AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Lokah OTT: ലോകയുടെ ഒടിടി ഫിക്സ്, എത്തുന്നത് ഇവിടെ? ഉറപ്പോ?

ചിത്രം സ്ട്രീം ചെയ്യുന്ന തീയ്യതികൾ സംബന്ധിച്ചും ചില അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്. അപ്ഡേറ്റുകൾ പ്രകാരം ചിത്രം എത്തുന്ന തീയ്യതിയിൽ പെട്ടെന്നാണ് വാർത്തകൾ എത്തിയത്

Lokah OTT: ലോകയുടെ ഒടിടി ഫിക്സ്, എത്തുന്നത് ഇവിടെ? ഉറപ്പോ?
Lokah OttImage Credit source: TV9 Network
arun-nair
Arun Nair | Updated On: 14 Oct 2025 19:47 PM

അഭ്യൂഹങ്ങൾക്കും സംശയങ്ങൾക്കും വിരാമമിട്ട ഒടുവിൽ ലോകയുടെ ഒടിടിയിൽ തീരുമാനമായി.ദുൽഖർ സൽമാൻ നേരത്തെ പങ്കുവെച്ച വിവരങ്ങൾ പ്രകാരം ലോക ഉടനെ ഒടിടിയിൽ എത്തില്ലെന്നായിരുന്നു വിവരം. പിന്നീട് നെറ്റ്ഫ്ലിക്സ് ഒടിടി അവകാശങ്ങൾ സ്വന്തമാക്കിയതായും വിവരങ്ങളുണ്ടായിരുന്നു. ഏതായാലും നിലവിൽ ലഭിക്കുന്ന ചില സൂചനകൾ പ്രകാരം ജിയോ ഹോട്സ്റ്റാറിലാണ് ചിത്രം എത്തുന്നതെന്നാണ് വിവരം. മലയാളം  ഹോട്സ്റ്റാർ തന്നെയാണ് ഇത് സാമൂഹിക മാധ്യമങ്ങളിൽ പങ്ക് വെച്ചത്. എന്നാൽ ഒടിടി റിലീസ് തീയ്യതിയിൽ എന്താണെന്നതിൽ വ്യക്തതയില്ല.

പ്രചരിക്കുന്ന തീയ്യതി

ഒക്ടോബർ 17-നാണ് ചിത്രം സ്ട്രീമിംഗ് ആരംഭിക്കുക എന്നാണ് വിവരം. ട്വിറ്ററിലെ ലെറ്റ്സ് സിനിമ എന്ന പേജിലാണ് ഇത് സംബന്ധിച്ച അപ്ഡേറ്റ് പോസ്റ്റ് ചെയ്തത്. എന്നാൽ ഫ്രൈഡേ മാറ്റിനി എന്ന എൻ്റർടെയിൻമെൻ്റ് അപ്ഡേറ്റുകൾ പങ്കുവെക്കുന്ന പേജിൽ ചിത്രത്തിൻ്റെ ഒടിടി റിലീസ് ഒക്ടോബർ 17-ന് ഉണ്ടാവാൻ സാധ്യതയില്ലെന്നാണ് വിവരം. അതേസമയം ഒക്ടോബർ 20-നും ചിത്രം ഒടിടിയിൽ എത്തുമെന്ന് ആദ്യം റിപ്പോർട്ടുകളുണ്ടായിരുന്നു.

ബോക്സോഫീസിൽ

പലയിടത്തും ചിത്രം ഇപ്പോഴും മികച്ച പ്രേക്ഷക പിന്തുണയോടെയാണ് പ്രദർശിപ്പിക്കുന്നത്.
ഡൊമിനിക് അരുൺ സംവിധാനം ചെയ്ത് ദുൽഖർ സൽമാൻ്റെ വേഫറർ ഫിലിംസ് നിർമ്മിച്ച ചിത്രം 2025 ഓഗസ്റ്റ് 28-നാണ് തീയ്യേറ്ററുകളിൽ എത്തിയത്. ആഗോള തലത്തിൽ 300 കോടി രൂപയിലധികമാണ് ചിത്രം നേടിയത്. ഈ നാഴികക്കല്ല് നേടുന്ന ആദ്യത്തെ മലയാള ചിത്രം കൂടിയാണിത് ” കേരളത്തിൽ നിന്നും മാത്രം 120 കോടിയിലധികമാണ് ലോക ബോക്സോഫിസിൽ നിന്നും നേടിയതെന്നാണ് റിപ്പോർട്ടുകൾ.