Bigg Boss Malayalam Season 7: ‘അപ്പാനി ശരത്തും ബിൻസിയും തമ്മിലുള്ള ഒരു കോമ്പോയുണ്ട്; പുറത്തായത് നന്നായി അല്ലെങ്കിൽ ശരത്തിന്റെ കുടുംബം കലങ്ങിയേനെ’
Bigg Boss Malayalam Season 7: ഇപ്പോഴിത ഇവരുടെ കോമ്പോയെ കുറിച്ച് മുൻ ബിഗ് ബോസ് താരം സായ് കൃഷ്ണ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ബിഗ് ബോസിന് കുറേനാൾ ഓടിക്കാനുള്ള നാറ്റ കണ്ടന്റ് ബിൻസി വീട്ടിൽ തുടർന്നിരുന്നുവെങ്കിൽ കിട്ടുമായിരുന്നുവെന്നാണ് സായ് പറയുന്നത്.
ബിഗ് ബോസ് സീസൺ 7 ആരംഭിച്ച് 16 ദിവസം പിന്നിടുമ്പോൾ വാശീയേറിയ പോരാട്ടമാണ് ഹൗസിൽ നടക്കുന്നത്. ഈ സീസണിൽ ഇതുവരെ രണ്ട് എവിക്ഷനുകളാണ് നടന്നത്. ആദ്യ ആഴ്ചയിൽ തന്നെ ഹൗസിലെ മുതിർന്ന മത്സരാർത്ഥി മുൻഷി രഞ്ജിത്ത് പുറത്തായയത്. തുടർന്ന് ഈ ആഴ്ച ആർജെ ബിൻസിയും പുറത്തായി. എന്നാൽ ബിൻസിയെ പുറത്താക്കിയതിൽ നിരവധി പേർ വിമർശനവുമായി രംഗത്ത് എത്തിയിരുന്നു.
മത്സരത്തിൽ ഒട്ടും സജീവമല്ലാത്ത പലരും വീട്ടിൽ തുടരുമ്പോഴാണ് ബിൻസിയുടെ ഈ എവിക്ഷൻ എന്നാണ് പല ബിഗ് ബോസ് പ്രേമികളും പറയുന്നത്. വീട്ടിൽ ആക്റ്റീവ് ആയിരുന്ന ആളുകളിൽ മുന്നിൽത്തന്നെ ബിൻസി ഉണ്ടായിരുന്നു. നൂറ് ദിവസം ഹൗസിൽ തികയ്ക്കുമെന്നുള്ള വിശ്വാസം ബിൻസിക്ക് ഉണ്ടായിരുന്നു. എല്ലാവരുമായും നല്ല ബന്ധം ഉണ്ടാക്കിയ ബിൻസി കൂടുതൽ അടുപ്പം സൂക്ഷിച്ചിരുന്നത് അപ്പാനി ശരത്തുമായാണ്. അതുകൊണ്ട് തന്നെ ബിൻസി എവിക്ടടായപ്പോൾ ഏറ്റവും കൂടുതൽ വിഷമിച്ചത് അപ്പാനി ശരത്തായിരുന്നു. ബിൻസിയെ കെട്ടിപിടിച്ച് കരയുകയും ചെയ്തിരുന്നു. ഇതോടെ അപ്പാനി ശരത്ത്-ബിൻസി കോമ്പോയ്ക്ക് ഇടയിൽ എന്തോ ഉണ്ടെന്നുള്ള അഭിപ്രായം പ്രചരിക്കുന്നുണ്ട്.
Also Read:റെന ഫാത്തിമയ്ക്ക് സംസ്‌കാരമില്ല, 2 കെ കിഡ്‌സിന്റെ നിലവാരം കാണിക്കുന്നു; വിമര്‍ശനം
അപ്പാനി-ബിൻസി കോമ്പോ കാണേണ്ടി വന്നില്ലെന്നും. ബിഗ് ബോസ് ഒരു കുടുംബം രക്ഷിച്ചു അപ്പാനിയുടെ കുടുംബം രക്ഷിച്ച ബിഗ് ബോസിന് നന്ദി, അപ്പാനിയുടെ ഭാര്യയുടെ പ്രാർത്ഥന ദൈവം കേട്ടു എന്നിങ്ങനെയാണ് ബിൻസിയുടെ എവിക്ഷൻ വീഡിയോയ്ക്ക് താഴെ വന്ന ഏറെയും കമന്റുകൾ. ഇപ്പോഴിത ഇവരുടെ കോമ്പോയെ കുറിച്ച് മുൻ ബിഗ് ബോസ് താരം സായ് കൃഷ്ണ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
ബിഗ് ബോസിന് കുറേനാൾ ഓടിക്കാനുള്ള നാറ്റ കണ്ടന്റ് ബിൻസി വീട്ടിൽ തുടർന്നിരുന്നുവെങ്കിൽ കിട്ടുമായിരുന്നുവെന്നാണ് സായ് പറയുന്നത്. ബിൻസിയെ പുറത്താക്കാതെ ഹൗസിൽ നിർത്തിയിരുന്നുവെങ്കിൽ ഡബിൾ മടങ്ങ് കണ്ടന്റ് കിട്ടുമായിരുന്നു. കാരണം അപ്പാനി ശരത്തും ബിൻസിയും തമ്മിലുള്ള ഒരു കോമ്പോയുണ്ട്. അത് ഏത് സെൻസിലാണ് പുറത്തേക്ക് വന്നതെന്ന് തനിക്ക് അറിയില്ല. പക്ഷേ ആ കോമ്പോ ആളുകൾ ശ്രദ്ധിച്ചിട്ടുണ്ടെന്നാണ് വീഡിയോയിൽ സായ് പറയുന്നത്. ബിൻസി പുറത്തായപ്പോൾ നിരവധി കമന്റുകൾ വന്നിരുന്നു. നേരത്തെ ബിൻസി പുറത്തായത് നന്നായി അല്ലെങ്കിൽ ശരത്തിന്റെ കുടുംബം കലങ്ങിയേനെ എന്നായിരുന്നു കമന്റുകൾ. ബിഗ് ബോസിന് ഒരു നാറ്റ കണ്ടന്റ് ഓടിക്കാനുള്ള സാധനം അതിനുള്ളിൽ നിന്ന് നാട്ടുകാർ തന്നെ ഉണ്ടാക്കിയിട്ടിട്ടുണ്ടായിരുന്നുവെന്നും ബിഗ് ബോസ് ലൈവ് ടീം ശ്രദ്ധിച്ചില്ലെന്ന് തോന്നുന്നുവെന്നും സായ് വീഡിയോയിൽ പറയുന്നുണ്ട്.