AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Mamitha Baiju: ഏഹ്ഹ്… മമിതയ്ക്ക് എന്തുപറ്റി? സോഷ്യൽ മീഡിയയെ ഞെട്ടിക്കുന്ന പ്രഖ്യാപനം

Mamitha Baiju Latest Post:എന്നാൽ എന്തുകൊണ്ടാണ് ഈ സോഷ്യൽ മീഡിയയിൽ നിന്നുള്ള പിൻവാങ്ങൽ എന്ന് താരം വ്യക്തമാക്കിയിട്ടില്ല. തന്റെ എല്ലാ സോഷ്യൽ പ്ലാറ്റ്ഫോമുകളിൽ നിന്നും ഒരു ഇടവേള എടുക്കുന്നു എന്നാണ് നടി പ്രഖ്യാപിച്ചത് ബന്ധപ്പെട്ട കാര്യങ്ങൾ ടീം അറിയിക്കുമെന്നും മമിത കൂട്ടിച്ചേർത്തു.ഏറെക്കാലമായി സാമൂഹിക മാധ്യമങ്ങളിൽ സജീവമായ താരമാണ് മമിത....

Mamitha Baiju: ഏഹ്ഹ്… മമിതയ്ക്ക് എന്തുപറ്റി? സോഷ്യൽ മീഡിയയെ ഞെട്ടിക്കുന്ന പ്രഖ്യാപനം
Mamitha Baiju Image Credit source: Social Media
Ashli C
Ashli C | Published: 07 Jul 2026 | 10:01 PM

വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സിനിമാരംഗത്ത് തന്റേതായ ഒരു ഇടവും ഫാൻ ബേസും നേടാനായ യുവ നടിയാണ് മമിത ബൈജു. സ്വാഭാവികമായ അഭിനയശൈലിയും ആകർഷകമായ സ്ക്രീൻ പ്രസൻസുമാണ് മമിതയെ എന്നും മറ്റുള്ളവരിൽ നിന്നും വേറിട്ട് നിർത്തിയത്. കോട്ടയം സ്വദേശിനിയായ മമിതാ ബൈജു സർവോപരി പാലാക്കാരൻ എന്ന സിനിമയിലൂടെയാണ് സിനിമ രംഗത്തേക്ക് എത്തുന്നത്. നടി എന്ന നിലയിൽ മമിതയെ ശ്രദ്ധേയ ആക്കിയ സിനിമകൾ ഓപ്പറേഷൻ ജാവ, ഖോ ഖോ തുടങ്ങിയവയാണ്. എന്നാൽ കരിയറിലെ വമ്പൻ വഴിത്തിരിവായി മാറിയത് സൂപ്പർ ശരണ്യ എന്ന സിനിമയാണ്. അനശ്വര രാജനെ കേന്ദ്ര കഥാപാത്രമായി ഒരുക്കിയ ചിത്രത്തിൽ അതേ രീതിയിൽ തന്നെ പ്രധാനപ്പെട്ട ഒരു കഥാപാത്രമായിരുന്നു മമിത ബൈജുവിനും. ചിത്രത്തിലെ സോനാ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.

പിന്നീട് എഡി ഗിരീഷ് സംവിധാനം ചെയ്ത പ്രേമലു മമിതയ്ക്ക് നായിക എന്ന പട്ടവും ചൂടി കൊടുത്തു. പിന്നീട് മലയാളത്തിലും തമിഴിലുമായി നിരവധി കഥാപാത്രങ്ങളാണ് മമിതയെ തേടിയെത്തിയത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ മമിത പങ്ക് വെച്ച ഒരു പോസ്റ്റാണ് ആരാധകരെ ആകെ ഞെട്ടിച്ചിരിക്കുന്നത്.

ALSO READ:പുറത്തുവന്നാൽ നീ പെടും! പോലീസ് തന്ന എല്ലാ വിവരവും എന്റെ പക്കൽ ഉണ്ട്, അഹങ്കരിക്കേണ്ട;കിച്ചു സുധിക്കെതിരെ ഫാദർ നോബിൾ

താൻ കുറച്ചുകാലത്തേക്ക് സാമൂഹിക മാധ്യമങ്ങളിൽ നിന്നും വിട്ടുനിൽക്കുന്നതായാണ് മമിതാ ബൈജു പ്രഖ്യാപനം നടത്തിയത്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് രണ്ടുവരി കുറുപ്പിലൂടെയാണ് മമിത ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ എന്തുകൊണ്ടാണ് ഈ സോഷ്യൽ മീഡിയയിൽ നിന്നുള്ള പിൻവാങ്ങൽ എന്ന് താരം വ്യക്തമാക്കിയിട്ടില്ല. തന്റെ എല്ലാ സോഷ്യൽ പ്ലാറ്റ്ഫോമുകളിൽ നിന്നും ഒരു ഇടവേള എടുക്കുന്നു എന്നാണ് നടി പ്രഖ്യാപിച്ചത് ബന്ധപ്പെട്ട കാര്യങ്ങൾ ടീം അറിയിക്കുമെന്നും മമിത കൂട്ടിച്ചേർത്തു.

ഏറെക്കാലമായി സാമൂഹിക മാധ്യമങ്ങളിൽ സജീവമായ താരമാണ് മമിത. സിനിമയുമായി ബന്ധപ്പെട്ട അപ്ഡേറ്റുകളും ഒപ്പം തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും എല്ലാം തന്നെ താരം ആരാധകനായി പങ്കുവയ്ക്കാറുണ്ട്.അതേസമയം ദി റൗട്ട് എന്ന സെലിബ്രിറ്റി മാനേജ്മെന്റ് കമ്പനിയാണ് മമിതാ ബൈജുവിന്റെ സാമൂഹിക മാധ്യമങ്ങൾ കൈകാര്യം ചെയ്യുന്നതെന്നാണ് സൂചന. നിർമ്മാതാവും തമിഴ്നാട് മുഖ്യമന്ത്രി വിജയിയുടെ മുൻ മാനേജറുമായ ജഗദീഷ് പളനി സ്വാമിയുടെ നേതൃത്വത്തിലുള്ളതാണ് ഈ സ്ഥാപനം എന്ന് റിപ്പോർട്ട്. അതേസമയം പ്രേമവും എന്ന വമ്പൻ ഹീറ്റിന് ശേഷം മാന്യഭാഷ ചിത്രങ്ങളിൽ വളരെയധികം സജീവമാണ് മമിത. പ്രേമലു റിലീസ് ചെയ്ത അതേ വർഷത്തിൽ തന്നെ റിബൽ എന്ന ചിത്രത്തിൽ ജിവി പ്രകാശ് കുമാറിന്റെ നായികയായും എത്തിയിരുന്നു.

ENGLISH SUMMARY

Mamita Baiju has announced that she will be taking a break from social media for a while. Mamita made this known through a two-line caption shared on social media. However, the star has not explained why she is taking a break from social media.

Follow Us