AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Adoor Gopalakrishnan: ‘ഗുരുക്കന്മാർ പറഞ്ഞ് കൊടുക്കുന്നതിൽ എന്താണ് തെറ്റ്’? അടൂർ ​ഗോപാലകൃഷ്ണനെ പിന്തുണച്ച് എം മുകേഷ് എംഎൽഎ

M. Mukesh supports Adoor Gopalakrishnan: ചെറുപ്പക്കാരായവർ സിനിമയിലേക്ക് കയറിവരണമെന്ന ഉദ്ദേശത്തോടെയാകും അദ്ദേഹം അങ്ങനെ പറഞ്ഞതെന്നാണ് മുകേഷ് പറയുന്നത്. കൊല്ലത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Adoor Gopalakrishnan: ‘ഗുരുക്കന്മാർ പറഞ്ഞ് കൊടുക്കുന്നതിൽ എന്താണ് തെറ്റ്’? അടൂർ ​ഗോപാലകൃഷ്ണനെ പിന്തുണച്ച് എം മുകേഷ് എംഎൽഎ
M. Mukesh Supports Adoor GopalakrishnanImage Credit source: facebook
Sarika KP
Sarika KP | Published: 04 Aug 2025 | 04:30 PM

തിരുവനന്തപുരം: സംവിധായകൻ അടൂർ ​ഗോപാലകൃഷ്ണനെ പിന്തുണച്ച് എം മുകേഷ് എംഎൽഎ. അദ്ദേഹം പറഞ്ഞത് നല്ല ഉദ്ദേ​ശത്തോടെയാണെന്നും ഗുരുക്കന്മാർ പറഞ്ഞ് കൊടുക്കുന്നതിൽ എന്താണ് തെറ്റെന്നുമാണ് മുകേഷ് ചോദിക്കുന്നത്. ചെറുപ്പക്കാരായവർ സിനിമയിലേക്ക് കയറിവരണമെന്ന ഉദ്ദേശത്തോടെയാകും അദ്ദേഹം അങ്ങനെ പറഞ്ഞതെന്നാണ് മുകേഷ് പറയുന്നത്. കൊല്ലത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു ഇന്റർവ്യൂ നടത്തുകയും ആവശ്യമെങ്കിൽ മൂന്ന് മാസത്തെ പരിശീലനം നൽകണം എന്നുമായിരിക്കാം പറഞ്ഞത്. സിനിമയെക്കുറിച്ച് അറിയാത്തവര്‍ക്ക് ഒരു ക്ലാസ് കൊടുത്താല്‍ കുറേക്കൂടെ നന്നാവും എന്നാണ് തന്റെ അഭിപ്രായമെന്നും മുകേഷ് പറഞ്ഞു. എല്ലാവർക്കും അങ്ങനെ വേണമെന്നല്ലെന്നും ഒരു അഭിമുഖത്തിൽ നമ്മുക്ക് അറിയമല്ലോ എന്നാണ് മുകേഷ് പറയുന്നത്. കപ്പാസിറ്റി ഉള്ളവര്‍ ചെയ്യട്ടെ അല്ലെങ്കില്‍ പറഞ്ഞു കൊടുക്കുന്നതില്‍ തെറ്റില്ലെന്നും മുകേഷ് പറഞ്ഞു.

Also Read:സ്ത്രീകള്‍ക്കും പിന്നാക്കവിഭാഗങ്ങള്‍ക്കും എതിരല്ല, പോസിറ്റീവായി പറഞ്ഞത് നെഗറ്റീവ് ആക്കിയത് അദ്ഭുതം’; അടൂര്‍ ഗോപാലകൃഷ്ണന്‍

കഴിഞ്ഞ ദിവസമാണ് സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച ചലച്ചിത്ര കോണ്‍ക്ലേവിൽ സംവിധായകൻ അടൂർ ​ഗോപാലകൃഷ്ണൻ വിവാദ പരാമർശം നടത്തിയത്. പട്ടികജാതി വിഭാഗത്തില്‍ നിന്ന് സിനിമയെടുക്കാന്‍ വരുന്നവര്‍ക്ക് പരിശീലനം നല്‍കണമെന്നായിരുന്നു അടൂര്‍ ഗോപാലകൃഷ്ണന്റെ വിവാദ പരാമര്‍ശം. ആദ്യമായി സിനിമയെടുക്കാൻ വരുന്നവർക്ക് ഒന്നരക്കോടി രൂപയാണ് നൽകുന്നത് എന്നാൽ അത്രയും വേണ്ടെന്നാണ് തന്റെ അഭിപ്രായമെന്നാണ് അദ്ദേഹം പറഞ്ഞത്.

പരാമർശം വിവാദമായതോടെ അടൂര്‍ ഗോപാലകൃഷ്ണനെതിരെ പോലീസില്‍ പരാതിയും ലഭിച്ചു. ഇതിനു പിന്നാസെ സംഭവത്തിൽ വിശദീകരണം നൽകി അദ്ദേഹം രം​ഗത്ത് എത്തിയിരുന്നു. കോണ്‍ക്ലേവില്‍ വളരെ പോസിറ്റീവായി പറഞ്ഞതിനെ നെഗറ്റീവ് ആക്കി മാറ്റിയത് അദ്ഭുതമാണെന്നാണ് അടൂര്‍ പറഞ്ഞത്.

Follow Us