AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Lokah Promo Song: ട്രെൻഡിങ് ലിസ്റ്റിൽ കേറ്റാനുറച്ച് വീണ്ടും ജേക്സ് ബിജോയ് മാജിക് … ലോകയിൽ പ്രൊമോ സോങ് എത്തി

Loka's Promo Song Out: ചിത്രത്തിന്റെ ടീസറിനും പോസ്റ്ററിനും വലിയ പ്രേക്ഷക ശ്രദ്ധയാണ് ലഭിച്ചിരിക്കുന്നത്. മലയാള സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത സിനിമാറ്റിക് അനുഭവം ഈ ചിത്രം നൽകുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.

Lokah Promo Song: ട്രെൻഡിങ് ലിസ്റ്റിൽ കേറ്റാനുറച്ച് വീണ്ടും ജേക്സ് ബിജോയ് മാജിക് … ലോകയിൽ പ്രൊമോ സോങ് എത്തി
Loka SongImage Credit source: facebook ( Jakes bejoy)
Aswathy Balachandran
Aswathy Balachandran | Published: 20 Aug 2025 | 07:43 PM

കൊച്ചി: ഇന്ത്യൻ സിനിമയിലെ തന്നെ ആദ്യത്തെ വനിതാ സൂപ്പർഹീറോ ചിത്രം ‘ലോക’ എന്ന സിനിമയുടെ പ്രൊമോ ഗാനം പുറത്തിറങ്ങി. ബോളിവുഡിലെ പ്രമുഖ ഗായകരായ നൂറാൻ സിസ്റ്റേഴ്സിലെ ജ്യോതി നൂറനും, മേഘാലയൻ റാപ്പർ ദൈയാഫി ലമാരയും (റെബിലെ) ആദ്യമായി മലയാളത്തിൽ എത്തുന്നു എന്നതാണ് ഈ ഗാനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. മുഹ്സിൻ പരാരിയുടെ വരികൾക്ക് ജേക്ക്‌സ് ബിജോയ് ആണ് സംഗീതം നൽകിയിരിക്കുന്നത്.

 

പ്രധാന വിവരങ്ങൾ

 

‘ലോക’ എന്ന സൂപ്പർഹീറോ സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ചിത്രമാണ് ‘ചന്ദ്ര’. ഡൊമിനിക് അരുൺ ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിൽ നായികയായ സൂപ്പർഹീറോ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് കല്യാണി പ്രിയദർശനാണ്. നസ്ലെൻ, ചന്തു സലിം കുമാർ, അരുൺ കുര്യൻ, ശാന്തി ബാലചന്ദ്രൻ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.

ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേ ഫെയറർ മൂവീസ് ആണ് സിനിമ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. നിമിഷ് രവിയാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ചമൻ ചാക്കോ എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു.
ചിത്രത്തിന്റെ ടീസറിനും പോസ്റ്ററിനും വലിയ പ്രേക്ഷക ശ്രദ്ധയാണ് ലഭിച്ചിരിക്കുന്നത്. മലയാള സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത സിനിമാറ്റിക് അനുഭവം ഈ ചിത്രം നൽകുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.

ഈ ചിത്രത്തിന്റെ പ്രൊമോ ഗാനം ബോളിവുഡ് സംഗീതത്തിന്റെ പശ്ചാത്തലത്തിൽ ഒരു പുത്തൻ അനുഭവമാണ് മലയാളികൾക്ക് നൽകുന്നത്. ഗാനം ഇതിനോടകം തന്നെ സംഗീത പ്രേമികളുടെ ഇടയിൽ ചർച്ചയായി കഴിഞ്ഞു.

 

Follow Us