AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Jailer 2 Movie : ജയിലര്‍ 2 ല്‍ ഹൃത്വിക് റോഷനും ; എത്തുന്നത് ഷാറൂഖ് ഖാന് കരുതിവച്ച റോളില്‍ ?

Jailer 2 Movie Updates : തിയേറ്ററുകളെ വീണ്ടും പൂരപ്പറമ്പാക്കാന്‍ സൂപ്പര്‍താരം രജനീകാന്തിന്റെ ജയിലര്‍ 2 അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. വന്‍ താരനിരകള്‍ അണിനിരന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഒന്നാം ഭാഗം പാന്‍ ഇന്ത്യന്‍ ഹിറ്റായിരുന്നു. ഈ വിജയം ആവര്‍ത്തിക്കാന്‍ സംവിധായകന്‍ നെല്‍സണും കൂട്ടരും വീണ്ടും തയ്യാറെടുക്കുകയാണ്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ ഷാറൂഖ് ഖാന്‍ അല്ല പകരം ഹൃത്വിക് റോഷനാകും ആ വേഷം കൈകാര്യം ചെയ്യുക എന്നാണ് പുറത്ത് വരുന്ന വിവരം.

Jailer 2 Movie : ജയിലര്‍ 2 ല്‍ ഹൃത്വിക് റോഷനും ; എത്തുന്നത് ഷാറൂഖ് ഖാന് കരുതിവച്ച റോളില്‍ ?
ഹൃത്വിക് റോഷന്‍, ജയിലര്‍ 2Image Credit source: Facebook / Hrithik Roshan, Mollywood Editors Gallery
Amal KV
Amal KV | Published: 13 Jun 2026 | 03:53 PM

തിയേറ്ററുകളെ വീണ്ടും പൂരപ്പറമ്പാക്കാന്‍ സൂപ്പര്‍താരം രജനീകാന്തിന്റെ ജയിലര്‍ 2 അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. വന്‍ താരനിരകള്‍ അണിനിരന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഒന്നാം ഭാഗം പാന്‍ ഇന്ത്യന്‍ ഹിറ്റായിരുന്നു. ഈ വിജയം ആവര്‍ത്തിക്കാന്‍ സംവിധായകന്‍ നെല്‍സണും കൂട്ടരും വീണ്ടും തയ്യാറെടുക്കുകയാണ്. ചിത്രത്തെ സംബന്ധിച്ച ഓരോ അപ്‌ഡേറ്റും വലിയ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിക്കുന്നത്.

കിംഗ് ഖാന് പകരം ഹൃത്വിക് റോഷന്‍ ?

ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ നിര്‍ണായക കാമിയോ വേഷത്തില്‍ ഷാറൂഖ് ഖാന്‍ വരുമെന്നായിരുന്നു നേരത്തെ ലഭിച്ചിരുന്ന സൂചനകള്‍. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന വിവരങ്ങള്‍ അനുസരിച്ച് ഷാറൂഖ് ഖാന്‍ അല്ല പകരം ഹൃത്വിക് റോഷനാകും ആ വേഷം കൈകാര്യം ചെയ്യുക. അണിയറയില്‍ ഒരുങ്ങുന്ന കിങ്ങ് എന്ന സിനിമയുമായി ബന്ധപ്പെട്ട തിരക്കുകള്‍ കാരണം ഷാറൂഖ് ഖാന്‍ ജയിലറില്‍ നിന്ന് പിന്മാറിയെന്നാണ് സൂചനകള്‍. ജയിലര്‍ 2 ല്‍ ശക്തമായ ഒരു അതിഥി കഥാപാത്രത്തെയാകും ഹൃത്വിക് കൈകാര്യം ചെയ്യുക. ഈ മാസം തന്നെ ഹൃത്വിക് ഷൂട്ടിംങിന്റെ ഭാഗമായേക്കുമെന്നാണ് വിവരം. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ആരംഭിച്ചത് പാലക്കാട് അട്ടപ്പാടിയില്‍ നിന്നായിരുന്നു.

Also Read : ജയറാം കഥയില്‍ ഇടപെട്ടിട്ടില്ല, ഇടപെടാന്‍ അറിഞ്ഞിട്ടു വേണ്ടേ ; തങ്ങള്‍ തമ്മിലുണ്ടായ പ്രശ്‌നം വെളിപ്പെടുത്തി രാജസേനന്‍

മലയാളികളും കാത്തിരിപ്പില്‍

മലയാളികള്‍ക്കും ജയിലര്‍ 2 ല്‍ ഏറെ പ്രതീക്ഷകളാണ് ഉള്ളത്. ചിത്രത്തിന്റെ ആദ്യഭാഗത്തില്‍ കാമിയോ റോളില്‍ എത്തി മോഹന്‍ലാല്‍ ഞെട്ടിച്ചിരുന്നു. അതുവരെ കാണാതിരുന്ന ഒരു മാസ് ലുക്കിലാണ് മലയാളികളുടെ സ്വന്തം ലാലേട്ടന്‍ എത്തിയത്. മാത്യു എന്ന അധോലോക നായകന്റെ കഥാപാത്രമായിരുന്നു അത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലും മോഹന്‍ലാല്‍ ഉണ്ടാകുമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. സുരാജ് വെഞ്ഞാറമ്മൂട് നല്ലൊരുവേഷം രണ്ടാം ഭാഗത്തില്‍ കൈകാര്യം ചെയ്യുന്നുണ്ട്. ഒന്നാം ഭാഗത്തില്‍ വില്ലനായി എത്തിയത് മലയാളിയായ വിനായകനായിരുന്നു.

റെക്കോര്‍ഡുകള്‍ തൂക്കുമോ?

2023 ല്‍ റിലീസ് ചെയ്ത ജയിലര്‍ ഒന്ന് 600 കോടിയുടെ ആഗോള കളക്ഷനാണ് നേടിയിരുന്നത്. സ്വാഭാവികമായും അതിനേക്കാല്‍ മുകളിലുള്ള വിജയമാണ് ഇക്കുറി അണിയറപ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്. ജയിലര്‍ രണ്ടിന്റെ ഒടിടി സംപ്രേക്ഷണാവകാശം ആമസോണ്‍ പ്രെം സ്വന്തമാക്കി എന്ന വിവരങ്ങളും നേരത്തെ പുറത്ത് വന്നിരുന്നു. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 160 കോടി രൂപയ്ക്കാണ് ആമസോണ്‍ ചിത്രത്തിന്റെ ഒടിടി റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. നേരത്തെ ഓഗസ്റ്റില്‍ സിനിമ റിലീസിനെത്തുമെന്നായിരുന്നു സൂചനകള്‍ ഉണ്ടായിരുന്നത് എങ്കിലും ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് റിലീസ് സെപ്തംബറിലേക്ക് നീണ്ടേക്കുമെന്നാണ് സൂചന.

English Summary

Superstar Rajinikanth’s Jailer 2 is all set to fill the theatres once again. The first part of the big-budget film with a huge star cast was a pan-Indian hit. Director Nelson and his team are preparing to repeat this success again. It is being reported that Hrithik Roshan will play the role in the second part of the film, not Shah Rukh Khan.

Follow Us