AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

തൊപ്പിയും ഗ്യാങ്ങും കുടുങ്ങും ? ഗുരുതര ആരോപണങ്ങളിൽ അന്വേഷണത്തിനൊരുങ്ങി പൊലീസ്

YouTuber Thoppi and gang under scanner; Kerala Police to investigate serious complaints: മുൻ സുഹൃത്തുക്കൾ തൊപ്പി എന്ന നിഹാദുമായി പിരിഞ്ഞതോടെയാണ് പ്രശനങ്ങളുടെ തുടക്കും. തൊപ്പിക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ്‌ വോയിസ് ക്ലിപ്പുകളും സ്ക്രീൻഷോട്ടുകളും ചാറ്റുകളും പുറത്തുവിട്ടുകൊണ്ട് മുൻ സുഹൃത്തുക്കൾ നടത്തിയത്. ഇതേ നാണയത്തിൽ തന്നെ തൊപ്പിയും മറുപടിയുമായി രംഗത്തെത്തിയതോടെ സാമൂഹ്യ മാധ്യമങ്ങളിൽ കാര്യങ്ങൾ കൈവിട്ടുപോകുന്ന സ്ഥിതി ഉണ്ടാവുകയായിരുന്നു

തൊപ്പിയും ഗ്യാങ്ങും കുടുങ്ങും ? ഗുരുതര ആരോപണങ്ങളിൽ അന്വേഷണത്തിനൊരുങ്ങി പൊലീസ്
തൊപ്പി എന്ന നിഹാദ്Image Credit source: Facebook Mrz Thoppi
Sumeesh T Unneen
Sumeesh T Unneen | Published: 13 Jun 2026 | 03:04 PM

കൊച്ചി: യൂട്യൂബർ തൊപ്പി എന്ന നിഹാദിനും ഗ്യാങ്ങിനുമെതിരെ അന്വേഷണം നടത്താൻ കേരളാ പൊലിസ്. തൊപ്പിയുടെ സംഘത്തിൽ നിന്നും പിരിഞ്ഞ മുൻ സുഹൃത്തുക്കൾ ദിവസേനെയെന്നോണം ഗുരുതര ആരോപണങ്ങളാണ് നിഹാദിനെതിരെ ഉന്നയിക്കുന്നത്. ഇതിന് മറുപടിയായി നിഹാദും തിരികെ ഇതേ നിലയിൽ പ്രതികരിക്കുകയാണ്. ഇത് സാമൂഹ്യ മാധ്യമങ്ങളിലും ഗെയിമാർക്കിടയിലും തന്നെ വലിയ ചർച്ചയായി മാറുന്നതിനിടെയാണ് പൊലീസ് അന്വേഷണത്തിന് തയ്യാറെടുക്കുന്നത്.

അഡ്വക്കേറ്റ് ശ്രിജിത്ത് പെരുമന നൽകിയ പരാതിയിലാണ് പൊലീസിൻ്റെ നീക്കം. തൊപ്പിയും സംഘവും സാമൂഹ്യ മാധ്യമങ്ങളിലും പൊതുവേദികളും അശ്ലീല പ്രദർശനം നടത്തുകയാണെന്നും. സ്ത്രീ വിരുദ്ധ പരാമർശങ്ങളും, പോക്സോ പരിധിയിൽ വരുന്നതടക്കമുള്ള ഗുരുതര ക്രിമിനൽ കുറ്റങ്ങളടക്കം വലിയ കാര്യമായി വിളിച്ചുപറയുന്നതും ഒരു കാരണവശാലം അംഗീകരിക്കാൻ കഴിയില്ല എന്നും അഡ്വക്കേറ്റ് ശ്രീജിത്ത് പെരുമന പറയുന്നു.

ലൈംഗിക ചൂഷണം, പോക്സോ, മയക്ക് മരുന്ന് ഉപയോഗം, അശ്ലീല പ്രചാരണം എന്നീ കുറ്റങ്ങളിലാണ് അന്വേഷണം നടത്തുക എന്നാണ് വിവരം. സംസ്ഥാന സൈബർ ഓപ്പറേഷനിൽ നിന്നും കൊച്ചി പൊലീസിന് ഇത് സംബന്ധിച്ച നിർദ്ദേശം ലഭിച്ചു. ഒരു തലമുറയുടെ തന്നെ ഭാവി തകർക്കുന്ന നിലയിലാണ് ഈ സംഘത്തിൻ്റെ പ്രവർത്തനങ്ങളെന്നും ഈ ക്രിമിനലുകൾക്കെതിരെ ശക്തമായ നടപടി ഉണ്ടാകണമെന്നും ശ്രീജിത്ത് പെരുമന പരാതിയിൽ പറയുന്നു.

