Mamitha Baiju: ഓണത്തിന് വെറൈറ്റി ഫോട്ടോഷൂട്ടുമായി മമിത ബൈജു

Mamitha Baiju Onam Special Photoshoot:ചിത്രങ്ങൾ ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടി കഴിഞ്ഞു. ഒരു പ്രമോഷന്റെ ഭാഗമായാണ് മമിത ചിത്രങ്ങൾ പങ്കു വച്ചിരിക്കുന്നത്. താരത്തിന് ഈ സ്റ്റൈൽ നൽകിയിരിക്കുന്ന അർച്ചന റാവുവാണ്.മിശ്രു ഒഫീഷ്യൽ എന്ന പേജിൽ നിന്നാണ് ഔട്ട്‌ ഫിറ്റ്. ഈ വെറൈറ്റി ഔട്ട്ഫിറ്റിലുള്ള മമിതയുടെ ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി കഴിഞ്ഞു. ഒരു മില്യണിൽ അധികം ആളുകളാണ്............

Mamitha Baiju: ഓണത്തിന് വെറൈറ്റി ഫോട്ടോഷൂട്ടുമായി മമിത ബൈജു

Mamitha Baiju

Published: 

26 Aug 2026 | 04:04 PM

ഓണത്തിന് ഒരു വെറൈറ്റി ഫോട്ടോഷോട്ടുമായി നടി മമിതാ ബൈജു. സാധാരണ സെറ്റ് സാരി, കേരള സാരി, ദാവണി എന്നിങ്ങനെ ഫോട്ടോഷൂട്ടുകൾ ആണ് താരങ്ങൾ നടത്തുന്നത് എങ്കിൽ ഇത്തവണ ഒരു മോഡേൺ ഔട്ട്ലുക്കിലാണ് മമിത എത്തിയിരിക്കുന്നത്. ബ്ലാക്ക് കളർ ഡ്രസ്സിൽ ത്രഡ് പ്രിന്റ് ഉള്ള ഒരു ഡ്രസ്സ് ആണ് താരം ധരിച്ചിരിക്കുന്നത്. ചിത്രങ്ങൾ ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടി കഴിഞ്ഞു. ഒരു പ്രമോഷന്റെ ഭാഗമായാണ് മമിത ചിത്രങ്ങൾ പങ്കു വച്ചിരിക്കുന്നത്. താരത്തിന് ഈ സ്റ്റൈൽ നൽകിയിരിക്കുന്ന അർച്ചന റാവുവാണ്.

മിശ്രു ഒഫീഷ്യൽ എന്ന പേജിൽ നിന്നാണ് ഔട്ട്‌ ഫിറ്റ്. ഈ വെറൈറ്റി ഔട്ട്ഫിറ്റിലുള്ള മമിതയുടെ ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി കഴിഞ്ഞു. ഒരു മില്യണിൽ അധികം ആളുകളാണ് ഈ വെറൈറ്റി ഫോട്ടോഷൂട്ടിനോട് പ്രതികരിച്ചിരിക്കുന്നത്.അതേസമയം ബാലതാരമായി ആണ് മമിത സിനിമയിൽ എത്തുന്നത്. സർവ്വോപരി പാലാക്കാരൻ എന്ന സിനിമയിലൂടെയാണ് എത്തിയത്. 2001 ജൂൺ 22ന് കോട്ടയത്തെ കിടങ്ങൂർ എന്ന സ്ഥലത്ത് മമിത ബൈജു ജനിച്ചത്.

മമിതയുടെ ഫോട്ടോഷൂട്ട്

 

ALSO READ:കാക്കി വേഷത്തിൽ മോഹൻലാൽ; ‘അതിമനോഹരം’ ഓണം സ്പെഷ്യൽ പോസ്റ്റർ എത്തി

നിരവധി സിനിമകളിൽ അഭിനയിച്ച മമിത പ്രേമലു എന്ന 2024ൽ ഇറങ്ങിയ സിനിമയിലൂടെയാണ് കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. അതിലെ റീനു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ആഗോളതലത്തിൽ ശ്രദ്ധേയമായി ചിത്രം മാറി. ഇത് മമിതയെ തെന്നിന്ത്യ ഒട്ടാകെ ജനപ്രിയ ആക്കി. എന്നാൽ 2022ൽ റിലീസ് ചെയ്ത സൂപ്പർ ശരണ്യയിലൂടെയും മമിത വലിയ പ്രശംസ നേടിയിരുന്നു.

അതേസമയം ഈയടുത്ത് റിലീസ് ചെയ്ത മമിതാ ബൈജുവിന്റെ മലയാളം സിനിമ ബെത്‌ലഹേം കുടുംബ യൂണിറ്റ് ആണ്. ഇതിൽ താരത്തിന്റെ നായകനായി എത്തിയത് നിവിൻ പോളിയാണ്. ഒരു റൊമാന്റിക് കോമഡി ചിത്രമായി പുറത്തിറങ്ങിയ സിനിമ വലിയ പ്രേക്ഷക പ്രശംസയാണ് നേടുന്നത്. പ്രേമലു സൂപ്പർ ശരണ്യ സൂപ്പർ ഹിറ്റുകൾക്ക് ശേഷം ​ഗിരീഷ് എഡി ഗിരീഷ് സംവിധാനം ചെയ്ത ചിത്രമാണിത്. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ഫഹദ് ഫാസിൽ ദിലീഷ് പോത്ത് ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്.

ENLISH SUMMARY

Actress Mamita Baiju with a variety photoshoot for Onam. While the stars usually do photoshoots in set sarees, Kerala sarees, and Davani, this time Mamita has come in a modern outlook. The star is wearing a black color dress with a thread print.

Loading...
Unable to load recommendations.
Follow Us
രക്ഷാബന്ധൻ ഓഗസ്റ്റ് 28നോ 29നോ?
കഴിഞ്ഞ ഓണത്തിന് സ്വര്‍ണം വാങ്ങിയിരുന്നോ? ഇപ്പോള്‍ വിറ്റാല്‍...
വീട്ടിൽ മണിപ്ലാന്റ് ഉണ്ടെങ്കിൽ പാമ്പ് വരും!
ദിവസവും നടന്നിട്ടും റിസൾട്ട് കിട്ടുന്നില്ലേ? മാറ്റാം ഈ ശീലങ്ങൾ !
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി