Lokah Box Office Collection: മുപ്പത് കോടിയിൽ നിന്ന് 200 കോടിയിലേക്ക്, റെക്കോർഡുകൾ തകർത്ത് ‘ലോക’
Lokah Box Office Collection: ഏകദേശം 30 കോടി രൂപ ബജറ്റിൽ നിർമ്മിച്ച ചിത്രം റിലീസ് ചെയ്ത് വെറും 13 ദിവസം കൊണ്ടാണ് ഈ നേട്ടം സ്വന്തമാക്കിയത്.
റെക്കോർഡുകൾ തകർത്ത് ഇന്ത്യയിലെയും മലയാളത്തിലെയും ആദ്യത്തെ വനിതാ സൂപ്പർഹീറോ ചിത്രമായ ‘ലോക ചാപ്റ്റർ 1: ചന്ദ്ര’. ഇപ്പോഴിതാ ചിത്രം 200 കോടി ആഗോള കളക്ഷൻ പിന്നിട്ടിരിക്കുകയാണ്. മലയാളത്തിൽ നിന്ന് ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ മാത്രം ചിത്രമാണ് “ലോക”. ഏകദേശം 30 കോടി രൂപ ബജറ്റിൽ നിർമ്മിച്ച ചിത്രം റിലീസ് ചെയ്ത് വെറും 13 ദിവസം കൊണ്ടാണ് ഈ നേട്ടം സ്വന്തമാക്കിയത്.
മോഹൻലാലും പൃഥ്വിരാജ് സുകുമാരനും ഒന്നിച്ച എമ്പുരാന് ശേഷം ഏറ്റവും വേഗത്തിൽ 200 കോടി നേടുന്ന രണ്ടാമത്തെ ചിത്രമാണ് ലോക. റിലീസ് ആയി 7 ദിവസം കൊണ്ട് തന്നെ ചിത്രം 100 കോടി ക്ലബിൽ ഇടം പിടിച്ചിരുന്നു. വേഫെറർ ഫിലിംസിന് കീഴിൽ ദുൽഖർ സൽമാൻ നിർമ്മിച്ച സൂപ്പർഹീറോ അഡ്വഞ്ചർ ഫാൻ്റസി ചിത്രമാണ് ‘ലോകാ ചാപ്റ്റർ 1: ചന്ദ്ര’. കല്യാണി പ്രിയദർശൻ, നസ്ലെൻ എന്നിവർ പ്രധാനവേഷത്തിലെത്തിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുൺ ആണ്.
ALSO READ: മുൻവിധികളെ കാറ്റിൽ പറത്തി ‘ലോക’! ആരൊക്കെ താഴെ പോകും
‘ലോക’- ഇന്ത്യയിലെ ബോക്സ് ഓഫീസ് കളക്ഷൻ
ആദ്യ ആഴ്ച: 54.7 കോടി രൂപ
9-ാം ദിവസം : 7.65 കോടി രൂപ
10-ാം ദിവസം: 10 കോടി രൂപ
11-ാം ദിവസം: 10.15 കോടി രൂപ
12-ാം ദിവസം: 5.9 കോടി രൂപ
13-ാം ദിവസം: 5.25 കോടി രൂപ
ആകെ: 93.65 കോടി രൂപ
മലയാളത്തിന് പുറമേ ചിത്രത്തിന്റെ തെലുങ്ക്, തമിഴ്, ഹിന്ദി പതിപ്പുകളും മികച്ച വിജയമാണ് നേടുന്നത്. ബിഗ് ബജറ്റ് ഫാൻ്റസി ത്രില്ലറായി ഒരുങ്ങിയ ചിത്രത്തിൽ അതിഥി താരങ്ങളുടെയും ഒരു വലിയ നിര തന്നെയുണ്ട്. കൂടാതെ ചിത്രത്തിലെ അടുത്ത ഭാഗങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട “മൂത്തോൻ” എന്ന കഥാപാത്രം ചെയ്യുന്നത് മമ്മൂട്ടി ആണെന്നുള്ള വിവരം ഔദ്യോഗികമായി പുറത്ത് വിട്ടിരുന്നു.