Also Read: Jayaram and Rajasenan : ജയറാം കഥയില്‍ ഇടപെട്ടിട്ടില്ല, ഇടപെടാന്‍ അറിഞ്ഞിട്ടു വേണ്ടേ ; തങ്ങള്‍ തമ്മിലുണ്ടായ പ്രശ്‌നം വെളിപ്പെടുത്തി രാജസേനന്‍

മുൻ സുഹൃത്തുക്കൾ തൊപ്പി എന്ന നിഹാദുമായി പിരിഞ്ഞതോടെയാണ് പ്രശനങ്ങളുടെ തുടക്കും. തൊപ്പിക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ്‌ വോയിസ് ക്ലിപ്പുകളും സ്ക്രീൻഷോട്ടുകളും ചാറ്റുകളും പുറത്തുവിട്ടുകൊണ്ട് മുൻ സുഹൃത്തുക്കൾ നടത്തിയത്. ഇതേ നാണയത്തിൽ തന്നെ തൊപ്പിയും മറുപടിയുമായി രംഗത്തെത്തിയതോടെ സാമൂഹ്യ മാധ്യമങ്ങളിൽ കാര്യങ്ങൾ കൈവിട്ടുപോകുന്ന സ്ഥിതി ഉണ്ടാവുകയായിരുന്നു. അശ്കീല പരാമർശങ്ങളും അസഭ്യ വർഷവും അതിരുവിട്ടതൊടെ സാമൂഹ്യ മധ്യമങ്ങളിലും പുറത്തും ഇരു കൂട്ടർക്കുമെതിരെ രൂക്ഷമായ വിമർശനം ഉയർന്നു എങ്കിലും ഇതൊന്നും തങ്ങൾക്ക് ബാധകമല്ല എന്ന മട്ടിലാണ് ഇരു സംഘങ്ങളുടെയും പ്രതികരണങ്ങൾ.

അതേസമയം മുൻ സുഹൃത്തുക്കളായ ഷമീർ, മമ്മു എന്ന മുഹമ്മദ് എന്നിവർക്കെതിരെ വരാപ്പുഴ പൊലീസ് പരാതി നൽകിയെന്ന് കാട്ടി കഴിഞ്ഞ ദിവസം തൊപ്പി രംഗത്തെത്തിയിരുന്നു. ഇരുവർക്കുമെതിരെ മാനനഷ്ട കേസ് ഫയൽ ചെയ്തു എന്നും തൊപ്പി വ്യക്തമാക്കിയിരുന്നു. തനിക്കെതിരെയുള്ള ആരോപണങ്ങൾ റീച്ചിന് വേണ്ടി മനപ്പൂർവ്വം സൃഷ്ടിച്ചതാണെന്നും നിഹദ് ആരോപിച്ചു.

“വെറുതെ പറഞ്ഞാൽ പോര എല്ലാത്തിനും തെളിവ് വേണം, പോക്സോ കുറ്റം ചെയ്തു, അബോർഷൻ ചെയ്യിപ്പിച്ചു എന്നെല്ലാം വെറുതെ പറഞ്ഞാൽ പോരാ, അങ്ങനെ ഏതെങ്കിലും ഒരു പെണ്ണ് എനിക്കെതിരെ പരാതി പറയണം. സമൂഹത്തിന് മുന്നിൽ എന്നെ നാറ്റിക്കാൻ കഴിയുന്നതെല്ലാം അവർ ചെയ്തു. ഞാനില്ലാത്ത സമയത്ത് അവർ എൻ്റെ വിട്ടിൽ ഡ്രഗ്സ് കയറ്റി എന്നിട്ട് അലമാരയിൽ നിന്നും അതെടുക്കുന്ന വീഡിയോ പകർത്തി. അവർ വന്ന കാലം മുതലുള്ള പ്ലാനിങ്ങാണ് ഇതെല്ലാം.” എന്നായിരുന്നു നിഹാദിൻ്റെ ആരോപണം.

English Summary

The Kochi Cyber Police have launched an investigation against controversial Malayalam YouTuber ‘Thoppi’ (Muhammad Nihad) and his team. Triggered by a complaint from Adv. Sreejith Perumana and statements from former friends, the probe targets serious offenses including POCSO violations, drug abuse, defamation, and vulgar online broadcasting.

Follow Us