Madhav Suresh: മീഡിയ ലൈസൻസിം​ഗ് വരണം! അമ്മയിൽ നടന്മാർക്ക് സംരക്ഷണം ഇല്ല; മാധവ് സുരേഷ്

Madhav Suresh about media licensing:ഒരേ വാർത്തകൾ തന്നെയാണ് എല്ലായിടത്തും കൊടുക്കുന്നത്. ഒരു മുഖ്യധാര മാധ്യമം ഒരു വാർത്ത കൊണ്ടുവന്നാൽ അത് തന്നെ ഏറ്റുപിടിച്ച് എല്ലാവരും പറയുന്നു. അത് മാറണം അത് ചിലപ്പോൾ ശരിയാവാം അല്ലെങ്കിൽ ശരിയല്ലാതെ ഇരിക്കാം എന്നാൽ അത് അങ്ങനെ ആണോ എന്ന കാര്യത്തിൽ ഒരു തീർപ്പ്...........

Madhav Suresh: മീഡിയ ലൈസൻസിം​ഗ് വരണം! അമ്മയിൽ നടന്മാർക്ക് സംരക്ഷണം ഇല്ല; മാധവ് സുരേഷ്

Madhav Suresh

Published: 

24 May 2026 | 01:49 PM

ഇന്നത്തെ കാലത്ത് മീഡിയ സെൻസറിങ് അല്ല വേണ്ടത് മീഡിയ ലൈസൻസിംഗ് എന്ന് നടൻ മാധവ് സുരേഷ്. ആര് കണ്ടന്റ് ഇടണം എന്ന കാര്യത്തിൽ ഒരു നിയന്ത്രണം വരേണ്ടിയിരിക്കുന്നു. അതിനായി ചില നിബന്ധനകളും ക്രൈറ്റീരിയകളും വെക്കണം. ഈ കാര്യങ്ങൾ ഉണ്ടെങ്കിൽ മാത്രമേ നിങ്ങൾക്കൊരു മീഡിയ പേഴ്സൺ അല്ലെങ്കിൽ ഒരു മീഡിയ സ്ഥാപനമായി തുടരാൻ സാധിക്കു എന്ന രീതിയിൽ ഒരു നിയന്ത്രണം കൊണ്ടുവരണമെന്നാണ് മാധവ് സുരേഷ് പറയുന്നത്.

നിയമം വേണം അത് കർശനമാക്കുകയും വേണം

മീഡിയക്കാർക്ക് നിയമം വേണം അത് കർശനമാക്കുകയും വേണം എന്ന് മാധവ് സുരേഷ് മൂവി വേൾഡ് മീഡിയ എന്ന ഓൺലൈൻ ചാനലിനോട് പറയുന്നു. കൂടാതെ മാധവനിനെ പിന്തുണച്ചുകൊണ്ട് നടൻ ഷൈൻ ടോം ചാക്കോയും എത്തി. ഒരേ വാർത്തകൾ തന്നെയാണ് എല്ലായിടത്തും കൊടുക്കുന്നത്. ഒരു മുഖ്യധാര മാധ്യമം ഒരു വാർത്ത കൊണ്ടുവന്നാൽ അത് തന്നെ ഏറ്റുപിടിച്ച് എല്ലാവരും പറയുന്നു. അത് മാറണം അത് ചിലപ്പോൾ ശരിയാവാം അല്ലെങ്കിൽ ശരിയല്ലാതെ ഇരിക്കാം എന്നാൽ അത് അങ്ങനെ ആണോ എന്ന കാര്യത്തിൽ ഒരു തീർപ്പ് വരാതെയാണ് എല്ലാവരും ഏറ്റുപിടിക്കുന്നത് എന്നും ഷൈൻ ടോം ചാക്കോ കുത്തിപ്പെടുത്തി.

അമ്മ ഒന്നും ചെയ്യുന്നില്ല എന്നല്ല

അതേസമയം താര സംഘടനയായ അമ്മയെയും മാധവ് സുരേഷ് വിമർശനം നടത്തി. അമ്മ ഒന്നും ചെയ്യുന്നില്ല എന്നല്ല അങ്ങനെ ഞാൻ പറഞ്ഞിട്ടുമില്ല കാരണം അങ്ങനെ പറഞ്ഞാൽ ഇന്ന് മുന്നേയും എനിക്ക് പലരീതിയിലുള്ള പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷേ ഞാൻ പറഞ്ഞു വരുന്നത് ഇങ്ങനെയാണ്. ഇപ്പോൾ പ്രൊഡ്യൂസേഴ്സ് ഒരു അസോസിയേഷൻ ഉണ്ട് ഒരു നിർമാതാവിനെ എന്ത് പ്രശ്നമുണ്ടെങ്കിലും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അതിൽ ഇടപെടും എന്നാൽ അമ്മയിൽ അങ്ങനെയല്ല ഒരു നടനോ നടിക്കോ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അമ്മ അതിൽ ഇടപെടുന്നതിന് ഒരു പരിമിതിയുണ്ട്. സംഘടനകൾ ഒരു കുടുംബത്തെ പോലെയാണ് എന്ന് പറയുന്നുണ്ടെങ്കിലും അത് അങ്ങനെയല്ല കുറച്ചും കൂടി എല്ലാവരും പരസ്പരം സഹകരിച്ചും കാര്യങ്ങൾ മനസ്സിലാക്കുകയും മുന്നോട്ട് പോകണം എന്നും മാധവ് സുരേഷ് പറഞ്ഞു.

ALSO READ:വർഗീയവാദിയാക്കിയത് എന്റെ ആ തീരുമാനം! അന്ന് 3 മണിക്കൂറാണ് പോലീസ് സ്റ്റേഷനിൽ അപമാനം നേരിട്ടത്; അൻസിബ

അതേസമയം തനിക്കെതിരെ അനാവശ്യമായ വിദ്വേഷങ്ങളും നെഗറ്റീവുകളും ആണ് വരുന്നത് എന്നും തുറന്നു പറഞ്ഞുകൊണ്ട് മാധവ് സുരേഷ് കഴിഞ്ഞദിവസം പത്രസമ്മേളനം നടത്തിയിരുന്നു. വീട്ടിലുള്ള അമ്മയെയും സഹോദരിമാരെയും പോലും അധിക്ഷേപിക്കുകയാണ് തനിക്ക് ഒരു പാർട്ടിയോടും പ്രത്യേകം ഇഷ്ടമില്ല. സിനിമാ നിരൂപണം എന്നതിലുപരി പല യൂട്യൂബർമാരും തന്നെ അനാവശ്യമായി മനപ്പൂർവം അവഹേളിക്കുന്നത് പോലെയാണ് സംസാരിക്കുന്നതെന്നും മാധവ് സുരേഷ് ആരോപണം നടത്തി. അങ്കം അട്ടഹാസം എന്ന സിനിമയെ തകർക്കുവാൻ ശ്രമങ്ങൾ ഉണ്ടായി എന്ന് ആരോപിച്ച് നിർമാതാവായ അനിൽകുമാറിനൊപ്പം ആണ് തിരുവനന്തപുരത്തെ വാർത്താസമ്മേളനത്തിൽ തനിക്കെതിരെ നടക്കുന്ന ഈ നീക്കത്തെക്കുറിച്ച് താരം സംസാരിച്ചത്. അങ്കം അട്ടഹാസം ഒരു ആക്ഷൻ ത്രില്ലർ ആണെന്നും അതിന്റെ ക്ലൈമാക്സ് അടക്കം യൂട്യൂബിലൂടെ വെളിപ്പെടുത്തിയാണ് റിവ്യൂ നടത്തുന്നത് അങ്ങനെ ചെയ്തു കഴിഞ്ഞാൽ പിന്നെ ആരുമാ സിനിമ കാണില്ല.

