഗീതസംവിധായകരുടെ ഈണങ്ങൾക്ക് ജാനകിയമ്മ നൽകിയ ജീവൻ മലയാളി സംഗീതപ്രേമികള്‍ക്ക് ഒരിക്കലും മറക്കാനാകില്ല.

19570ല്‍ മിന്നുന്നതെല്ലാം പൊന്നല്ല എന്ന സിനിമയിലെ ‘ഇരുള്‍ മൂടുകയോ എന്‍ വാഴ്‌വില്‍’ എന്ന പാട്ടാണ് ജാനകിയമ്മ മലയാളത്തില്‍ ആദ്യം ആലപിച്ചത്. മികച്ച ഗായികയ്ക്കുള്ള ദേശീയ അവാര്‍ഡ് നാലു തവണയാണ് തേടിയെത്തിയത്. മികച്ച പിന്നണി ഗായികയ്ക്കുള്ള കേരള സംസ്ഥാന പുരസ്‌കാരം 14 തവണ ലഭിച്ചു. 2013-ൽ രാജ്യം പത്മഭൂഷൺ ബഹുമതി പ്രഖ്യാപിച്ചെങ്കിലും പുരസ്കാരം നിരസിച്ചു. 2017-ഓടെ സിനിമാ ആലാപന രംഗത്തുനിന്നും പൊതുവേദികളിൽ നിന്നും വിരമിച്ചു. പരേതനായ വി. രാമപ്രസാദ് ആണ് ഭര്‍ത്താവ്.

English Summary

Legendary playback singer S. Janaki passed away in Mysuru. She died due to age-related illnesses at Apollo Hospital. The iconic singer was deeply loved by fans across Kerala. Her tragic demise comes months after losing her only son.

Loading...
Unable to load recommendations.
Follow Us
Related Stories
Jeeva – Aparna Thomas Divorce: എവിടെയാ? ആരാ ഒപ്പം? വിശ്വാസം നഷ്ടപ്പെട്ടാൽ തീർന്നു! ജീവയും അപർണയും അന്നു പറഞ്ഞത്
Dulquer Salmaan-Nivin Pauly: നിവിൻ പൊളി-ദുൽഖർ സൽമാൻ ചിത്രം വരും; ഓണത്തിന് സർപ്രൈസ് പൊട്ടിച്ച് നിവിൻ പോളി!
‘ഇച്ചാക്കാൻ്റെ സൂലു ചേച്ചി’; മമ്മൂട്ടിയുടെ ഭാര്യയുമായുള്ള അടുപ്പത്തെ കുറിച്ച് സുചിത്ര മോഹൻലാൽ
ശിവഭക്തർക്കുള്ള സമ്മാനവുമായി സാദ്‌ഗുരു: ‘ശിവ – ദി ആദിയോഗി’ അനിമേഷൻ ചിത്രം അടുത്ത വർഷം തിയേറ്ററുകളിലേക്ക്
Dileesh Pothan On Girish AD : മച്ചാനെ നമ്മടെ മാതിരി അല്ല എല്ലാം എഴുതിക്കൊണ്ടാ വരുന്നെ… ചെറിയ നോട്ടം വരെ ഉണ്ടാവും, ​ഗിരീഷ് എ.ഡിയുടെ സ്ക്രിപ്റ്റിനെ കുറിച്ച് ദിലീഷ് പോത്തൻ
Aparna Thomas – Jeeva Divorce: എനിക്കിപ്പോൾ സുരക്ഷിതത്വം തോന്നുന്നു സമാധാനമുണ്ട് സന്തോഷമുണ്ട്! ആ വിവാഹം കഴിഞ്ഞു, വ്യക്തമാക്കി അപർണ
ഖലീഫയെക്കാൾ ബഹുദൂരം മുന്നിൽ ബത്ലഹേം കുടുംബ യൂണിറ്റ്
ജന്മാഷ്ടമി നാളിൽ കണ്ണനെ ആരാധിക്കേണ്ടതെങ്ങനെ?
നല്ല 'മൊഞ്ചൻ ഫോൺ! ഐക്യൂ Z11 5G വിൽപ്പന തുടങ്ങി
പിൻകോഡ് ഇല്ലെങ്കിലും പാഴ്സലെത്തും; ദുബായിലെ ഡെലിവറി സിസ്റ്റം ഇങ്ങനെ
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി