Director Nisar : ജനപ്രിയ ചിത്രങ്ങളുടെ സംവിധായകൻ നിസാർ അന്തരിച്ചു
Director Nisar Death News: ആദ്യ ചിത്രമായ സുദിനം , ദിലീപ് , ഇന്ദ്രൻസ് എന്നിവരെ ഇൻഡസ്ട്രിയിൽ ത്രീമെൻ ആർമി , തമിഴ് സിനിമയായ കളേഴ്സ് തുടങ്ങി ഇരുപത്തി അഞ്ചിലേറെ വ്യത്യസ്തമായ ചലച്ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട് .
കോട്ടയം: നിരവധി മികച്ച ചിത്രങ്ങളുടെ സംവിധായകൻ നിസാർ അന്തരിച്ചു. ദീർഘനാളായി ചികിത്സയിലായിരുന്നു അദ്ദേഹം. ഫെഫ്കയുടെ ഫേസ്ബുക്ക് പേജിലാണ് ഇത് സംബന്ധിച്ച് വാർത്ത പങ്കുവെച്ചത്. ആദ്യ ചിത്രമായ സുദിനം , ദിലീപ് , ഇന്ദ്രൻസ് എന്നിവരെ ഇൻഡസ്ട്രിയിൽ ത്രീമെൻ ആർമി , തമിഴ് സിനിമയായ കളേഴ്സ് തുടങ്ങി ഇരുപത്തി അഞ്ചിലേറെ വ്യത്യസ്തമായ ചലച്ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട് .
പ്രധാന ചിത്രങ്ങൾ: സുദിനം (1994), ത്രീ മെൻ ആർമി (1995), അച്ഛൻ രാജാവ് അപ്പൻ ജേതാവ് (1995), മലയാളമാസം ചിങ്ങം ഒന്നിന് (1996), പടനായകൻ (1996), നന്ദഗോപലന്റെ കുസൃതികൾ (1996), ന്യൂസ്പേപ്പർ ബോയ് (1997), അടുക്കളരഹസ്യം അങ്ങാടി പാട്ട് (1998), ബ്രിട്ടീഷ് മാർക്കറ്റ് (1998), ക്യാപ്റ്റൻ (1999), ജനനായകൻ (1999), ഓട്ടോ ബ്രദേഴ്സ് (1999), മേരാം നാം ജോക്കർ (2000), മേരാം നാം ജോക്കർ (2000),
ഫെഫ്ക പങ്കുവെച്ച കുറിപ്പ്
അപരൻമാർ നഗരത്തിൽ (2001), ഗോവ (2001), ഡ്യൂപ്പ്,ഡ്യൂപ്പ്,ഡ്യൂപ്പ് (2001), കായംകുളം കണാരൻ (2002), ജഗതി ജഗദീഷ് ഇൻ ടൗൺ (2002), താളമേളം (2004), ബുള്ളറ്റ് (2008), ഡാൻസ്,ഡാൻസ്,ഡാൻസ് (2017), ആറു വിരലുകൾ (2017), ടൂ ഡേയ്സ് (2018), ലാഫിംങ് അപ്പാർട്ട്മെന്റ് നിയർ ഗിരിനഗർ (2018), കളേഴ്സ് (2021- തമിഴ് ). ഖബറടക്കം ചങ്ങനാശ്ശേരി പഴയ പള്ളി കബറിസ്ഥാനിൽ.