ഇത് ഒരിക്കലും ഒരു റിവ്യൂ അല്ല അവഹേളനം ആണ്

സ്വതന്ത്ര നിർമ്മാതാവാണ് ചിത്രത്തിന്റെത് കോർപ്പറേറ്റ് ഫണ്ടിങ് ഒന്നുമില്ല അദ്ദേഹം സ്വന്തമായി അധ്വാനിച്ച് ഉണ്ടാക്കിയ പണം മുടക്കിയെടുത്ത് ഇതുപോലൊരു സിനിമ ചെയ്യുമ്പോൾ ഇത്തരത്തിലുള്ള റിവ്യൂകൾ ആ സിനിമയെ തകർക്കുകയും ചെയ്യുകയുള്ളൂ. അതിനൊക്കെ ഇല്ലാതാക്കുന്ന ആളുകൾ റിവ്യൂ നടത്തി സിനിമയെയും തന്നെയും ഇല്ലാതാക്കാൻ ശ്രമിക്കുന്നത്. പ്രേക്ഷകർ തന്റെ അഭിനയത്തെയോ സിനിമയെ കണ്ടേ നെഗറ്റീവായി പ്രതികരിച്ചത് കൊണ്ടല്ല ഇങ്ങനെ പറയുന്നത്. ഇത് ഒരിക്കലും ഒരു റിവ്യൂ അല്ല അവഹേളനം ആണ് ഖത്തറിലുള്ള ഒരാൾ റിവ്യൂ പറയുന്നത് കണ്ടു, ഞങ്ങളുടെ സിനിമ അവിടെ ഇറങ്ങിയിട്ട് പോലുമില്ല ഒന്നുകിൽ അയാൾ വ്യാജ പതിപ്പ് ആയിരിക്കും കണ്ടത് അല്ലെങ്കിൽ സിനിമ കണ്ടിട്ടും ഉണ്ടാവില്ല.

കാണാതെ ഇരുന്ന് കുറ്റം പറയുകയായിരിക്കും എന്നും അദ്ദേഹം പറയുന്നു. രാഷ്ട്രീയപരമായോ മറ്റു കാരണങ്ങൾ കൊണ്ടോ വ്യക്തിപരമായ ഒക്കെ ആവാം തനിക്കെതിരെ ഇത്തരത്തിൽ നെഗറ്റീവുകൾ വരുന്നത് എന്നാൽ എന്നെ പറയുമ്പോൾ എന്റെ ജോലിയെ മാത്രമല്ല ബാധിക്കുന്നത് സ്വന്തം കാശ് മുടക്കി നിർമ്മിച്ച നിർമാതാക്കളെയും സംവിധായകരെയും ആണ് ഇത് ബാധിക്കുന്നത് അവരോട് ഇങ്ങനെ ചെയ്യുന്നത് ശരിയല്ല എന്നും മാധവ് സുരേഷ് തുറന്നു പറഞ്ഞിരുന്നു.

ENGLISH SUMMARY

Actor Madhav Suresh says that in today’s times, what is needed is not media censorship but media licensing. There needs to be a control on who can post content. For that, some conditions and criteria should be set.

Follow Us
Related Stories
Actress Meena: “നടിയെന്ന അംഗീകാരം കിട്ടണമെങ്കിൽ മലയാളത്തിൽ അഭിനയിക്കണം”; മീന പറുയുന്നു
‘ഇവിടെ നിലപാടുകളില്‍ ഒട്ടും ഉറയ്ക്കാത്ത ചിലരുണ്ട്, തനിക്ക് മാത്രമേ വിവരമുള്ളൂവെന്നാണ് വിചാരം’; അഖില്‍ മാരാര്‍ക്കിട്ട് കൊട്ടി മല്ലിക സുകുമാരന്‍
Ansiba Hassan: വർഗീയവാദിയാക്കിയത് എന്റെ ആ തീരുമാനം! അന്ന് 3 മണിക്കൂറാണ് പോലീസ് സ്റ്റേഷനിൽ അപമാനം നേരിട്ടത്; അൻസിബ
Priyadarshan: ഈഗോയും വിരസതയും മാറി, വിവാഹജീവിതത്തിലെ പുനഃസമാഗമത്തെപ്പറ്റി വെളിപ്പെടുത്തി പ്രിയദർശൻ
Neena Kurup: ടിനി ടോം പരസ്യമായി അശ്ലീലം പറഞ്ഞു; ആക്രമിക്കുവാൻ ശ്രമിച്ചു എന്ന് നീന കുറുപ്പ്
Bigg Boss Malayalam season 8: ബിഗ് ബോസില്‍ മത്സരിക്കാം; സാധാരണക്കാര്‍ക്കുള്ള മാനദണ്ഡങ്ങള്‍ ഇവയാണ്
പ്രഭാതഭക്ഷണം സ്കിപ്പ് ചെയ്യേണ്ട, ഇതാ ഒരു പകരക്കാരൻ
ഈച്ചയെ കൊണ്ട് പൊറുതിമുട്ടിയോ? തുരത്താൻ വഴിയുണ്ട്
വൈഭവ് സൂര്യവംശിയുടെ ആസ്തിയെത്ര?
കറുത്തവാവ് കഴിഞ്ഞ് ഈ ദിവസങ്ങളില്‍ ചന്ദ്രനെ കാണരുത്; മരണം പോലും...
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്